Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: ഏത് നിമിഷം വേണമെങ്കിലും താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഷാനിമോള്‍ ഉസ്മാന്‍. പരാജയ ഭീതികൊണ്ടാണ് സര്‍ക്കാര്‍ തന്‍റെ പേരില്‍ കള്ളക്കേസ് എടുത്തത്. ജയിലില്‍ പോകാന്‍ തയ്യാറാണ്. കേസിനെ ഭയപ്പെടുന്നില്ലെന്നും ഷാനി മോള്‍ പറഞ്ഞു.പിഡബ്ല്യുഡി എന്‍ജിനീയറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിലായിരുന്നു ഷാനിമോളുടെ പ്രതികരണം.

shanimol-

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പരാതി നല്‍കിയ അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള ചലിച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത മോദിയും ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത പിണറായി വിജയനും ഒരേ നാണയത്തിന്‍റെ വ്യത്യസ്ത മുഖങ്ങളാണെന്ന് തെളിയിച്ചെന്ന് ബെന്നി ബെഹനാനും പ്രതികരിച്ചു. തിരുവനന്തപുരത്ത് എല്ലാ നേതാക്കളും പ്രചരണത്തിന് രംഗത്തുണ്ടെന്നും ആരും വിട്ട് നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പിഡബ്ല്യുഡി എന്‍ജിനീയറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഷാനി മോള്‍ ഉസ്മാനെതിരെ അരൂര്‍ പോലീസ് കേസെടുത്തത്. മണ്ഡലത്തിലെ എരമുല്ലൂര്‍-എഴുപുന്ന നിര്‍മ്മാണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പിഡബ്ല്യൂഡി പരാതി. തുറവൂര്‍ പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എന്‍ജീനിയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിന് അരൂര്‍ പോലീസിന് പരാതി കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

'എംപിയെന്ന നിലയില്‍ വേറെ പണികളുണ്ട്, താന്‍ 7600 വോട്ടിന് ജയിച്ചതും ആരുടേയും സഹായമില്ലാതെ'

കൂടത്തായിലെ 6 മരണങ്ങള്‍: സംശയത്തിന്‍റെ മുള്‍മുനയില്‍ സ്ത്രീ, കൊലപാതകമാകെന്ന സൂചന നല്‍കി പോലീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+