Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്യവട്ടം സ‍ർക്കാർ കോളജില്‍ സംഘർഷം; പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ സംഘർഷം. പ്രസിൻപ്പിലിനെ എസ് എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടു.അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിക്ക് അഡ്മിഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പ്രിന്‍സിപ്പലിനെ മോചിപ്പിക്കാനെത്തിയ പോലീസുകാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

1642871792-sfi-1658466862

ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. എസ് എഫ് ഐ പ്രവർത്തകനായ രോഹിത് രാജിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. നിരവധി തവണ അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിയാണ് രോഹിത് രാജ്. സ്റ്റാറ്റിസ്റ്റക്സിൽ മൂന്നു വർഷം പൂർത്തിയാക്കിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ വിഷയത്തിൽ രോഹിത് വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായി ഇന്ന് പ്രവേശനം നേടാൻ ശ്രമിച്ചതിനെ പ്രിൻസിപ്പൽ എതിർക്കുകയായിരുന്നു.

അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിക്ക് വീണ്ടും അഡ്മിഷൻ നൽകാൻ ആകില്ലെന്ന് കോളേജ് കൗൺസിൽ അറിയിച്ചു. തുടർന്നാണ് പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടത്. കോളജിൻെറ പ്രധാന ഗേറ്റും എസ്എഫ്ഐക്കാര്‍ പൂട്ടിയിട്ടു. ഇതോടെ കോളേജ് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ പ്രവർത്തകരും പോലീസുകാരും തമ്മിൽ ഏറ്റുമുട്ടി.സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+