ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

അജ്മീര്‍ ദര്‍ഗ പൊളിക്കാന്‍ നീക്കം; പ്രചാരണം തുടങ്ങി, പ്രതിഷേധവുമായി മുസ്ലിംകള്‍, കൂറ്റന്‍ റാലി

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   അജ്മീര്‍ ദര്‍ഗ പൊളിക്കാന്‍ നീക്കം, പ്രതിഷേധവുമായി മുസ്ലിംകള്‍ | Oneindia Malayalam

   അജ്മീര്‍: പ്രശസ്തമായ അജ്മീര്‍ ദര്‍ഗ പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ ശക്തികളുടെ പ്രചാരണം. ശിവസേന ഹിന്ദുസ്ഥാന്‍ എന്ന സംഘടനയാണ് പ്രചാരണം നടത്തുന്നത്. എല്ലാ ഹിന്ദുക്കളെയും ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും ക്ഷേത്രം പൊളിച്ചാണ് ദര്‍ഗ പണിതതെന്നുമാണ് സംഘടനയുടെ പ്രചാരണം. അടുത്തിടെ രാജസ്ഥാനില്‍ ശക്തിപ്പെട്ടുവരുന്ന ഹിന്ദുത്വ സംഘടനയാണ് ശിവസേന ഹിന്ദുസ്ഥാന്‍.

   പ്രശസ്ത സൂഫിവര്യന്‍ ഖാജ മുഈനുദ്ദീന്‍ ചിശ്തി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് അജ്മീര്‍ ദര്‍ഗ. മുസ്ലിംകള്‍ മാത്രമല്ല, ജാതി-മത ഭേദമന്യേ എല്ലാ വിഭാഗക്കാരും ഒരുപോലെ സന്ദര്‍ശിക്കുന്ന തീര്‍ഥാടന കേന്ദ്രം കൂടിയാണിത്. ഇവിടെ മുമ്പ് ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് പൊളിച്ചാണ് ദര്‍ഗയുണ്ടാക്കിയതെന്നുമാണ് ഇപ്പോള്‍ ശിവസേന ഹിന്ദുസ്ഥാന്‍ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചാരണം. ഇതിനെതിരേ മുസ്ലിംകള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്...

   പോലീസില്‍ പരാതി

   പോലീസില്‍ പരാതി

   പ്രചാരണം ശക്താമയതിനെ തുടര്‍ന്ന് ദര്‍ഗ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ശിവസേന ഹിന്ദുസ്ഥാനെ നിരോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സംഘടനയുടെ ജനറല്‍ സെക്രട്ടറി ലഗാന്‍ സിങിന്റെ ആഹ്വാനമാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

   ദര്‍ഗ പൊളിക്കണം

   ദര്‍ഗ പൊളിക്കണം

   ദര്‍ഗ പൊളിക്കുന്നതിന് ഹിന്ദുക്കളെ ബോധവല്‍ക്കരിക്കണമെന്ന് ലഗാന്‍ സിങ് അണികളോട് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ മുസ്ലിംകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം കൂറ്റന്‍ പ്രകടനം നടത്തി. ഖുദാമി ഖാജ സമുദായത്തില്‍പ്പെട്ടവരും ചിശ്തി ഫൗണ്ടേഷനും ചേര്‍ന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

   ശംഭുലാലിനെ പിന്തുണച്ച സംഘം

   ശംഭുലാലിനെ പിന്തുണച്ച സംഘം

   മറ്റു സംസ്ഥാനങ്ങളിലൊന്നും കാര്യമായ വേരോട്ടമില്ലാത്ത ഹിന്ദുത്വ സംഘമാണ് ശിവസേന ഹിന്ദുസ്ഥാന്‍. ഇവര്‍ അടുത്തിടെയാണ് വാര്‍ത്തകളില്‍ കൂടുതല്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളി അഫ്രാസുലിനെ ലൗ ജിഹാദ് ആരോപിച്ച് വെട്ടിക്കൊന്ന് കത്തിച്ച വിവാദമായ സംഭവത്തില്‍ പ്രതിയായ ശംഭുലാല്‍ റീഗറിനെ പിന്തുണച്ചവരാണ് ശിവസേന ഹിന്ദുസ്ഥാന്‍.

   800 വര്‍ഷം പഴക്കം

   800 വര്‍ഷം പഴക്കം

   ശംഭുലാലിനെ പിന്തുണ പ്രഖ്യാപിച്ച് ഉദയ്പൂര്‍ കോടതി പരിസരത്ത് ഇവര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. 800 വര്‍ഷത്തിലധികം പഴക്കമുള്ള ദര്‍ഗയാണ് അജ്മീറിലേത്. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് ഇവിടുത്തെ എല്ലാ ആഘോഷങ്ങളിലും സംബന്ധിക്കുന്നത്.

    കളക്ടറുമായി ചര്‍ച്ച

   കളക്ടറുമായി ചര്‍ച്ച

   ആദ്യമായിട്ടാണ് ദര്‍ഗക്കെതിരേ ഒരുവിഭാഗം രംഗത്തെത്തുന്നത്. ചിശ്തി കുടുംബത്തിലെ നിരവധി പ്രമുഖര്‍ ചേര്‍ന്ന് കഴിഞ്ഞദിവസം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ദര്‍ഗയുടെ സംരക്ഷണവും അജ്മീറിലെ സമാധാനം കാത്തുസൂക്ഷിക്കുന്നത് സംബന്ധിച്ചുമായിരുന്നു നേതാക്കള്‍ നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നത്.

   മുംബൈിയിലെ ശിവസേന

   മുംബൈിയിലെ ശിവസേന

   മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശിവസേനയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് രാജസ്ഥാനിലെ ശിവസേന ഹിന്ദുസ്ഥാന്‍. രണ്ടും ഒന്നാണെന്ന് കരുതുന്ന നിരവധി പേരുണ്ട്. ഒന്നാണെന്ന തരത്തില്‍ പ്രചാരണവും നടക്കുന്നുണ്ട്. ചിശ്തി കുടുംബത്തിലെ പ്രമുഖര്‍ മുംബൈയിലെ ശിവസേന ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കിയിരുന്നു. രാജസ്ഥാനിലെ സംഘവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് അവര്‍ വ്യക്തമാക്കി.

   എല്ലാ പാര്‍ട്ടികള്‍ക്കും മൗനം

   എല്ലാ പാര്‍ട്ടികള്‍ക്കും മൗനം

   ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ദര്‍ഗയില്‍ സ്ഥിരം സന്ദര്‍ശകരാണ്. വിവിധ സംഘടന നേതാക്കളുമെത്താറുണ്ട്. എന്നാല്‍ ദര്‍ഗക്കെതിരേ ഭീഷണി ഉയര്‍ന്നിട്ടും ഒരു പാര്‍ട്ടികളും പ്രതികരിച്ചിട്ടില്ല. ഈ മൗനം ഖേദകരമാണെന്ന് ജില്ലാ കളക്ടറുമായി ചര്‍ച്ചക്കെത്തിയ സംഘത്തിലെ സല്‍മാന്‍ ചിശ്തി പറഞ്ഞു.

   വികാരപരമായി പ്രതികരിക്കരുത്

   വികാരപരമായി പ്രതികരിക്കരുത്

   ശിവസേന ഹിന്ദുസ്ഥാന്‍ പോലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനത്തോട് വികാരപരമായി പ്രതികരിക്കുന്ന മുസ്ലിംകളുടെ രീതിയിലും ദര്‍ഗാ പ്രതിനിധി സംഘം ആശങ്ക പ്രകടിപ്പിച്ചു. അഫ്രാസുലിനെ കൊലപ്പെടുത്തിയ ശേഷം ചില മുസ്ലിംകള്‍ സോഷ്യല്‍ മീഡിയയില്‍ അതിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതും നാടിന് ആപത്താണെന്ന് ദര്‍ഗാ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.

   ആരാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തി

   ആരാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തി

   മതപുരോഹിതനും തത്വചിന്തകനുമായ ഖാജ മുഈനുദ്ദീന്‍ ചിശ്തി പേര്‍ഷ്യയില്‍ നിന്ന് വന്ന വ്യക്തിയാണ്. 13ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഇന്ത്യയിലെത്തിയ ഇദ്ദേഹമാണ് ചിശ്തിയ്യ ത്വരീഖത്ത് പ്രചരിപ്പിച്ചത്. നിരവധി സുന്നി പണ്ഡിതന്‍മാര്‍ ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നിരുന്നു.

   യാത്രകള്‍ ഇങ്ങനെ

   യാത്രകള്‍ ഇങ്ങനെ

   ഖാജയുടെ ബാല്യകാലത്തെ പറ്റിയുള്ള വിവരങ്ങള്‍ വിരളമാണ്. സിസ്താനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ശേഷമുള്ള വിവരങ്ങളാണ് കൂടുതല്‍. മധ്യേഷ്യയില്‍ മംഗോളിയന്‍ സൈന്യത്തിന്റെ ആക്രമണം വ്യാപകമായ കാലഘട്ടത്തിലാണ് ഖാജയുടെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുന്നത്. ദില്ലിയിലെത്തിയ ഖാജയുടെ കുടുംബം അജ്മീറിലേക്ക് താമസം മാറ്റുകയായിരുന്നുവെന്നാണ് രേഖകള്‍.

   English summary
   Hate speech has become quite routine for ‘fringe’ groups in Rajasthan. In the latest incident of hate speech, Shiv Sena Hindustan, a religious-turned-political outfit active in the state, targeted the famous Ajmer shrine and Sufi saint Khwaja Moinuddin Chishti with derogatory remarks, leading to tension in the city. The khadims (custodians) of Dargah Ajmer Sharif filed a complaint against the organisation on December 22 and demanded an immediate ban on the group.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more