മോദി കാണുന്നുണ്ടോ? ശിവസേന പിണറായിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു...
സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ ആര്‍ബിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുഡിഎഫും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിന് ശിവസേനയുടെ ഐക്യദാര്‍ഢ്യം. കറന്‍സി നോട്ട് നിരോധനത്തിലൂടെ സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സമരം നടത്തുന്നത്.
സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ ആര്‍ബിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുഡിഎഫും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ആര്‍ബിഐയ്ക്ക് മുന്നിലെ സമരവേദിയില്‍ എല്ലാ മന്ത്രിമാരും എത്തിച്ചേര്‍ന്നിരുന്നു. വൈകിട്ട് അഞ്ചിന് സത്യാഗ്രഹം അവസാനിക്കുന്നത് വരെ മന്ത്രിമാര്‍ ഇവിടെ തുടരും. നോട്ട് നിരോധനം സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിച്ചിരിക്കെയാണ് ഭരണപ്രതിപക്ഷ ഭേദമന്യേ സംസ്ഥാനം ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ സമരമുഖത്തെത്തുന്നത്. സര്‍ക്കാര്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് യുഡിഎഫ് സര്‍വ്വ പിന്തുണയും അറിയിച്ചിട്ടുണ്ട്.

മോദിയെ വിമര്‍ശിച്ചത്
സത്യാഗ്രഹ വേദിയിലെത്തിയ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍ രൂക്ഷ ഭാഷയിലാണ് മോഡിയെ വിമര്‍ശിച്ചത്.

ഹാസ്യ കലാപരിപാടി
നോട്ട് പിന്‍വലിച്ചത് രാജ്യത്തെ പാര്‍ലമെന്റില്‍ മറുപടി പറയാന്‍ അദ്ദേഹം തയ്യാറാല്ല. മോഡി രാഷട്രഭരണം ഹാസ്യകലാപരിപാടിയായി മാറ്റിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.

മോദിയുടെ നെഞ്ചത്ത്
ഇപ്പോള്‍ എടിഎമ്മില്‍ ക്യൂ നില്‍ക്കുന്നവര്‍ 2019ല്‍ ക്യൂ നില്‍ക്കും. അന്ന് ജനങ്ങള്‍ മോദിയുടെ നെഞ്ചത്തായിരിക്കും ചാപ്പകുത്തുക എന്ന വിഎസ് പറഞ്ഞു.

നരേന്ദ്ര മോദി
യുദ്ധ പ്രഖ്യാപനത്തിന് തങ്ങളില്ലെന്നും യുദ്ധപ്രഖ്യാപനം നടത്തിയത് മോദിയാണ് സദത്യാഗ്രഹം അവസാനിപ്പിച്ച കൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.

സുപ്രീംകോടതി
നോട്ട് നിരോധന വിഷയത്തില്‍ സുപ്രീംകോടതി വരെ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിചെചന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications