ഷാഫി പറമ്പിലിന് രാജ്യത്തെ മികച്ച എംഎല്‍എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചോ? സത്യം ഇതാണ്
പാലക്കാട് എംഎല്‍എ ഷാഫി പറമ്പലിന് ഏറ്റവും മികച്ച എംഎല്‍എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമാണ് നടക്കുന്നത്. ഇതോടെ എംഎല്‍എയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് എംഎല്‍എ. തന്‍റെ ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ മറുപടി.

ഇന്ത്യയിലെ ഏറ്റവും മികച്ച എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ ഷാഫി പറമ്പലിന് അഭിവാദ്യങ്ങള്‍ എന്ന കുറിപ്പുമായാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ തനിക്ക് കിട്ടിയത് 2015 ല്‍ ശ്രീ ടി എന്‍ ശേഷന്‍ ചെയര്‍മാനായുള്ള ഭാരതീയ ഛത്ര സന്‍സദിന്‍റെ മികച്ച മിക്ക യുവ സാമാജികനുള്ള പുരസ്‌കാരമാണെന്നും ഇതിന്‍റെ ചിത്രങ്ങളാണ് ഇപ്പോഴത്തേതെന്ന തെറ്റിധാരണയോടെ പ്രചരിക്കുന്നതെന്നും എംഎല്‍എ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ കുറിപ്പ് വായിക്കാം.
Pls Note ...
മികച്ച എം എൽ എ ക്കുള്ള അവാർഡ് ലഭിച്ചു എന്ന് facebook പോസ്റ്റുകളും watsapp മെസ്സേജുകളും നിറയെ വരുന്നത് ഇന്ന് വൈകുന്നേരമാണ് ശ്രദ്ധയിൽ പെട്ടത് .യഥാർത്ഥത്തിൽ 2015ൽ ശ്രീ T.N ശേഷൻ ചെയർമാനായിട്ടുള്ള Bharatiya Chhatra Sansad ന്റെ മികച്ച യുവ സാമാജികനുള്ള അവാർഡ് ലഭിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും ആരോ ഷെയർ ചെയ്തത് ഇപ്പോഴത്തെയാണെന്ന് കരുതിയായിരിക്കണം സ്നേഹം കൊണ്ട് പലരും അഭിനന്ദിച്ച് പോസ്റ്റിട്ടത് .
ദയവായി അത് ശ്രദ്ധിക്കണമെന്നും പോസ്റ്റിട്ടവർ തിരുത്തണമെന്നും അഭ്യർത്ഥിക്കുന്നു .
സയനൈഡ് എത്തിച്ച മാത്യുവുമായി ജോളിക്ക് വര്‍ഷങ്ങളുടെ വഴിവിട്ട ബന്ധം; വീട്ടിലെ നിത്യ സന്ദര്‍ശകന്‍
ബിഡിജെഎസും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടത്തോട്ട്? ബിഡിജെഎസിന്‍റെ സാധ്യത തള്ളാതെ സിപിഎം












Click it and Unblock the Notifications