ഷംസീര്‍ സിപിഎമ്മിന് തലവേദനയാകുന്നു; മുതിര്‍ന്ന് നേതാക്കള്‍ക്ക് അതൃപ്തി
കോഴിക്കോട്: സിപിഎം വക്താവ് ആയി ചാനലുകളില്‍ ചര്‍ച്ചയ്‌ക്കെത്തുന്ന തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീര്‍ സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നു. ചാനലുകളില്‍ സിപിഎം നേതൃത്വത്തെ ന്യായീകരിക്കേണ്ട ഷംസീറിന് വസ്തുനിഷ്ടമായി അതിന് കഴിയുന്നില്ലെന്നുമാത്രമല്ല പലപ്പോഴും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന രീതിയിലാണ് ഇടപെടുന്നതും.
മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ചോദ്യങ്ങള്‍ക്കും അവരുടെ വിശദീകരണങ്ങള്‍ക്കും ഷംസീറിന് നീതിയുക്തമായി മറുപടി നല്‍കാനാകുന്നില്ല. ഏറ്റവുമൊടുവില്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയില്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുകയാണ്.

അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ ബന്ധമില്ലെന്ന് ഞങ്ങള്‍ പറഞ്ഞില്ലല്ലോ എന്നാണ് ഒരു ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ ഷംസീര്‍ പറഞ്ഞത്. പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സൂചനയാണ് ഷംസീര്‍ ഇതിലൂടെ നല്‍കിയതെന്നാണ് എതിര്‍പാര്‍ട്ടിക്കാരുടെ വാദം. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പലഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ ഉയരുമ്പോഴാണ് ഷംസീര്‍ പാര്‍ട്ടിയെ വിഷമത്തിലാക്കിയത്.
ഷംസീറിന്റെ ചാനല്‍ ചര്‍ച്ച ഇടപെടലിനെതിരെ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എം സ്വരാജിനെ പോലെ കൃത്യമായ മറുപടി നല്‍കാന്‍ അറിയുന്നവരെ മാത്രം ചാനലുകളില്‍ വക്താക്കളാക്കിയാല്‍ മതിയെന്നാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം. ചാനല്‍ ചര്‍ച്ചകള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിന്റെ ഇടമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. അതുകൊണ്ടുതന്നെ മികവുകാണിക്കുന്നവരെ മാത്രം ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന നിര്‍ദ്ദേശം.












Click it and Unblock the Notifications