എറണാകുളം ലോ കോളേജ് ഉള്‍പ്പടെ തിരിച്ച് പിടിച്ച് എസ്എഫ്ഐ; എംജിയില്‍ 130 ല്‍ 116 ലും വിജയം
കൊച്ചി: മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി എസ് എഫ് ഐ. തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളിൽ 116 ഇടത്ത് എസ് എഫ് ഐ വൻ ഭൂരിപക്ഷത്തിൽ യൂണിയൻ സ്വന്തമാക്കിയെന്ന് എസ് എഫ് ഐ നേതൃത്വം വ്യക്തമാക്കി. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിൽ 37 ഇടത്തും, എറണാകുളത്ത് 48 കോളേജുകളിൽ 40 ഇടത്തും, ഇടുക്കി 26 ൽ 22 ഇടത്തും, പത്തനംതിട്ടയിൽ 17 ൽ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ് എഫ് ഐ വിജയിച്ചു.

കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളേജ്, സെന്റ് സേവിയേഴ്‌സ് കൊതവറ, തലയോലപ്പറമ്പ് ഡിബി കോളേജ്, വിശ്വഭാരതി കോളേജ്, കീഴൂർ ഡിബി കോളേജ്, ഐ എച്ച് ആർ ഡി ഞീഴൂർ, ദേവമാത കോളേജ്, സി എസ് ഐ ലോ കോളേജ്, എസ് ടി എ എസി പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, എസ് എം ഇ കോളേജ്, ഐ സി ജെ പുല്ലരിക്കുന്ന്, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂർ, എസ് എന്‍ പി സി പൂഞ്ഞാർ, എം ഇ എസ് ഈരാറ്റുപേട്ട, സെന്റ് ജോർജ് അരുവിത്തറ, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, എം ഇ ഇസ് എരുമേലി, ശ്രീശബരീശ കോളേജ് മുരിക്കുംവയൽ, ഷെയർ മൗണ്ട് എരുമേലി, ഐ എച്ച് ആർ ഡി കാഞ്ഞിരപ്പള്ളി, എസ് ഡി കോളേജ് കാഞ്ഞിരപ്പള്ളി, എസ് വി ആർ എന്‍ എസ് സ് വാഴൂർ, പിജിഎം കോളേജ്, എസ് എന്‍ കോളേജ് ചാന്നാനിക്കാട്, ഐ എച്ച് ആർ ഡി പുതുപ്പള്ളി, കെ ജി കോളേജ് പാമ്പാടി, ഗവണ്മെന്റ് കോളേജ് നാട്ടകം, സി എം എസ് കോളേജ് കോട്ടയം, ബസലിയസ് കോളേജ്, എസ് എന്‍ കോളേജ് കുമരകം, എന് എസ് എസ് കോളേജ് ചങ്ങനാശ്ശേരി, എസ് ബി കോളേജ് ചങ്ങനാശ്ശേരി, പി ആർ ഡി എസ് കോളേജ്, അമാൻ കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ കരസ്ഥമാക്കി.

എറണാകുളം ജില്ലയിൽ മഹാരാജാസ് കോളേജ് എറണാകുളം, ഗവ: ലോ കോളേജ് എറണാകുളം,സെന്റ്. ആൽബർട്സ് കോളേജ്, കൊച്ചിൻ കോളേജ്, അക്വിനാസ് കോളേജ് പള്ളുരുത്തി, സിയന്ന കോളേജ് നിർമ്മല കോളേജ് തൃപ്പൂണിത്തുറ, സംസ്‌കൃത കോളേജ് തൃപ്പുണിത്തുറ, എസ് എസ് കോളേജ് പൂത്തോട്ട, എസ്.എൻ.എൽ.സി പൂത്തോട്ട, ആർ.എൽ.വി കോളേജ് തൃപ്പുണിത്തുറ, ഗവ:ആർട്സ് കോളേജ് തൃപ്പുണിത്തുറ, അറഫ കോളേജ് മുവാറ്റുപുഴ, സെന്റ്. ജോർജ് കോളേജ് മുവാറ്റുപുഴ, ബി പി സി കോളേജ് പിറവം, ഗവ:കോളേജ് മണിമലക്കുന്ന്, എസ്. എസ്. വി കോളേജ് കോലഞ്ചേരി, കൊച്ചിൻ കോളേജ് കോലഞ്ചേരി, കെഎംഎം കോളേജ് തൃക്കാക്കര, സ്റ്റാസ് കോളേജ് ഇടപ്പള്ളി, എംഎ കോളേജ് കോതമംഗലം, മാർ എലിയാസ് കോളേജ്, ഐജിസി കോതമംഗലം, മൌണ്ട് കാർമൽ കോളേജ്, ഐ എം പി സി കോതമംഗലം,സെന്റ് കുര്യാക്കോസ് കോളേജ് പെരുമ്പാവൂർ, എം.ഇ.എസ് കുന്നുകര,
ഭാരത് മാതാ ലോ കോളേജ് ആലുവ, എംഇഎസ് എടത്തല, വൈഎംസിഎ കോളേജ്, സെന്റ് ആൻസ് കോളേജ്, അങ്കമാലി, എസ്എൻഎം മാലിയൻകര, ഐഎച്ച്ആർഡി കോളേജ്, പ്രെസന്റെഷൻ കോളേജ്,ഗവ:കോളേജ് വൈപ്പിൻ, എസ്എൻ കോളേജ്,കെഎംഎം ആലുവ എന്നിവിടങ്ങളിൽ എസ് എഫ് ഐ ഉജ്ജ്വല വിജയം നേടി.

