• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സതീശനെ തള്ളി മുരളീധരന്‍; തരൂര്‍ ഒരു വിഭാഗീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ല, വിലകുറച്ച് കാണരുത്

Google Oneindia Malayalam News

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ശശി തരൂരിനെതിരെ എടുത്ത നിലപാടിനെ തള്ളി കെ മുരളീധരന്‍. ആളുകളെ വിലകുറച്ച് കാണരുതെന്ന് മുരളധീരന്‍ ഓര്‍മിപ്പിച്ചു. അങ്ങനെ സംഭവിച്ചാല്‍ സൗദി അറേബ്യക്കെതിരെ മെസ്സിക്ക് പറ്റിയത് പോലെ സംഭവിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

മലബാറിലെ ജില്ലകളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തിയ തരൂര്‍ യാതൊരു വിധ വിഭാഗീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഒരു നേതാവിനെ പോലും തരൂര്‍ വിമര്‍ശിച്ചിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. മെസ്സിക്ക് തലയില്‍ മുണ്ടിട്ട് പോകേണ്ടി വന്നത് സൗദിയെ വിലകുറച്ച് കണ്ടത് കൊണ്ടാണ്. അതുപോലെ ഇവിടെ സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ബലൂണ്‍ ചര്‍ച്ചയുടെ ആവശ്യമൊന്നുമില്ല. പ്രതിപക്ഷ നേതാവ് ചിലപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതാവും. ആ പരാമര്‍ശങ്ങളെ വേറെ രീതിയില്‍ കാണേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തരൂരിന് ശക്തമായ താക്കീതുമായി വിഡി സതീശന്‍ രംഗത്ത് വന്നിരുന്നു.

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

പാര്‍ട്ടിക്കുള്ളില്‍ സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്നായിരുന്നു സതീശന്റെ പരാമര്‍ശം. കോണ്‍ഗ്രസിന് ഒരു വിഭാഗീയതയ്ക്ക് കൂടിയുള്ള ബാല്യമില്ല. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഊതിവീര്‍പ്പിച്ചാല്‍ പൊട്ടുന്ന ബലൂണ്‍ അല്ല സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെന്നും സതീശന്‍ പറഞ്ഞിരുന്നു.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

അതേസമയം കോഴിക്കോട്ടെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് എംകെ രാഘവന്‍ എംപിക്ക് ആവശ്യപ്പെടാമെന്നും കെ മുരളീധരന്‍ പറഞ്ഞു. എന്നാല്‍ അതില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും, രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയുമാണ്.

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. എല്ലാം തനിക്കറിയാമെന്നും മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അവരുടേതായ റോളുകളുണ്ട്. നയതന്ത്ര രംഗത്ത് പരിചയമുള്ളവര്‍ ഇന്ദിരാ ഗാന്ധി മന്ത്രിസഭയുടെ ഭാഗമായിട്ടുണ്ടെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.

ബൂത്ത് തലം മുതല്‍ പ്രവര്‍ത്തിച്ചെത്തിയവര്‍ മാത്രമല്ല സ്ഥാനങ്ങളില്‍ എത്തുന്നത്. തരൂര്‍ നല്ലൊരു എംപിയാണ്. മുമ്പ് താനും അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്. ആ കാലത്തും തരൂര്‍ നല്ല എംപി തന്നെയായിരുന്നു. മോശം എംപിയാണ് തരൂര്‍ എന്ന് പറയുന്നത് എതിരാളികള്‍ക്ക് വടികൊടുക്കുന്നത് പോലെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.

അതേസമയം തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് രാഘവന്‍ എംപി. ഹൈക്കമാന്‍ഡിന് ഈ വിഷയത്തില്‍ കത്തുമയച്ചു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ തീരുമാനിച്ചത്.

English summary
shashi tharoor is very good mp dont underestimate him k muraleedharan backs him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X