കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംനാ കാസിം കേസ്: തട്ടിപ്പ് സംഘം മോഡലിനെ വെച്ച് സ്വര്‍ണക്കടത്തിന് ശ്രമിച്ചു, വെളിപ്പെടുത്തല്‍!!

Google Oneindia Malayalam News

കൊച്ചി: ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ വമ്പന്‍ തട്ടിപ്പ് സംഘം. ഇവര്‍ക്കെതിരെ പുതിയ ആരോപണങ്ങളുമായി വന്നവര്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചെന്ന് ആലപ്പുഴ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. ഷൂട്ടിംഗിനെ പറഞ്ഞാണ് കൂടെ വര്‍ക്ക് ചെയ്ത സുഹൃത്ത് പാലക്കാട്ടേക്ക് വിളിപ്പിച്ചത്. അവിടെ ചെന്നപ്പോഴാണ് അത് കെണി ആയിരുന്നു എന്നറിഞ്ഞത്. സ്വര്‍ണക്കടത്ത് ചെയ്യണമെന്ന് പറഞ്ഞു. പറ്റില്ലെന്ന് അപ്പോള്‍ തന്നെ അവരുടെ മുഖത്ത് നോക്കി പറഞ്ഞു.

1

Recommended Video

cmsvideo
4 People Arrested For Threatening Shamna Kassim | Oneindia Malayalam

അവര്‍ പറഞ്ഞ സ്ഥലത്ത് എട്ട് ദിവസം ഉണ്ടായിരുന്നു. ഭക്ഷണം പോലും അവര്‍ തന്നില്ല. പെണ്‍കുട്ടികളോട് കാണിക്കേണ്ട യാതൊരു മര്യാദകളും കാണിക്കാതെ മനസാക്ഷിയില്ലാതെയാണ് അവര്‍ പെരുമാറിയത്. ഇതിനും മുമ്പും ഈ കൂട്ടുകാരി ഷൂട്ടിംഗിന് വിളിച്ചിരുന്നു. അപ്പോഴൊക്കെ പോയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തവണ പോയത്. എട്ട് കുട്ടികളാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. ഞാന്‍ അവിടെ കിടന്ന് ഒച്ച വെച്ചപ്പോള്‍ എന്റെ വീട്ടിലേക്ക് വിളിക്കുകയും ഇവിടെ നടന്നത് പുറത്തുപറഞ്ഞാല്‍ വീട്ടുകാരെ വെച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

നീ നാളത്തെ സൂര്യോദയം കാണാന്‍ ബാക്കിയുണ്ടാവില്ലെന്ന് പറഞ്ഞൊക്കെയായിരുന്നു ഭീഷണി. അവിടുന്ന രക്ഷപ്പെട്ട ഉടന്‍ തന്നെ പോലീസില്‍ പരാതി കൊടുത്തു. കുറച്ച് പ്രൗഢി തോന്നിക്കുന്ന കുട്ടികളെ വേണമെന്നാണ് അവര്‍ പറഞ്ഞത്. ഒരു നേരത്തെ ഭക്ഷണമാണ് ആകെ തന്നത്. ഇട്ടുകൊണ്ട് പോയ വസ്ത്രമാണ് ആ എട്ട് ദിവസവും ധരിച്ചിരിക്കുന്നത്. ഈ എട്ട് പെണ്‍കുട്ടികളും ഒരൊറ്റ ഹോട്ടല്‍ മുറിയിലാണ് കഴിഞ്ഞിരുന്നത്. അതിനിടെ ഞാന്‍ വീട്ടിലേക്ക് വിളിച്ചു. അവര്‍ വന്ന് ഇവിടെ നിന്ന് ആരാണ് വീട്ടിലേക്ക് വിളിച്ചത് എന്ന് ചോദിച്ചു. ഈ വര്‍ക്കിന് വിളിച്ച ആളെയും ഞാന്‍ വിളിച്ചു. പെട്ടെന്ന് വീട്ടിലേക്ക് പോരാനാണ് അവള്‍ പറഞ്ഞത്.

അവര്‍ എന്നെ കൊണ്ട് വെള്ളപേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചു. അതില്‍ എന്തൊക്കെയോ എഴുതിചേര്‍ത്തു. അവിടുന്ന് രക്ഷപ്പെട്ട് കഴിഞ്ഞും വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ട ഉടന്‍ തന്നെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളും ഇവര്‍ തന്നെയാണെന്ന് മനസ്സിലായപ്പോള്‍ പോലീസ് തന്നെ വിളിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. അതേസമയം ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍ രംഗത്ത് വന്നു. ഷംനയെ വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍ നേരിട്ട് വിളിച്ചു. ബ്ലാക്ക്‌മെയിലിംഗിന് പിറകിലെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ഷംനയുടെ വെളിപ്പെടുത്തല്‍ കൊണ്ട് സാധിക്കുമെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.

English summary
shamna kasim blackmailing case: criminal group forced women for gold smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X