ഇടുക്കി ജില്ലയിൽ ഗവ. കോളേജ് കട്ടപ്പന, ജവഹർലാൽ നെഹ്‌റു ആർട്സ് കോളേജ് ബാലഗ്രാം, എസ് എസ് എം കോളേജ് ശാന്തൻപാറ, എന്‍ എസ് എസ് കോളേജ് രാജകുമാരി, സെന്റ് ജോസഫ് അക്കാദമി മൂലമറ്റം, ഐ എച്ച് ആർ ഡി കോളേജ് കുട്ടിക്കാനം, എസ് എന്‍ കോളേജ് പാമ്പനാർ, എസ് എന്‍ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് പീരുമേട്, ന്യൂമാൻ കോളേജ് തൊടുപുഴ, അൽ അസർ ആർട്സ് ആൻഡ് സയൻസ് തൊടുപുഴ, സെന്റ് ജോസഫ് കോളേജ് മൂലമറ്റം, ഐ എച്ച് ആർ ഡികോളേജ് നെടുംകണ്ടം, ഗവ. കോളേജ് മൂന്നാർ, അൽ അസർ ലോ കോളേജ് തൊടുപുഴ, കോ ഓപ്പറേറ്റീവ് ലോ കോളേജ് തൊടുപുഴ, ജെ പി എം കോളേജ് ലബ്ബക്കട, സെന്റ് ആന്റണിസ് കോളേജ് പെരുവന്താനം, ഹോളിക്രോസ്സ് കോളേജ് പുറ്റടി, ഗവ. കോളേജ് പൂപ്പാറ, കാർമൽഗിരി കോളേജ് അടിമാലി, ഐ എച്ച് ആർ ഡി കോളേജ് മറയൂർ, ഐ എച്ച് ആർ ഡി കോളേജ് മുട്ടം എന്നിവിടങ്ങളിൽ ചരിത്ര വിജയമാണ് എസ് എഫ് ഐ നേടിയത്.

പത്തനംതിട്ട ജില്ലയിലെ ഡിബി കോളേജ് ,തിരുവല്ല, ഐ എച് ആർ ഡി കോളേജ് അയിരൂർ, എസ് എ എസ് കോളേജ് കോന്നി, എസ് എന്‍ ഡി പി കോളേജ് കോന്നി, സി എ എസ് കോളേജ് പത്തനംതിട്ട, എസ് എ എല്‍ എസ് പത്തനംതിട്ട, വി എന്‍ എസ് കോന്നി, സെന്റ് തോമസ് കോന്നി, മുസ്‌ലിയാർ കോന്നി, എന്‍ എസ് എസ് കോന്നി, എസ് ടി എ എസ് പത്തനംതിട്ട, എസ് ടി തോമസ് കോഴഞ്ചേരി, എസ് ടി തോമസ് റാന്നി, സെന്റ്.തോമസ് ഇടമുറി, ബി എ എം കോളേജ് മല്ലപ്പള്ളി, മാർത്തോമാ കോളേജ് തിരുവല്ല എന്നിവിടങ്ങളിൽ യൂണിയൻ എസ് എഫ് ഐ സ്വന്തമാക്കി. ആലപ്പുഴ ജില്ലയിൽ എം ജി ക്ക് കീഴിലെ എടത്വ അലോഷ്യസ് കോളേജിലും മുഴുവൻ സീറ്റുകളും നേടി എസ് എഫ് ഐ വിജയിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരായ എസ് എഫ് ഐ യുടെ സമരമുദ്രാവാക്യങ്ങളോടുള്ള വിദ്യാർത്ഥിസമൂഹത്തിന്റെ ഐക്യപ്പെടലിനോടൊപ്പം, വേട്ടയാടാലുകൾക്കും, കുപ്രചാരണങ്ങൾക്കും, വിദ്യാർത്ഥി പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് നേരെയുള്ള വിദ്യാർത്ഥികളുടെ പ്രതിരോധവുമായി തെരഞ്ഞെടുപ്പ് വിധി മാറിയെന്ന് എസ് എഫ് ഐ നേതൃത്വം അഭിപ്രായപ്പെട്ടു. സമഭാവനയുള്ള വിദ്യാർത്ഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എസ് എഫ് ഐ ക്ക് വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരേയും അഭിവാദ്യം ചെയ്യുന്നതായും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സെക്രട്ടറി പി എം ആർഷൊ എന്നിവർ അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications