കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോൺഗ്രസ്‌ നേതാവ് ഷുഹൈബ് കുടുംബ സഹായ ഫണ്ട് ; ജില്ലയിൽ രണ്ടു ദിവസം കൊണ്ട് കോൺഗ്രസ്‌ പിരിച്ചത് 42,88,280 രൂപ

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കുവാൻ വേണ്ടി കോൺഗ്രസ് ആരംഭിച്ച ഫണ്ട് ശേഖരണം രണ്ടു ദിവസം കൊണ്ട് പിരിച്ചത് 42,48,280 രൂപ. വ്യാഴാഴ്ചയാണ് സംസ്ഥാന നേതാക്കളുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ ഷുഹൈബ് കുടുംബ സഹായ ഫണ്ട്‌ ശേഖരണം ആരംഭിച്ചത്. ജില്ലയിലെ 23സംഘടന ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് ഫണ്ട്‌ ശേഖരണം നടത്തിയത്. കണ്ണൂർ സംഘടനാ ബ്ലോക്കിൽ നിന്നാണ് കൂടുതൽ തുക ലഭിച്ചത് 3,37,824 രൂപ. ഷുഹൈബിന്റെ ജന്മനാടായ മട്ടന്നൂരിൽ നിന്നും 3,36,300 രൂപയും ലഭിച്ചു. ജില്ലയിലെ സംഘടന ബ്ലോക്കുകളിൽ നിന്നും പിരിച്ച തുക

ഇടതുബുദ്ധിജീവികള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെഇടതുബുദ്ധിജീവികള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ

എളയാവൂർ -2,34,000, ചക്കരക്കൽ - 2,90,000, തലശ്ശേരി - 1,26,210, കൊടിയേരി - 1,69,268, കൂത്ത്പറമ്പ്- 1,58,000, പാനൂർ - 2,96,500, ധർമ്മടം - 96,880, കോളയാട് - 1,35,000, ഇരിട്ടി -2,65,000, പേരാവൂർ -1,35,600, ഇരിക്കൂർ - 2,00,000, ശ്രീകണ്ഠപുരം -1,42,000, ആലക്കോട് - 99,688, ചെറുപുഴ-56,000, പയ്യന്നൂർ -1,15,500, മാടായി -1,96,540, കല്ല്യാശ്ശേരി -58,300, തളിപ്പറമ്പ-1,67,352, കൊളച്ചേരി-1,84,721, ചിറക്കൽ - 1,65,297, അഴീക്കോട് -1,47,300.

congress


ശനിയാഴ്ച ചില മേഖലകളിൽ നിന്നുള്ള പിരിവ് കൂടി ലഭിച്ചാൽ അര കോടി രൂപയാകുമെന്നാണ് കോൺഗ്രസ്‌ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ മട്ടന്നൂർ നഗരത്തിലും, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിലും, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്റെ നേതൃത്വത്തിൽ കണ്ണൂർ സിറ്റിയിലും, വി എം സുധീരന്റെ നേതൃത്വത്തിൽ തലശ്ശേരിയിലും, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിലും, എംകെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിലും ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ പുതിയ തെരുവിലും,

പിസി വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ ചക്കരക്കല്ല് ടൗണിലും, എംഐ ഷാനവാസ് എംപിയും എപി അബ്ദുള്ള കുട്ടിയുടെയും നേതൃത്വത്തിൽ കണ്ണൂർ മാർക്കറ്റിലും ഫണ്ട്‌ ശേഖരണം നടത്തി. കൂടാതെ എംഎൽഎമാരായ കെസി ജോസഫ്, സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, റോജി ജോൺ, എം വിൻസന്റ്, അനിൽ അക്കര, കെഎസ് ശബരീനാഥ്, വിപി സജീന്ദ്രൻ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി.

ഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രംഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രം

English summary
shuhaib family will look after by congress,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X