കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല...' വിമര്‍ശനവുമായി ഹരീഷ് പേരടി

Google Oneindia Malayalam News

കൊച്ചി: മണലൂര്‍ എം.എല്‍.എ മുരളി പെരുനല്ലി നിയസഭിവല്‍ നടത്തിയ പരമാര്‍ശത്തിനെതിരെ ഹരീഷ് പേരടി. ജയ് ഭീം എന്ന് കേട്ടാല്‍ പാലാരിവട്ടം പാലത്തിന്റെ ബിം ആയി തോന്നുന്നത് അവരുടെ തെറ്റല്ല...അവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

ആകെ നടക്കുന്ന ക്ലാസ്സ് അഭിപ്രായ വിത്യാസങ്ങള്‍ പറയുന്നവരെ സൈബറിടങ്ങളില്‍ വന്ന് തന്തക്കും തള്ളക്കും വിളിക്കുന്ന പകയുടെ വേദാന്തം മാത്രമാണ് എന്നും ഹരീഷ് പറഞ്ഞു.

hareesh peradi

'പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിനുള്ളില്‍ ആദ്യവെടി പൊട്ടി': സന്ദീപ് വാര്യര്‍'പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിനുള്ളില്‍ ആദ്യവെടി പൊട്ടി': സന്ദീപ് വാര്യര്‍

1


ഹരീഷിന്റെ പ്രതികരണം:
ജയ് ഭീം എന്ന് കേട്ടാല്‍ പാലാരിവട്ടം പാലത്തിന്റെ ബിം ആയി തോന്നുന്നത് അവരുടെ തെറ്റല്ല...അവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല...ആകെ നടക്കുന്ന ക്ലാസ്സ് അഭിപ്രായ വിത്യാസങ്ങള്‍ പറയുന്നവരെ സൈബറിടങ്ങളില്‍ വന്ന് തന്തക്കും തള്ളക്കും വിളിക്കുന്ന പകയുടെ വേദാന്തം മാത്രമാണ്...Dr.B.R.അംബേദ്ക്കര്‍ജി ക്ഷമിക്കുക...

2

കഴിഞ്ഞദിവസമാണ് നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ മണലൂര്‍ എം.എല്‍.എ മുരളി പെരുനല്ലി വിവാ?ദ പരാമര്‍ശം നടത്തിയത്. സജി ചെറിയാന്റെ രാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില്‍ 'ജയ് ഭീം' എന്ന് വിളിച്ചിരുന്നു. ഈ സമയത്ത്, പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന് മുരളി പെരുനെല്ലി എംഎല്‍എ തിരിച്ച് ചോദിച്ചതാണ് ബഹളത്തിലേക്ക് എത്തിച്ചത്.

3


അംബേദ്ക്കറെ അപമാനിച്ച മുരളി പെരുനല്ലി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അംബേദ്ക്കറെ അപമാനിച്ചില്ലെന്ന് എം.എല്‍.എയും ഭരണപക്ഷ അംഗങ്ങളും വാദിച്ചു. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ ബഹളം തുടര്‍ന്നു. താന്‍ അംബേദ്ക്കറെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് നിയമസഭയ്ക്കകത്ത് വിളിച്ച മുദ്രാവാക്യത്തെ സംബന്ധിച്ചാണ് സംസാരിച്ചത്. പറഞ്ഞിട്ടില്ലാത്ത കാര്യം തന്റെ വാചകമായി ഉയര്‍ത്തിക്കാണിക്കേണ്ട ഒരു കാര്യവുമില്ലെന്നും മുരളി പെരുനെല്ലി എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് പ്രശ്നം പരിശോധിച്ച് സ്പീക്കര്‍ റൂളിങ് നല്‍കുമെന്ന് പറഞ്ഞതോടെയാണ് ബഹളം അടങ്ങിയത്.

4


മുരളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു.
മുരളിയിലോ, സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ അംബേദ്കര്‍ വിരുദ്ധതയും, ഭരണഘടനാ വിരോധവും, ഡാങ്കേ തൊട്ട് ഇ.എം.എസ്. വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ടു നടന്നവരാണ്. അതില്‍ അതിരൂക്ഷവും ആഴത്തില്‍ വേരുകളുള്ളതുമായ സവര്‍ണ്ണ ബോധം കൂടിയുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

5


രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം:
'ജയ് ഭീം' എന്ന് യു.ഡി.എഫ്. എം.എല്‍.എമാര്‍ വിളിച്ച് കേള്‍ക്കുമ്പോള്‍ അത് ഏത് 'പാലത്തിന്റെ ബീം' ആണെന്നുള്ള ചോദ്യം ചോദിച്ചിരിക്കുന്നത് സിപിഐഎമ്മിന്റെ എം.എല്‍.എ മുരളി പെരുന്നെല്ലിയാണ്. അതും ആ ചോദ്യം ചോദിച്ചിരിക്കുന്നത് അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ 326മത് ആര്‍ട്ടിക്കിള്‍ പ്രകാരം നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച്, ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്, ഭരണഘടന പ്രകാരം സമ്മേളിച്ച നിയമസഭാ സമ്മേളനത്തില്‍ ഇരുന്നുകൊണ്ടാണ് ഈ അധിക്ഷേപം.

6


മുരളിയിലോ, സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ അംബേദ്കര്‍ വിരുദ്ധതയും, ഭരണഘടനാ വിരോധവും, ഡാങ്കേ തൊട്ട് ഇ.എം.എസ്. വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ടു നടന്നവരാണ്. അതില്‍ അതിരൂക്ഷവും ആഴത്തില്‍ വേരുകളുള്ളതുമായ സവര്‍ണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ കയറ്റാതിരുന്ന സവര്‍ണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്.

7


മുരളി സഖാവെ, 'ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും, ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ്.'മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല. കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്.

Recommended Video

cmsvideo
Hareesh Peradi | ഒടുവില്‍ അമ്മയില്‍ നിന്ന് പുറത്ത് | *Kerala

വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ, ചുവപ്പില്‍ അതീവ സുന്ദരിയായി ഗുര്‍പ്രീത് കൗര്‍; മുഖ്യമന്ത്രിയുടെ കല്യാണം ആഘോഷമാക്കി പഞ്ചാബ്

English summary
Actor hareesh peradi criticized murali perunelli for his jai bhim remarks at assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X