Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടത്തായിലെ 6 മരണങ്ങള്‍: സംശയത്തിന്‍റെ മുള്‍മുനയില്‍ സ്ത്രീ, കൊലപാതകമാകെന്ന സൂചന നല്‍കി പോലീസ്

കോഴിക്കോട്: താമരശ്ശേരി കൂടത്തായിയില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ ദൂരഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കല്ലറ തുറന്ന് പരിശോധന നടത്തി. ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരോ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന ബന്ധു നല്‍കിയ പരിശോധനയിലാണ് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ നേത‍ൃത്വത്തില്‍ പരിശോധന നടത്തിയത്.

കോടഞ്ചേരി സെന്‍റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയെ കല്ലറകളാണ് മരണ കാരണം കണ്ടെത്തുന്നതിന് വേണ്ടി തുറന്ന് പരിശോധിച്ചത്. 2002 മുതല്‍ മരിച്ച ആറു പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്ലാണ് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പരാതി

പരാതി

വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മച്ചാടിയില്‍ മാത്യൂ. ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ ഭാര്യ സിലി, ഇവരുടെ രണ്ട് വയസ്സുള്ള മകള്‍ അല്‍ഫോന്‍സ എന്നിവരുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചാണ് ടോം തോമസിന്‍റെ മകന്‍ റോജോ പരാതിയുമായി രംഗത്ത് എത്തിയത്.

സെമിത്തേരിയില്‍

സെമിത്തേരിയില്‍

റോജോയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സെമിത്തേരിയില്‍ അടക്കം ചെയ്ത കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങളും പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2002 ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അവിടുന്ന് ആറ് വര്‍ഷം കഴിഞ്ഞ് 2008ലായിരുന്നു ടോം തോമസിന്‍റെ മരണം.

2011 ല്‍

2011 ല്‍

2011 ല്‍ റോയി തോമസും 2014 ല്‍ മാത്യൂവും മരിച്ചു. അതിനു ശേഷമാണ് ടോം തോമസിന്‍റെ സഹോദര പുത്രന്‍റെ മകള്‍ അല്‍ഫോന്‍സ മരിച്ചത്. പിന്നീട് 2016 ലാണ് സഹോദര പുത്രന്‍റെ ഭാര്യ സിലി മരിക്കുന്നത്. ആറു പേരുടേയും മരണം സമാനമായ രീതിയിലായിരുന്നു സംഭവിച്ചത്. എല്ലാവരും ഭക്ഷ​ണം കഴിച്ച ശേഷം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്.

പോലീസിന്‍റെ നിഗമനം

പോലീസിന്‍റെ നിഗമനം

ഹൃദായഘാതം മൂലമാണ് റോയി തോമസ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റോയി തോമസ് ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസിന്‍റെ നിഗമനം.

 വ്യക്തത വരും

വ്യക്തത വരും

സമാനമായ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്നാണ് മറ്റ് അഞ്ചുപേരും മരിച്ചതെന്ന് കണ്ടെത്താനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചതെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു. പേലീസ് ശേഖരിച്ച അവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവരുന്നതോടെ സംശയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരേ വ്യക്തിയുടെ സാന്നിധ്യം

ഒരേ വ്യക്തിയുടെ സാന്നിധ്യം

മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇതേ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ബന്ധുവായ ഒരു സ്ത്രീയാണ് സംശയത്തിന്‍റെ നിഴലിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖകള്‍ ചമച്ച് സ്വത്തുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.

സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍

സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍

സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നീക്കം നടക്കുന്നതായി മനസ്സിലാക്കിയ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തി കൂടത്തായി വില്ലേജ് അധികൃതരെ ഉള്‍പ്പടെ സമീപിച്ച നീക്കം തടയുകയായിരുന്നു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ചില ശേഖകള്‍ വ്യാജമായി സൃഷ്ടിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ഈ സ്ത്രീ ശ്രമിച്ചതായി വ്യക്തമായിരുന്നു. ​സ്വത്ത് തട്ടി​യെ​ടു​ക്കു​ന്ന​തി​നെ​തി​െ​​ര നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ​തോ​ടെയാണ് ഉ​ദ്യോ​ഗ​സ്ഥര്‍ അ​വ​കാ​ശ മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം മരവിപ്പിച്ചത്.

പോലീസ് ആവശ്യം അംഗീകരിച്ചില്ല

പോലീസ് ആവശ്യം അംഗീകരിച്ചില്ല

റോജോയുടെ പരാതിയില്‍ അന്വേഷണണം ഇവരിലേക്ക് നീണ്ടതോടെ നുണപരിശോധനയ്ക്ക് വിധേയമാവാന്‍ പോലീസ് ഈ സ്ത്രീയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിശോധനയ്ക്ക് വിധേയമാവാന്‍ സമ്മതമല്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. പോലീസില്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ യുവതി ബന്ധുക്കളെക്കൊണ്ട് സമ്മര്‍ദ്ദം ചെലുത്തിച്ചെന്നും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+