ഷുഹൈബ് വധം; പി ജയരാജന് സിപിഎമ്മിനുള്ളില്‍ ഒറ്റപ്പെടുന്നു
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ്സിനെതിരായ ചെറുത്തുനില്പ് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയാകാറില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അകാരണമായി കൊലപ്പെടുത്തിയതില്‍ പി ജയരാജന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
സിപിഐ മന്ത്രിമാര്‍ കഴിവില്ലാത്തവരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം
യൂത്ത് കോണ്‍ഗ്രസ് നേതാവ് ആയതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്ക് ജയരാജനാണ് ഉത്തരവാദിയെന്നും പാര്‍ട്ടി പറയുന്നു. മുമ്പെങ്ങും ഇല്ലാത്തവിധമാണ് കൊലപാതക രാഷ്ട്രീയത്തില്‍ പി ജയരാജനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജയരാജനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഒരേ വിഷയത്തില്‍ ജയരാജനും കോടിയേരിയും തമ്മില്‍ വ്യത്യസ്തമായ പ്രതികരണം നടത്തിയതും പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം പരസ്യമാക്കുന്നതാണ്. ജയരാജന്റെ വ്യക്തിപൂജാ വിവാദത്തിന് പിന്നാലെയാണ് കൊലപാതക രാഷ്ട്രീയവും പാര്‍ട്ടിക്കുള്ളില്‍ അമര്ഷത്തിനിടയാക്കിയിരിക്കുന്നത്.
കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പി ജയരാജന് പങ്കുണ്ടെന്ന എതിരാളികളുടെ ആരോപണത്തിന് സംസ്ഥാന നേതൃത്വം മറുപടി നല്‍കിയിട്ടില്ല. അതേസമയം, കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ നടക്കുന്ന ചര്‍ച്ച ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിച്ചേക്കും. അതിനിടെ, തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ജയരാജന് തന്നെ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയേക്കുമെന്നാണ് സൂചന.
-
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു











Click it and Unblock the Notifications