Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷംന കാസിം മാത്രമല്ല, തട്ടിപ്പില്‍പ്പെട്ടത് മോഡലും സീരിയല്‍ താരവും വരെ, സ്വകാര്യ നമ്പര്‍ കിട്ടി?

കൊച്ചി: ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ വേറെയും തട്ടിപ്പുകള്‍ നടത്തിയെന്ന് പോലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയില്‍ താമസമാക്കിയ സീരിയല്‍ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവര്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം. ഇരുവരും മരട് പോലീസില്‍ പരാതി നല്‍കി. പത്ത് ലക്ഷം രൂപയാണ് ഇവര്‍ ഷംനയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചത്

1

Recommended Video

cmsvideo
    4 People Arrested For Threatening Shamna Kassim | Oneindia Malayalam

    ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതികള്‍ വന്നത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ദുബായിലെ ബിസിനസ് അത്യാവശ്യത്തിന് പണം ആവശ്യപ്പെട്ടാനായിരുന്നു പദ്ധതി. അന്‍വര്‍ എന്ന പേരിലാണ് പ്രതി ഷംനയെ വിളിച്ച്. അറസ്റ്റിലായ റഫീഖ് ആണ് അന്‍വറായി അഭിനയിച്ചത്. ഇയാള്‍ രണ്ട ്കുട്ടികളുടെ അച്ഛന്‍ ആണെന്ന് പോലീസ് പറഞ്ഞു. മാന്യത നടിച്ചാണ് ഇവര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യ സംശയിച്ചില്ലെന്നും ഷംന പറഞ്ഞു.

    വന്‍ തട്ടിപ്പ് സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ 7 പ്രതികളാണ് ഉള്ളതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. സിനിമാ മേഖലയിലെ പുതുമുഖ നടിമാരെയും മോഡലുകളെയും ഇവര്‍ തട്ടിപ്പിനിരയാക്കിയിരുന്നു. പ്രതികള്‍ക്ക് എങ്ങനെയാണ് ഷംന കാസിമാന്റെ സ്വകാര്യ ഫോണ്‍ നമ്പര്‍ കിട്ടിയതെന്ന് പരിശോധിക്കും. വലിയ കുടുംബവും ബിസിനസുകാരുമാണെന്ന് പറഞ്ഞാണ് പ്രതികള്‍ പരിചരം സ്ഥാപിക്കുന്നത്. സിനിമയില്‍ അടക്കം അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് പലരെയും തട്ടിപ്പിന് ഇരയാക്കുന്നത്.

    അതേസമയം പ്രതികള്‍ ഇവരുമായി നല്ല പരിചയമായാല്‍ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്ക് പണവും സ്വര്‍ണവും ആവശ്യപ്പെടും. ഇതാണ് അവരുടെ രീതി. പണം ലഭിച്ച് കഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ ഫോണുകല്‍ സ്വിച്ച് ഓഫാക്കും. സിം കാര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്യും. അറസ്റ്റിലായ സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിന് ഇരയായ ചിലരെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പക്ഷേ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പോലീസ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+