ഊഞ്ഞാലാടി ആഘോഷിച്ച് ശശി തരൂർ; തറവാട്ട് വീട്ടിലെ എംപിയുടെ ഓണാഘോഷങ്ങൾ
പാലക്കാട്; ഉത്രാട ദിനത്തിൽ പാലക്കാടുള്ള തന്റെ അമ്മയുടെ തറവാടായ മുണ്ടാരത്ത് വീട്ടിൽ എത്തിയ ശശി തരൂരിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു പുന്നെൽ കതിർ എഴുന്നള്ളിച്ചും പൂജ ചെയ്തും പുത്തരിയുണ്ടും ഉത്രാടത്തെ വരവേൽക്കുന്ന ചിത്രങ്ങൾ എംപി തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോഴിതാ ഓണ നാളിയിൽ ഊഞ്ഞാലാടുന്ന എംപിയുടെ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ചുവന്ന കുർത്തയും മുണ്ടു ധരിച്ച് കുർത്തയ്ക്ക് മുകളിൽ ഒരു വേഷ്ടി ധരിതറവാട്ടു മുറ്റത്തെ മാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാൽ ആടുന്ന ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തത്.. പതിവായി വീട്ടിലെ പെൺകുട്ടികൾക്കാണ് ഊഞ്ഞാലാട്ടം വിട്ടുകൊടുക്കുന്നത്. എന്നാൽ ഈ വർഷം ഞാനും ആഘോഷങ്ങളുടെ ആവേശത്തിലാണ്, ഊഞ്ഞാലാടുന്ന വീഡിയോ പങ്കുവെച്ച് തരൂർ ട്വറ്ററിൽ കുറിച്ചു. നിമിഷ നേരം കൊണ്ടാണ് എംപിയുടെ ട്വീറ്റ് വൈറലായത്.
ഇത്തവണ അമ്മ ലീല്ലി തരൂരിനും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു പാലക്കാട് എലവഞ്ചേരിയിലുള്ള മുണ്ടാരത്ത് തറവാട്ട് വീട്ടിൽ ഓണം ആഘോഷിച്ചത്. ഉത്രാട ദിനത്തിൽ രാവിലെ പുന്നെൽ കതിർ എഴുന്നള്ളിക്കുകയും മാതേവറിന് മുന്നിൽ പൂജ നടത്തുകയും ചെയ്തുകൊണ്ടായിരുന്നു തരൂർ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഓണപ്പാട്ട് ഉൾപ്പെടെ തറവാട്ടിലെ ഓണം ആഘോഷങ്ങളിലെല്ലാം തരൂർ സജീവമായി തന്നെ പങ്കെടുത്തിരുന്നു. 7 വർഷങ്ങൾക്ക് ശേഷമായിരുന്നു പാലക്കാടെ വീട്ടിൽ തരൂർ എത്തുന്നത്. നേരത്തേ സുനന്ദ പുഷ്‌കറുമായുള്ള വിവാഹത്തിനായിരുന്നു തരൂര്‍ തറവാട്ടിൽ വന്നത്. അന്നും ഓണത്തിന്റെ സമയത്ത് തന്നെയായിരുന്നു വിവാഹം നടന്നത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് തരൂർ തറവാട്ടിലേക്ക് വീണ്ടും എത്തിയത്.
അതേസമയം കോളേജ് കാലത്തും യുഎൻ കാലത്തും തറവാട്ടിൽ എത്താൻ കഴിയാതെപോയ ഓണാഘോഷങ്ങൾ വീണ്ടെടുക്കുകയാണ് ഇത്തവണത്തെ വരവിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് തരൂർ പറഞ്ഞു. രണ്ട് ദിവസം കുടുംബത്തോടൊപ്പം തന്നെയാകും ആഘോഷം. ഇതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.












Click it and Unblock the Notifications