Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലഹരിക്കായി ആ നടന്‍ നാവില്‍ ഒട്ടിക്കുന്നത് ബ്ലൂബറി': ഇവനെയൊക്കെ അറസ്റ്റ് ചെയ്യണം: ശാന്തിവിള

ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സിനിമ സംഘടനകള്‍ പുറത്ത് വിടണമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. പത്രസമ്മേളനം വിളിക്കുമ്പോള്‍ പോലും സിനിമ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന താരങ്ങളുടെ പേര് ധൈര്യമായി പറയാന്‍ ഫെഫ്ക ഭാരവാഹിയായ ഉണ്ണി കൃഷ്ണന്‍ പോലും തയ്യാറാവുന്നില്ല. ഷൈന്‍ നിഗമാണ് പ്രശ്നമുണ്ടാക്കിയതെന്ന് ഉണ്ണികൃഷ്ണന്‍ ധൈര്യമായി പറയുകയായിരുന്നു വേണ്ടിയിരുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ലെങ്കില്‍ അതും പറയേണ്ടതാണ്. എന്നാല്‍ ഇതൊന്നും പറയാതെ പേരുകള്‍ പ്രസക്തമല്ലെന്നാണ് ഉണ്ണി കൃഷ്ണന്‍ പറയുന്നത്. പേരുകള്‍ തന്നെയാണ് പ്രശ്നം. ഇല്ലെങ്കില്‍ പ്രണവിനേയും ദുല്‍ഖറിനേയുമൊക്കെ ആളുകള്‍ക്ക് സംശയിക്കാം. ഉണ്ണികൃഷ്ണന്‍ ഇരുട്ടുകൊണ്ട് ഓട്ടയടിക്കാം നോക്കുകയാണ്. പോസ്റ്റർ ഡിസൈന്‍ പോലും ഞാന്‍ തന്നെ ഉമ്മച്ചിയുമൊക്കെ കണ്ട് അപ്രൂവ് ചെയ്യണം എന്ന് പറയുന്ന നടന്മാരുള്ള നാടാണ് ഇതെന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലായ ലൈറ്റ്സ് ആക്ഷന്‍ ക്യാമറയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

santhivila-dinesh

സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർ ആ പദവിയുടെ കാലയളവ് തീരുന്നത് വരെ സിനിമ ചെയ്യാന്‍ പാടില്ല. അങ്ങനെയെങ്കില്‍ മാത്രമേ നട്ടെല്ലോട് കൂടി കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാനാവു. അടുത്ത സിനിമയ്ക്കായി നടന്മാരുടെ ഡേറ്റ് വേണ്ടി വരും എന്നതിനാല്‍ ആരും പിണക്കാന്‍ തയ്യാറാവുന്നില്ല. അതുകൊണ്ടാന്‍ പ്രശ്നക്കാരുടെ പേര് പറയുന്നതില്‍ പ്രയാസം.

ഷെയിന്‍ നിഗം എന്ന് പറയുന്ന നടനെ അടുത്ത ഒരു വർഷത്തേക്ക് ഒരു സിനിമയിലും സഹകരിപ്പിക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ അവന്‍ എന്ത് ചെയ്യും. അങ്ങനെ ഒരു തീരുമാനം എടുക്കണം. പേര് വെച്ച് പരാതി ലഭിച്ചിട്ട് പോലും ആ പേര് വെളിപ്പെടുത്താന്‍ ഭാരവാഹികള്‍ തയ്യാറാവുന്നില്ല. താരങ്ങളുടെ പേര് പറഞ്ഞാല്‍ മുട്ടിടിക്കുമെങ്കില്‍ പിന്നെ എന്തിനാണ് ഈ സംഘടന. ഇവർക്കെതിരെയൊക്കെ പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ളവർ വേണം തലപ്പത്ത് ഇരിക്കാനെന്നും ശാന്തിവിള ദിനേശ് പറയുന്നു.

മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിർത്തണോ: ഈ 7 പോഷകങ്ങള്‍ ശരീരത്തിലുണ്ടെന്ന് ഉറപ്പ് വരുത്തൂ

 shanthivila

ഷെയിന്‍ നിഗം അമ്മയിലെ മെമ്പറാണ്, ശ്രീനാഥ് ഭാസിക്ക് മെമ്പർ ഷിപ്പ് ഇല്ല. ഞങ്ങളുടെ സംഘടനയിലുള്ളവരുടെ പ്രശ്നത്തില്‍ മാത്രമാണ് ഞങ്ങള്‍ ഇടപെടുവെന്നാണ് അമ്മ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ ഒരു മെമ്പർ ഇത്തരം പ്രശ്നമുണ്ടാക്കുമ്പോള്‍ അമ്മ ഇടപെടണം. മെമ്പർ ഷിപ്പ് ഇല്ലാത്തവരുടെ പ്രശ്നമാണെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഊരാന്‍ ശ്രമിക്കരുത്. ആ വിഷയത്തില്‍ ഇടപെട്ട് ന്യായത്തിനൊപ്പം നില്‍ക്കണം.

സെറ്റില്‍ ഇരുന്ന് ബ്ലൂ ബെറിയെന്ന നാക്കില്‍ ഒട്ടിക്കുന്ന ലഹരി വസ്തു ആ നടന്‍ ഉപയോഗിക്കുന്നുവെന്നാണ് അവിടെയുണ്ടായിരുന്ന ഒരാള്‍ എന്നെ വിളിച്ച് പറഞ്ഞത്. ഹേമ കമ്മീഷന്‍, കംപ്ലെയിന്റ് സെല്‍ തുടങ്ങി സിനിമ മേഖലയില്‍ എന്തൊക്കെയോ മല മറിക്കാന്‍ പോവുന്നു എന്ന പ്രചരണമൊക്കെ ഉണ്ടായി. എന്നാല്‍ കൂറെ പണം പോയതല്ലാതെ ഒരു ചുക്കും സംഭവിച്ചില്ല. ഇവന്റെയൊക്കെ സെറ്റില്‍ ചെന്ന് പൊലീസ് കൃത്യമായ റെയിഡ് നടത്തിയാല്‍ കുറേ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

പരസ്യമായിട്ടാണ് ബ്ലൂ ബെറിയെന്ന സ്റ്റിക്കർ അവന്‍ നാക്കില്‍ ഒട്ടിക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരമൊരു വസ്തുവിനെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ. സെറ്റില്‍ വെച്ച് ഇങ്ങനെയൊക്കെ ചെയ്യുന്നുവെങ്കില്‍ പിടിക്കേണ്ടത് അത്യാവശ്യമാണ്. ആർക്കെങ്കിലും പൊലീസിനെ രഹസ്യമായി വിളിച്ച് പറഞ്ഞാല്‍ മതി. എന്നാല്‍ അതിന് ആരും തയ്യാറാവില്ല.

പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഷൂട്ടിങ് നടക്കാത്ത സ്ഥിതിയാണ് ഉള്ളത്. ആർ ഡി എക്സ് എന്ന ചിത്രത്തിലെ ഷൂട്ടിങ് സമയത്ത് ഷൈന്‍ മാത്രമല്ല പ്രശ്നം ഉണ്ടാക്കിയതെന്നാണ് ഞാന്‍ അറിഞ്ഞത്. ആ സെറ്റിലെ മൂന്ന് പേരും ഒന്നിനൊന്നും മെച്ചമായിരുന്നുവെന്നാണ് അറിഞ്ഞ്. നീരജ് മാധവിനോട് രാത്രി 10 ന് ഷൂട്ടിനുണ്ടെന്ന് പറഞ്ഞപ്പോള്‍ എത്തിയത് രാത്രി രണ്ടിനാണ്. എത്ര രൂപയായിരിക്കും നിർമ്മാതാവിന്റെ പോക്കറ്റില്‍ നിന്ന് പോയത്. വൈകുന്നത് എന്താണെന്ന് ചോദിക്കാന്‍ വിളിച്ചാല്‍ നീരജും പെപ്പേയുമെന്നും ഫോണ്‍ എടുക്കാറില്ലെന്നും ശാന്തിവിള കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+