കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍; ആര്‍എസ്എസ് പുസ്തകങ്ങളില്‍ വേറിട്ട നിലപാട്, അഭിപ്രായം ഇങ്ങനെ
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുടെ അഞ്ച് പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വേറിട്ട നിലപാടുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സിലബസില്‍ ഗോള്‍വാര്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തയതില്‍ തെറ്റില്ല എന്നാണ് ശശി തരൂരിന്റെ പ്രതികരണം.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗും വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിന് ഉദാഹരണമായി ഈ സംഭവം ഉയര്‍ത്തിക്കാട്ടിയിരുന്നു. അതിനിടെയാണ് ശശി തരൂര്‍ സിലബസിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ അദ്ദേഹം കണ്ണടച്ച് പിന്തുണയ്ക്കുകയല്ല ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ കണ്ണൂര്‍ സവര്കലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ അറിയാതെ ഇത്തരം നീക്കം നടക്കില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.

സര്‍വകലാശാലയുടെ നടപടിയെ അനുകൂലിച്ച് ബിജെപി രംഗത്തെത്തി. എന്നാല്‍ സര്‍വകലാശാലയുടെ നീക്കം അപകടത്തിലേക്കുള്ള വഴിയാണെന്ന് മുന്നറിയിപ്പ് നല്കുന്നു രാഷ്ട്രീയ നിരീക്ഷകന് ഡോ. ആസാദ്. അഞ്ച് പുസ്തകങ്ങളാണ് ഒരേ സമയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മൊത്തം പതിനൊന്ന് പുസ്തകങ്ങള്‍ പഠിക്കാനുള്ളപ്പോള് അഞ്ചും ആര്‍എസ്എസ് നേതാക്കളുടേതായത് ആസാദ് ചൂണ്ടിക്കാട്ടുന്നു.

ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തയതില്‍ തെറ്റില്ല എന്നാണ് ശശി തരൂരിന്റെ നിലപാട്. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എന്നാണെങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ല. എല്ലാ അഭിപ്രായങ്ങളും വിദ്യാര്‍ഥികള്‍ അറിയണം, വായിക്കണം. രാഷ്ട്രീയക്കാരന് എന്ന നിലയിലല്ല, അക്കാദമീഷ്യന് എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

പല പുസ്തകങ്ങളോടൊപ്പമാണ് ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആ പുസ്തകങ്ങള്‍ മാത്രമാണ് സിലബസിലുള്ളത് എങ്കില്‍ ശരിയാകുമായിരുന്നില്ല. ഇവിടെ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പുസ്തകങ്ങള്‍ക്കൊപ്പമാണ് ആര്‍എസ്എസ് നേതാക്കളുടെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ തെറ്റ് പറയാനാകില്ല. വിദ്യാര്‍ഥികള്‍ എല്ലാം വായിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
പൊട്ടിച്ചിരിച്ച് നസ്രിയയും മേഘ്ന രാജും; കണ്ണെടുക്കാതെ റയാന് രാജ് സര്‍ജ, വൈറല്‍ ചിത്രങ്ങള്‍ കാണാം

ഒരു യൂണിവേഴ്സിറ്റിയില്‍ കയറിയാല്‍ പല അഭിപ്രായങ്ങളുണ്ടാകും. ചില പുസ്തകങ്ങള്‍ സര്‍വകലാശാലയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് പറയാന്‍ പറ്റില്ല. തെറ്റും ശരിയും വേര്ത്തിരിച്ചുകൊടുക്കുന്നതില് അധ്യാപകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, സിലബസിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സുധാകരന് ചെയ്തത്. കാവിവല്‍ക്കണം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഎം-ബിജെപി അജണ്ടയുടെ ഭാഗമാണ് സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്. വിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റും അറിഞ്ഞിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെയാണ് സര്‍വകലാശാല തീരുമാനമെടുത്തിരിക്കുന്നത് എന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ എംഎല്‍എയുടെ പ്രതികരണം. ആര്‍എസ്എസ് അനുകൂല സിലബസായി മാറുമോ എന്ന് ഭയപ്പെടുന്നുവെന്നും മുനീര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു സിലബസിനെ വിമര്‍ശിച്ചാണ് രംഗത്തുവന്നത്. വര്‍ഗീയ-വിഭജന അജണ്ടകള്‍ക്ക് ശക്തി പകരാന്‍ സിലബസ് കാരണമാകരുതെന്ന് മന്ത്രി പറഞ്ഞു. ഡോ. ആസാദ് കടുത്ത ഭാഷയിലാണ് സിലബസിനെ വിമര്‍ശിച്ചത്. പ്രത്യേക ചിന്താ പദ്ധതിയെ അമിത പ്രാധാന്യത്തോടെ സ്വീകരിച്ച് ഇരുത്താനാണ് ശ്രമം നടന്നിട്ടുള്ളത്. എല്ലാം പഠിക്കാമല്ലോ എന്ന ഉദാരതയില് പാഠ്യപദ്ധതി തയ്യാറാക്കാനാകില്ലെന്ന് പറഞ്ഞ ആസാദ്, എതളവില്‍ ഏതൊക്കെ പഠിപ്പിക്കണം എന്ന വ്യക്തത വേണമെന്നും ചൂണ്ടിക്കാട്ടുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications