704 ദിവസത്തെ ജയില്‍വാസം; അവസാനമായി ഉമ്മയെ ഒരു നോക്ക് കാണാന്‍ കഴിയാത്ത സിദ്ധീഖ് കാപ്പന്‍ - നാള്‍വഴി
ദില്ലി: മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ധീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് 704 ദിവസത്തെ ജയില്‍വാസത്തിന് ശേഷം. ആറ് മാസം ദില്ലിയില്‍ കഴിയണമെന്ന ഉപാധിയോടെയാണ് ജാമ്യം. അതിന് ശേഷം കേരളത്തിലേക്ക് മടങ്ങാന്‍ സാധിക്കും. സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷയെ യുപി സർക്കാർ ശക്തമായ എതിർപ്പ് ഉന്നയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
രാജ്യ മനസാക്ഷിയെ പിടിച്ച് കുലുക്കിയ ബലാത്സംഗ കൊലപാതകം നടന്ന യുപിയിലെ ഹാഥ്റസിലേക്കുള്ള യാത്രക്കിടെയായിരുന്നു യുപി പൊലീസ് സിദ്ധീഖ് കാപ്പനേയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തത്. കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ..

2020 ഒക്ടോബർ 5- ഹാഥ്റസിലേക്കുളള യാത്രയ്ക്കിടെ സിദ്ധീഖ് കാപ്പൻ അറസ്റ്റിൽ. അതിഖ്-ഉർ റഹ്‌മാന്‍, മസൂദ് അഹമ്മദ്, ഡ്രൈവറായ ആലം എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു
2020 നവംബർ 10: മഥുര ജയിലില്‍ നിന്നും സിദ്ധീഖ് കാപ്പന്‍ ആദ്യമായി വിട്ടിലേക്ക് വിളിക്കുന്നു.
2021 ജനുവരി:, അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷം, അമ്മയെ 20 മിനിറ്റ് വീഡിയോ കോൾ ചെയ്യുന്നു.
ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ

2021 ഫെബ്രുവരി- രോഗിയായ ഉമ്മയെ കാണാൻ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഏഴ് യുപി പൊലീസുകാരും കേരള പൊലീസിലെ 25 പേരുടേയും സുരക്ഷയില്‍ അദ്ദേഹം മലപ്പുറത്ത് എത്തി ഉമ്മയെ കാണുന്നു.
2021 ഏപ്രില്‍: കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പനെ മഥുര മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നു.
2021 ഏപ്രിൽ 25: കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ യോഗി ആദിത്യനാഥിന് കത്തയച്ചു

2021 ഏപ്രില്‍ 30: സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കാപ്പനെ ദില്ലി എംയിംസിലേക്ക് മാറ്റുന്നു
2021 ജൂണ്‍: ഉമ്മ മരണപ്പെടുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കാപ്പന് ഇളവ് ലഭിച്ചില്ല
2021 ജൂലൈ 6: കാപ്പന്റെ ജാമ്യാപേക്ഷ മഥുര സെഷൻസ് കോടതി തള്ളി
2022 ആഗസ്റ്റ് 3: അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും തളളി

2021 ഡിസംബർ 15: സിദ്ദീഖ് കാപ്പനെതിരായ യു.എ.പി.എ, രാജ്യേദ്രാഹ കേസുകൾ ലഖ്നോ കോടതിയിലേക്ക് മാറ്റി
2022 ഓഗസ്റ്റ് 23: സിദ്ദിഖിന്റെ കൂട്ടുപ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
2022 ഓഗസ്റ്റ് 24: സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി
2022 സെപ്റ്റംബർ 9: സുപ്രീകോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു












Click it and Unblock the Notifications