ഷുഹൈബ് വധം സിബിഐ അന്വേഷിക്കണം: സുരേഷ്ഗോപി എംപി
കണ്ണൂർ: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ വീട് സുരേഷ് ഗോപി എംപി സന്ദർശിച്ചു. ഷുഹൈബിന്റെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് സുരേഷ്‌ഗോപി എംപി പറഞ്ഞു. ഷുഹൈബിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് കത്ത് തന്നിട്ടുണ്ട്.
കേരള സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഷുഹൈബിന്റെ വധത്തിന് പിന്നിലെ മുഴുവന്‍ ആളുകളെയും പിടികൂടാനാവൂകയുള്ളു. ഒരു കൊലപാതകം ഇനി നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തക്കാൻ പാടില്ല. ഈ വെട്ടിനുറുക്കല്‍ നമ്മള്‍ ഒരുപാട് സഹിച്ചു. ഇത് അവസാനിച്ചേ മതിയാവൂ. ഇതിനായി ജനങ്ങള്‍ മുന്നോട്ടുവരണം.

സമൂഹമാധ്യമങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ചെയ്യാവുന്നതിലേറെ ജനങ്ങള്‍ വിചാരിച്ചാല്‍ ചെയ്യാന്‍ കഴിയുമെന്ന് സമീപകാലത്തെ പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. കണ്ണൂര്‍ സാമ്പ്രദായികതയുടെയും ദൈവികതയുടെയും നാടാണ്. അത് സാത്താന്മാരുടെ നാടായിക്കൂടാ എന്ന് നമുക്ക് ഉറപ്പുവരുത്തണം. ഇതിന് ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും സുരേഷ്‌ഗോപി കൂട്ടിചേർത്തു.

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, കെ രഞ്ജിത്ത്, ബിജു ഏളക്കുഴി എന്നിവരും സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു.കൊല്ലപ്പെട്ട എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കണ്ണവത്തെ വീടും സുരേഷ്ഗോപി സന്ദർശിച്ചു.












Click it and Unblock the Notifications