'രണ്ടു വർഷമായി ഒരു സാധാരണ മാധ്യമപ്രവർത്തകൻ അനുഭവിച്ച യാതനകൾ വിവരിക്കാൻ പറ്റാത്തതാണ്': സിദ്ദീഖ് കാപ്പന്റെ ഭാര്യ
ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ ആയ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ സിദ്ദിഖ് കാപ്പന്‍ പ്രതികരിച്ചിരുന്നു. ഉത്തര്‍ പ്രദേശ് സർക്കാർ ചുമത്തിയ യുഎപിഎ കേസിലാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതി എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി ഈ വാദം തള്ളി കാപ്പന് ജാമ്യം നല്‍കുകയായിരുന്നു. ഇപ്പോൽ സിദ്ദീഖ് കാപ്പന്റെ ഭാര്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജാമ്യം ലഭിക്കാൻ രണ്ടു വർഷം പിടിച്ചുവെന്നത് നിസ്സാര കാര്യമല്ലെന്നും ഇപ്പോൾ ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ഭാര്യ റൈഹാനത്ത് പറഞ്ഞു.

''നന്ദിയുണ്ട്. രണ്ടു വർഷമായി ഒരു സാധാരണ മാധ്യമപ്രവർത്തകൻ അനുഭവിച്ച യാതനകളും വിഷയങ്ങളും കുടുംബം അനുഭവിച്ച പ്രശ്‌നങ്ങളൊന്നും ഒരു സമയം കൊണ്ട് വിവരിക്കാൻ പറ്റാത്തതാണ്. രണ്ടു വർഷം പിടിച്ചിട്ടുവെന്നത് നിസ്സാര കാര്യമല്ല. ഇപ്പോൾ ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ട്.''-റൈഹാനത്ത് പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം.

ഇ.ഡി കേസിൽ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. വെറും 45,000 രൂപയ്ക്കു വേണ്ടിയാണ് ഒരു മനുഷ്യനെതിരെ ഇ.ഡി കേസും യു.എ.പി.എയും എല്ലാം ഇട്ടിട്ടുള്ളത്. മാധ്യമപ്രവർത്തകർ എന്റെ കൂടെ ഉണ്ടായിട്ടുണ്ട്. കെ.യു.ഡബ്ല്യു.ജെ, മുതിർന്ന മാധ്യമപ്രവർത്തകർ, ഐക്യദാർഢ്യസമിതി, എന്റെ നാട്ടുകാർ, രാഷ്ട്രീയ നേതാക്കന്മാർ. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും ആളുകൾ പിന്തുണ നൽകിയിട്ടുണ്ട്. മനുഷ്യത്വമുള്ള മനുഷ്യരെല്ലാം പിന്തുണച്ചിട്ടുണ്ട്, അവർ പറഞ്ഞു.

ഹാഥ്റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം ആറാഴ്ച ഡൽഹിയിൽ കഴിയണം. എല്ലാ തിങ്കളാഴ്ചയും ഡൽഹിയിലെ നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പിന്നീട് ജന്മനാട്ടിലേക്ക് പോകാം. അവിടെയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജകാരണം. പാസ്‌പോർട്ട് വിചാരണാ കോടതിയിൽ സമർപ്പിക്കാനും കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങളിൽ പ്രഥമദൃഷ്ട്യ തെളിവില്ല എന്ന് തോന്നിയാൽ മാത്രമോ കോടതിക്ക് ജാമ്യം അനുവദിക്കാവുവെന്നാണ് യു.എ.പി.എ നിയമം പറയുന്നത്. ഗൂഢാലോചനയൽ എങ്ങനെയാണ് സിദ്ദീഖ് കാപ്പന് പങ്കുള്ളതെന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് വ്യക്തമായ മറുപടിയില്ലായിരുന്നു. പൗരന് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് ഇതെന്നും കോടതി വ്യക്തമാക്കി.
ഒരു ദിവസം എത്ര കാരറ്റ് കഴിക്കാം? ഇഷ്ടം പോലെ കഴിക്കല്ലേ...കണക്കുണ്ട്...












Click it and Unblock the Notifications