എസ്‌ഐയെ ആക്രമിച്ച് ഹവാല സംഘം പണം തിരിച്ചു പിടിച്ചു, നാട്ടുകാര്‍ സാക്ഷി
തിരുവനന്തപുരം പാറശ്ശാലയില്‍ നിന്ന് പിടിച്ചെടുത്ത കുഴല്‍പ്പണം എസ്‌ഐയെ ആക്രമിച്ച് അക്രമി സംഘം തിരിച്ചു പിടിച്ചു.
പാറശ്ശാല: തിരുവനന്തപുരം പാറശ്ശാലയില്‍ നിന്ന് പിടിച്ചെടുത്ത കുഴല്‍പ്പണം എസ്‌ഐയെ ആക്രമിച്ച് അക്രമി സംഘം തിരിച്ചു പിടിച്ചു. അനധികൃതമായി ബൈക്കില്‍ കടത്തിയ പണം തമിഴ്‌നാട് പുതുക്കട സ്റ്റേഷനിലെ എസ്‌ഐ വിക്ടര്‍ ജോസഫ് ബൈക്കില്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. എന്നാല്‍ അക്രമി സംഘം എസ്‌ഐയെ ആക്രമിച്ച് പണം തിരിച്ച് പിടിക്കുകയായിരുന്നു.
മര്യാദക്കുട്ടിയായി ജാമ്യ വ്യവസ്ഥകള്‍ പാലിച്ച് ദിലീപ്; പാസ്‌പോര്‍ട്ട് ഹാജരാക്കി
നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് പത്തോളം വരുന്ന സംഘം എസ്‌ഐയെ ആക്രമിച്ച് ഹവാല പണം തിരിച്ചു പിടിച്ചത്. മലയാളി സംഘമാണ് എസ്‌ഐയെ ആക്രമിച്ചത്. വാഹന പരിശോധനയ്ക്കിടെ തമിഴ്‌നാട് പുതുക്കടയില്‍ വച്ചാണ് ബൈക്കില്‍ കുഴല്‍പ്പണം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബൈക്കിലെത്തിയ സംഘം പരിശോധനയ്ക്ക് നില്‍ക്കാതെ മുന്നോട്ട് പോവുകയായിരുന്നു.

എന്നാല്‍ എസ്‌ഐ വിക്ടര്‍ ജോസഫ് ബൈക്കില്‍ അക്രമികള്‍ക്കു പിന്നാലെ ചെന്ന് പണം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ പണം കടത്തിയ ആളെ പത്തംഗം സംഘം എത്തുകയായിരുന്നു. ഇവരാണ് വിക്ടര്‍ ജോസഫിനെ വളഞ്ഞിട്ട് ആക്രമിച്ചത്. പാറശ്ശാല ഇഞ്ചിവിളയിലെ സംഘമാണ് ആക്രമണം നടത്തിയത്.
അതിനിടെ പാറശ്ശാല പോലീസിനെ സഹായത്തിന് വിളിച്ചപ്പോള്‍ എത്താന്‍ വൈകിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പരുക്കേറ്റ എസ്‌ഐ മാര്‍ത്താണ്ഡത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications