നടിമാര്‍ എന്ന് വിളിച്ചത് തെറ്റാണ്,ലാലേട്ടനെ തൂക്കികൊല്ലണം, പരിഹാസവുമായി ഷാജോണ്‍!!
കൊച്ചി: ദിലീപിനെയും മോഹന്‍ലാലിനെയും ന്യായീകരിക്കാനുള്ള പെടാപാടിലാണ് താരസംഘടനയായ അമ്മ. ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനെതിരെ അതുകൊണ്ട് തന്നെയാണ് സിദ്ദിഖും കെപിഎസി ലളിതയും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹാസത്തോടെയാണ് ഷാജോണ്‍ കുറിപ്പ് ഇട്ടിരിക്കുന്നത്. രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ നടിമാര്‍ എന്നുവിളിക്കുന്നത് വലിയ തെറ്റാണെന്നും ലാലേട്ടനെ തൂക്കിക്കൊല്ലണമെന്നുമാണ് ഷാജോണിന്റെ പരിഹാസം.

ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തെ രൂക്ഷമായി പരിഹസിക്കുന്നതാണ് ഷാജോണിന്റെ പോസ്റ്റ്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്ന സമീപനമാണ് ഷാജോണ്‍ സ്വീകരിച്ചത്. ഇപ്പോള്‍ നടിമാരുടെ ആരോപണത്തിന് മറുപടി പറയാതെ അവരെ പരിഹസിക്കുന്ന രീതിയാണ് ഷാജോണ്‍ സ്വീകരിച്ചിരിക്കുന്നത്. ആരോപണ വിധേയനായ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു ഡബ്ല്യുസിസിയുടെ ആവശ്യം. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരെ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതിനെ ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ എതിര്‍ത്തിരുന്നു. ഇതിനെയാണ് ഷാജോണ്‍ പരിഹസിച്ചത്. നേരത്തെ ദിലീപിനെ ജയിലിലെത്തിയിട്ടും ഷാജോണ്‍ കണ്ടിരുന്നു.
-
'ജയറാമിന് പകരമാണ് കലാഭവനിൽ ദിലീപ് എത്തിയത്, ആ താരവുമായുള്ള പരിചയപ്പെടൽ ദിലീപിന് ഗുണമായി'; കലാഭവൻ റഹ്മാൻ -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications