Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ പെറ്റിയടക്കാം.. സജി ചെറിയാന്‍ എംഎല്‍എ പെറ്റി അടച്ചതിനുശേഷം മാത്രം...': ഷോണ്‍ ജോര്‍ജ്

കോട്ടയം: ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത മുന്‍ ഫിഷറീസ്, സഹകരണ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പെറ്റി അടച്ചാല്‍ താനും പെറ്റി അടക്കാമെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി സി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്.

മന്ത്രി സ്ഥാനം രാജിവച്ച ശേഷം ചെങ്ങന്നൂര്‍ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാന്‍ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ പുറത്ത് പോകുന്ന ചിത്രം പങ്കുവെച്ച് മോട്ടോര്‍ വാഹന നിയമപ്രകാരം അഞ്ഞൂറ് രൂപ പെറ്റി അടക്കണമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെ ഷോണ്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതോടെയാണ് ഷോണ്‍ രംഗത്തെത്തിയത്. ഫോസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

shone

ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

പ്രിയ സഖാക്കളെ, മുന്‍ മന്ത്രി സജി ചെറിയാന്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രം ഇന്ന് പത്രത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ നിയമലംഘനം നടത്തിയതിന് അദ്ദേഹം പെറ്റി അടക്കണമെന്ന് ഞാന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് താഴെ ഞാന്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന 3 ഫോട്ടോകള്‍ നിരവധി ആളുകളും,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകളിലും പോസ്റ്റ് ചെയ്യുന്നത് കണ്ടു. ഞാന്‍ ഒന്നുകൂടി പറയട്ടെ എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല.

ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മറക്കാന്‍ കഴിയുകയുമില്ല. കോട്ടയത്ത് നടന്ന ബൈക്ക് റാലിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ നേതൃത്വം കൊടുത്തതിന് എന്റെ ഫോട്ടോ പിറ്റേ ദിവസം പത്രത്തില്‍ വരുകയും നിയമലംഘനത്തിന് കൂട്ടിക്കല്‍ സ്വദേശിയായ ഒരു സഖാവ് എനിക്കെതിരെ പരാതി നല്‍കുകയും ചെയ്തു.

Recommended Video

cmsvideo
    വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala

    'അവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല...' വിമര്‍ശനവുമായി ഹരീഷ് പേരടിപരാതിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പോലീസ് വിളിക്കാന്‍ പോലും നോക്കിനില്‍ക്കാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി ഞാനും 20 പാര്‍ട്ടി പ്രവര്‍ത്തകരും പെറ്റി അടക്കുകയാണ് ഉണ്ടായത്.ആര്‍ക്കും രേഖകള്‍ പരിശോധിക്കാം. നിയമലംഘനം ആര് ചൂണ്ടിക്കാണിച്ചാലും അത് അംഗീകരിക്കാന്‍ യാതൊരു മടിയുമില്ല. എനിക്കെതിരെ താഴെ കാണുന്ന ഫോട്ടോകളില്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ നല്‍കാം. ഞാന്‍ അതിന്റെ പെറ്റി അടച്ചിരിക്കും. പക്ഷേ ഞാന്‍ പറഞ്ഞ കേസില്‍ സജി ചെറിയാന്‍ എംഎല്‍എ പെറ്റി അടച്ചതിനുശേഷം മാത്രം...

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+