Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് പറയുന്നത് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന ആളാണ് ഗവര്‍ണര്‍; രൂക്ഷവിമര്‍ശനവുമായി എസ്എഫ്‌ഐ

തിരുവനന്തപുരം: ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എഫ് ഐ രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി സി പ്രൊഫ. ഗോപിനാഥിനെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് എസ് എഫ് ഐയുടെ വിമര്‍ശനം. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ് എഫ് ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

കണ്ണൂര്‍ വി.സി ക്രിമിനല്‍ ആണെന്നാണ് ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിയന്ത്രണങ്ങളില്ലാതെ ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഗവര്‍ണര്‍. ഇത് സര്‍വകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്. ഗവര്‍ണറുടെ ഇത്തരം ഇടപെടലുകള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് തീരുമാന പ്രകാരം കണ്ണൂര്‍ വി.സി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

india

ഇതാണ് കണ്ണൂര്‍ വി സിക്കെതിരെ ഇത്തരം പരാമര്‍ശം ഗവര്‍ണര്‍ നടത്താന്‍ കാരണം. അക്കാദമിക് ബിരുദങ്ങള്‍ നേടി പ്രാഗത്ഭ്യം തെളിയിച്ച്, അദ്ധ്യാപകനായി വര്‍ഷങ്ങള്‍ ജോലി ചെയ്ത്, സെര്‍ച്ച് കമ്മിറ്റി തിരഞ്ഞെടുത്ത വ്യക്തിയാണ് കണ്ണൂര്‍ വി.സി. എന്നാല്‍ ജീവിതത്തിലുടനീളം പലപല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് ഏറ്റവുമൊടുവില്‍ ബി ജെ പി പാളയത്തിലെത്തി ആര്‍ എസ് എസ് പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന ആളാണ് കേരള ഗവര്‍ണര്‍.

ഇങ്ങനെയുള്ള ഗവര്‍ണര്‍ എന്തടിസ്ഥാനത്തിലാണ് കണ്ണൂര്‍ വി സിയെ ക്രിമിനല്‍ എന്ന് വിളിക്കുന്നത്? കേരളത്തിലെ സര്‍വ്വകലാശാലകള്‍ ആര്‍ എസ് എസ് നിയന്ത്രണത്തിലാക്കാന്‍ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഗവര്‍ണറുടെ നീക്കങ്ങള്‍. സര്‍വകലാശാലകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം കേരളത്തിലുടനീളം ഉയര്‍ത്തിക്കൊണ്ടുവരും. സര്‍വകലാശാലകളെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മല്‍പിടുത്ത വേദികളാക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം അനുവദിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷൊ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, കണ്ണൂര്‍ സര്‍വ്വകലാശാല വി സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഒത്താശ ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. എല്ലാ പരിധികളും ലംഘിച്ചാണ് വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വ്വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്ക് വേണമെങ്കിലും വിമര്‍ശിക്കാം. തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനുള്ള ഈ നടപടികളെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഇതിന് മുമ്പ് ഹിസ്റ്ററി കോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വി സി സ്വീകരിച്ച നടപടികള്‍ തീര്‍ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്ക് നേരെയോ പ്രധാനമന്ത്രിയുടെ നേരയോ കയ്യേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണക്കോ നേരെ കയ്യേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+