Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ഐ മാനസികമായി പീഡിപ്പിച്ചു, ബാര്‍ബര്‍ഷോപ്പില്‍ ഇനി ആരും വന്നില്ലെങ്കില്‍ താന്‍ ആത്മഹത്യചെയ്യുമെന്ന് പൊട്ടിക്കരഞ്ഞ് യുവാവ്, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Recommended Video

cmsvideo
    എസ് ഐ മാനസികമായി പീഡിപ്പിച്ചു | ആത്മഹത്യ ഭീഷണി ഉയർത്തി യുവാവിന്റെ ലൈവ്

    മലപ്പുറം: പൂക്കോട്ടുംപാടം എസ്ഐ മാനസികമായി പീഡിപ്പിച്ചതായുള്ള യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.ഇതിനോടകം ലക്ഷകണക്കിനാളുകളാണ് ഈ വീഡിയോ കണ്ടതും പ്രതികരിച്ചതും. മുന്‍പുണ്ടായിരുന്ന കേസിന്റെ പേരു പറഞ്ഞ് പൊലീസ് മാനസികമായി പീഡിപ്പിക്കുന്നതായാണ് യുവാവിന്റെ പരാതി. വേങ്ങാപ്പരതയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പാറന്തോടന്‍ ജസീലാണ് പൊലീസ് നിരന്തരമായി ഭീഷണിപ്പെടുത്തുകയും നാട്ടുകാര്‍ക്ക് മുന്നില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ജസീല്‍, പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്‍ നിരന്തരമായി നാട്ടുകാര്‍ക്കിടയില്‍ തന്നെക്കുറിച്ച് അപവാദപ്രചരണം നടത്തുന്നുവെന്ന് പറഞ്ഞത്.

    അജ്മീര്‍ ദര്‍ഗ പൊളിക്കാന്‍ നീക്കം; പ്രചാരണം തുടങ്ങി, പ്രതിഷേധവുമായി മുസ്ലിംകള്‍, കൂറ്റന്‍ റാലി
    പൊലീസ് നടപടി കൊണ്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും ജസീല്‍ പറയുന്നു. 25 ന് വൈകുന്നേരം വേങ്ങാപ്പരതയിലെ ക്ലബിലെ ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു പൊലീസിന്റെ ആക്രോശമെന്നും ഞാന്‍ മാന്യമായി തൊഴില്‍ ചെയ്തു ജീവിച്ചോട്ടെ എന്നു പറഞ്ഞപ്പോള്‍ തനിക്കൊന്നും ലോകത്ത് ജീവിക്കാനുള്ള അവകാശമില്ലെന്നായിരുന്നു എസ് ഐ യുടെ മറുപടി എന്ന് നാട്ടുകാര്‍ ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബിലെ ക്രിക്കറ്റ് ബാറ്റ് , ടിവിയുടെ റിമോട്ട് തുടങ്ങിയവ എസ് ഐയും സംഘവും പിടിച്ചെടുത്ത് കൊണ്ട് പോകുകയായിരുന്നു. പൊതു ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്ന് പിേറ്റദിവസം രാവിലെ എസ് ഐ തന്നെ ഇവ ക്ലബ്ബില്‍ കൊണ്ട് വെക്കുകയായിരുന്നു. കരുളായില്‍ താമസിച്ച സമയത്ത് മണല്‍ കേസുള്‍പ്പടെ ഏതാനും കേസുകള്‍ ജസീലിന്റെ പേരിലുള്ളതായി അറിയാം എന്നും എന്നല്‍ വേങ്ങാപ്പരതയില്‍ നാലു മാസം മുന്‍പ്ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയതിന് ശേഷംജസീലിനെ കുറിച്ച് മോശമായതൊന്നും തങ്ങള്‍ക്കറിയാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും മാന്യമായി ജീവിക്കുന്ന യുവാവിനെ നാട്ടുകാര്‍ക്കിടയില്‍ വെച്ച് അധിക്ഷേപിച്ചതിലാണ് തങ്ങള്‍ക്ക് പരാതി എന്നും നാട്ടുകാര്‍. ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്നും ഒരു യുവാവ് പുറത്ത് വരുമ്പോള്‍ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നാണ് നാട്ടുകാരുടെ പക്ഷം

    yuvav

    പൂക്കോട്ടുംപാടം എസ്.ഐ മാനസികമായി തന്നെ പീഡിപ്പിച്ചതായി പറയുന്ന ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പാറന്തോടന്‍ ജസീല്‍.

    ഏതാനും ദിവസം മുന്‍പ് എസ്.ഐ ആദിവാസി സ്ത്രീയെ അസഭ്യം പറഞ്ഞ് ഭീഷണി ഉയര്‍ത്തിയതായി പരാതി ഉണ്ടായിരുന്നു. സമാനമായി പൂക്കോട്ടുംപാടത്തെ യുവാക്കള്‍ ഉള്‍പ്പെടെ ഉള്ളവരെ എസ്.ഐ മാവോയിസ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ടായിരുന്നു.എന്നാല്‍ വിവാദമായതോടെ കക്ഷികളെ വിളിച്ച് വരുത്തി മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.നിസാര കേസുകളില്‍ ഉള്‍പ്പെടുന്നവരെ പൊതുജന മധ്യത്തില്‍ അപമാനിക്കുന്നതായി നിരവധി പരാതികള്‍ നാട്ടുകാര്‍ക്കിടയിലുണ്ട്.


    യുവാവിനെ പൊതുജന മധ്യത്തില്‍ അപമാനിച്ച സംഭവം;

    പോലീസിനെതിരെ യൂത്ത് ലീഗ് പ്രകടനം നടത്തി.

    പൂക്കോട്ടുംപാടം: യുവാവിനെ പൂക്കോട്ടുംപാടം എസ്ഐ പൊതു ജനമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് അമരമ്പലം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ ടി കുഞ്ഞാന്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫവാസ് പൂന്തിരുത്തിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കൊമ്പന്‍ ഷംസു, അന്‍വര്‍ സാദത്ത് കൈനോട്ട്, അഷറഫ് മുണ്ടശ്ശേരി, കുണ്ടില്‍ മജീദ്, എം ബിഷര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫസാസ് ചുള്ളിയോട്, കെ എം നംഷിദ്, എം സമദ്, പി സജില്‍, സഫ്‌വാന്‍ ഇല്ലിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+