കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധത്തില്‍ ഒത്തുകളി; സഹോദരി സമരത്തിന്, ഉടക്കിട്ട് സര്‍ക്കാര്‍!! ഹൈക്കോടതിയിലേക്ക്

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാര സമരം നടത്തിയിരുന്ന കെ സുധാകരന്‍ ചൊവ്വാഴ്ച മൂന്ന് മണിക്ക് സമരം അവസാനിപിക്കും.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിന്റെ മലക്കംമറച്ചില്‍. സിബിഐ അന്വേഷണം ആകാമെന്ന് വീട്ടിലെത്തി അറിയിച്ച ഭരണകൂടം ഇപ്പോള്‍ കാല് മാറി. സിബിഐ അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരേ ഷുഹൈബിന്റെ കുടുംബം സമരത്തിന് ഒരുങ്ങുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇനി ഹൈക്കോടതിയില്‍ പോരാട്ടം നടത്താനാണ് സുധാകരന്റെ തീരുമാനം. സബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ സഹോദരി സമരത്തിന് ഇറങ്ങുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്...

എന്തുകൊണ്ട് സര്‍ക്കാര്‍

എന്തുകൊണ്ട് സര്‍ക്കാര്‍

എന്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്.

കുടുംബം സമരത്തിന്

കുടുംബം സമരത്തിന്

ഇനി സിബിഐ വന്നാല്‍ കൂടുതല്‍ വഷളാകുമെന്ന ബോധ്യമാണ് സര്‍ക്കാര്‍ പിന്‍മാറ്റത്തിന് കാരണമെന്ന സൂചനയാണ് പുറത്തുവരുന്നത്. സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന തിരിച്ചറിവാണ് നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കാരണമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് കുറ്റപ്പെടുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സഹോദരി പറയുന്നു

സഹോദരി പറയുന്നു

എന്തുവില കൊടുത്തും ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഷുഹൈബിന്റെ സഹോദരി പറഞ്ഞു. ഇതിന് വേണ്ടി സമരം ചെയ്യാനും തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ഷുഹൈബ് കേസ് വ്യത്യസ്തമായ വഴിയില്‍ നീങ്ങുമെന്ന് ഉറപ്പാകുകയാണ്.

മൂന്നാം തിരിച്ചടി

മൂന്നാം തിരിച്ചടി

ഫസല്‍ വധം, ടിപി കേസ് എന്നിവയ്ക്ക് പിന്നാലെ സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമോ ഷുഹൈബ് വധം എന്ന ആശങ്കയാണ് ഇപ്പോള്‍ ഇടതു ക്യാംപിലുള്ളത്. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനും നീക്കമുണ്ട്.

മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

സിബിഐ അന്വേഷണം ഷുഹൈബിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടതാണ്. സിപിഎം ഭരിക്കുമ്പോള്‍ പോലീസിന് സുതാര്യ അന്വേഷണം നടത്താനാകുമോ എന്ന് ഉറപ്പില്ലാത്തതാണ് കാരണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

കളക്ടര്‍ വീട്ടിലെത്തി അറിയിച്ചു

കളക്ടര്‍ വീട്ടിലെത്തി അറിയിച്ചു

ഷുഹൈബിന്റെ പിതാവ് പ്രതിപക്ഷ നേതാവ് മുഖേനയാണ് മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചത്. തുടര്‍ന്നാണ് കളക്ടര്‍ ഷുഹൈബിന്റെ വീട് സന്ദര്‍ശിച്ചത്. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് കളക്ടര്‍ വീട്ടുകാരെ അറിയിച്ചിരുന്നു.

ഹൈക്കോടതിയിലേക്ക്

ഹൈക്കോടതിയിലേക്ക്

എന്നാല്‍ ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ സിബിഐ അന്വേഷണമില്ലെന്നാണ് വ്യക്തമാക്കിയത്. ഇതോടെ സഭ ബഹളത്തില്‍ മുങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ദുരൂഹതയുള്ളതിനാലാണ് കേസ് ഹൈക്കോടതിയിലെത്തുന്നത്.

സുധാകരനും കോടതിയിലേക്ക്

സുധാകരനും കോടതിയിലേക്ക്

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാര സമരം നടത്തിയിരുന്ന കെ സുധാകരന്‍ ചൊവ്വാഴ്ച മൂന്ന് മണിക്ക് സമരം അവസാനിപിക്കും. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജിസമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബവും ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികളുടെ മൊഴികള്‍

പ്രതികളുടെ മൊഴികള്‍

അതിനിടെ, യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ പോലീസിന് നല്‍കിയ മൊഴികളാണ് പുറത്തായിരിക്കുന്നത്.

എല്ലാം തില്ലങ്കേരി സ്വദേശികള്‍

എല്ലാം തില്ലങ്കേരി സ്വദേശികള്‍

ഷുഹൈബിനെ കൊലപ്പെടുത്താന്‍ പ്രധാനമായും പങ്കാളികളായത് തില്ലങ്കേരി സ്വദേശികള്‍ തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രാദേശിക നേതാവാണെന്ന് പോലീസിന് വിവരം ലഭിച്ചു. അതേസമയം, സിപിഎം ജില്ലാ നേതൃത്വത്തിന് ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

സൗദി സ്ത്രീകള്‍ ആയുധമെടുക്കുന്നു; രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പെണ്‍പട!! വിചിത്ര നീക്കംസൗദി സ്ത്രീകള്‍ ആയുധമെടുക്കുന്നു; രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പെണ്‍പട!! വിചിത്ര നീക്കം

സൗദി അറേബ്യയില്‍ 'മാര്‍ബിള്‍ മഴ'; പന്ത് രൂപത്തില്‍!! മദീനയില്‍ വ്യാപക നഷ്ടം, സ്ഥാപനങ്ങള്‍ അടച്ചുസൗദി അറേബ്യയില്‍ 'മാര്‍ബിള്‍ മഴ'; പന്ത് രൂപത്തില്‍!! മദീനയില്‍ വ്യാപക നഷ്ടം, സ്ഥാപനങ്ങള്‍ അടച്ചു

ഷുഹൈബിനെ ആദ്യം വെട്ടിയത് ആകാശ്; പിന്നെ 12 വെട്ടുകള്‍!! അക്രമി സംഘത്തിനും പരിക്കേറ്റുഷുഹൈബിനെ ആദ്യം വെട്ടിയത് ആകാശ്; പിന്നെ 12 വെട്ടുകള്‍!! അക്രമി സംഘത്തിനും പരിക്കേറ്റു

English summary
Kannur Youth Congress Leader Shuhaib Murder: Victims Family prepare for strike and go to High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X