Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത് പവാര്‍ കേരളത്തിലേക്ക്, എന്‍സിപി 4 സീറ്റില്‍ പിന്നോട്ടില്ല, കൈവിടാന്‍ എല്‍ഡിഎഫ്!!

തിരുവനന്തപുരം: എന്‍സിപി എല്‍ഡിഎഫില്‍ നിന്ന് ഓരോ നിമിഷവും അകന്ന് കൊണ്ടിരിക്കുകയാണ്. മുന്നണി എപ്പോള്‍ വേണമെങ്കിലും അവര്‍ വിടുമെന്നാണ് സൂചന. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേക്ക് എത്തുകയാണ്. പ്രഫുല്‍ പട്ടേലും പവാറിനൊപ്പമുണ്ടാകും. പവാര്‍ എല്‍ഡിഎഫ് വിടണമെന്ന ആവശ്യത്തിലാണ് ഉള്ളത്. നാല് സീറ്റില്‍ കുറഞ്ഞത് കിട്ടിയാലും എന്‍സിപി സ്വീകരിക്കില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം കേരളത്തില്‍ ഉള്ളത് കൊണ്ട് പവാറിന്റെ വരവ് ലക്ഷ്യം കാണാനാണ് സാധ്യത.

പവാര്‍ എത്തുന്നു

പവാര്‍ എത്തുന്നു

എന്‍സിപി ദേശീയ അധ്യക്ഷന്‍ പവാര്‍ ചര്‍ച്ചകള്‍ക്കായിട്ടാണ് കേരളത്തിലേക്ക് വരുന്നതെന്ന് നേതൃത്വം പറയുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എത്തുമെന്നാണ് വിവരം. എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ശരത് പവാര്‍ ഏത് പക്ഷത്തിനൊപ്പമാണെന്ന കാര്യത്തിലാണ് ഇനി സസ്‌പെന്‍സ് ഉള്ളത്. എകെ ശശീന്ദ്രന് പിന്നാലെ മാണി സി കാപ്പനും പീതാംബരനും കൂടിക്കാഴ്ച്ചയ്ക്കായി മുംബൈയില്‍ എത്തിയിട്ടുണ്ട്. സംസ്ഥാന നേതാക്കളും ഒപ്പമുണ്ട്. പവാര്‍ ഇവര്‍ക്കൊപ്പമാണെന്ന് സൂചനയുണ്ട്.

നിയമസഭാ സമ്മേളത്തിന് ശേഷം

നിയമസഭാ സമ്മേളത്തിന് ശേഷം

നിയമസഭാ സമ്മേളനത്തിന് ശേഷം ഇടതുമുന്നണി വിട്ട് പോകാനാണ് എന്‍സിപി ലക്ഷ്യമിടുന്നത്. കാപ്പനും പീതാംബരനും മുന്നണി വിടാന്‍ ഒരുക്കമാണ്. എന്നാല്‍ നേട്ടം മാണി സി കാപ്പന് മാത്രമാണെന്ന് ശശീന്ദ്രന്‍ പക്ഷം പറയുന്നു. ജില്ലാ സമിതികള്‍ മുന്നണി വിടുന്നതിനോട് യോജിപ്പില്ലാത്തവരാണ് ശശീന്ദ്രന്‍ പക്ഷം എല്‍ഡിഎഫിനൊപ്പം നിന്നാല്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകരും അവിടെ നില്‍ക്കും. പാലാ സീറ്റിന്റെ പേരില്‍ മുന്നണി വിട്ടാല്‍ ബാക്കിയുള്ള സിറ്റിംഗ് സീറ്റുകളൊന്നും വിജയിക്കില്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്.

ശശീന്ദ്രന് മറുപടി

ശശീന്ദ്രന് മറുപടി

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്ന് പീതാംബരന്‍ പറയുന്നു. നേരത്തെ ശശീന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പ് കൂടി ചൂണ്ടിക്കാണിച്ച് എല്‍ഡിഎഫാണ് സുരക്ഷിതമെന്ന് പവാറിനെ അറിയിച്ചിരുന്നു. ശശീന്ദ്രനുള്ള മറുപടിയെന്നോണമാണ് പീതാംബരന്‍ ഇത്തരമൊരു കാര്യം പറഞ്ഞത്. പാലാ വിട്ടുകൊടുക്കുന്നതിനോട് പവാറിന് യോജിപ്പില്ലെന്നും പീതാംബരന്‍ പറഞ്ഞു. ജോസ് കെ മാണിക്ക് സീറ്റ് കൈമാറേണ്ടി വന്നാല്‍ എല്‍ഡിഎഫില്‍ തുടരില്ലെന്നാണ് പീതാംബരന്‍ പവാറിനെ അറിയിച്ചിരിക്കുന്നത്.

സിറ്റിംഗ് സീറ്റുകള്‍ കൊടുക്കില്ല

സിറ്റിംഗ് സീറ്റുകള്‍ കൊടുക്കില്ല

എല്‍ഡിഎഫില്‍ സിറ്റിംഗ് സീറ്റ് പരസ്പരം കൈമാറാറില്ല. ആര്‍ക്കും വിട്ടുകൊടുക്കാറുമില്ല. അത് മത്സരിച്ച പാര്‍ട്ടികള്‍ക്ക് തന്നെയാണ് നല്‍കുന്നത്. തുടര്‍ന്നും അതേ സീറ്റുകളില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് പവാറിനും ഉള്ളതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പവാര്‍ എന്ത് പറഞ്ഞാലും ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ആ തീരുമാനത്തിനൊപ്പമുണ്ടാകും. അതേസമയം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ എല്‍ഡിഎഫിന് അത്ര മികച്ച ഫലമല്ല ലഭിച്ചത്. വോട്ട് ചെയ്യപ്പെട്ട ആകെ വോട്ടുകളുടെ എണ്ണമെടുത്താല്‍ കാര്യമായ വ്യത്യാസമില്ലെന്നും പിതാംബരന്‍ പറഞ്ഞു.

53 വര്‍ഷത്തിന് ശേഷം

53 വര്‍ഷത്തിന് ശേഷം

പാലാ തരില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയാല്‍ അപ്പോള്‍ മുന്നണി മാറ്റം ആലോചിക്കുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. പാലാ എങ്ങനെയാണ് വിട്ടുകൊടുക്കാനാവുക. 53 വര്‍ഷത്തിന് ശേഷം ഞാന്‍ പിടിച്ചെടുത്ത സീറ്റാണ് അത്. ജോസിന് അത് വിട്ടുകൊടുക്കണം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ശരത് പവാറിനും ഇതേ തീരുമാനമാണ് ഉള്ളത്. നാല് സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചത്. തുടര്‍ന്നും ആ സീറ്റുകളില്‍ തന്നെ മത്സരിക്കും. എല്‍ഡിഎഫില്‍ നിന്ന് സീറ്റ് തരില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Recommended Video

cmsvideo
    NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+