Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പുറത്താക്കിയതില്‍ ഭൂരിപക്ഷം അംഗങ്ങള്‍ക്കും എതിര്‍പ്പ്.... വീണ്ടും ന്യായീകരണവുമായി സിദ്ദിഖ്

ദിലീപിനെ പുറത്താക്കിയതില്‍ ഭൂരിപക്ഷത്തിന് എതിര്‍പ്പുണ്ടായിരുന്നെന്ന് സിദ്ദിഖ്

കൊച്ചി: ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ നിന്ന് പുറത്താക്കിയ നടപടി വിവാദമായിട്ടും അതിനെ എതിര്‍ത്ത് പറയാന്‍ ആരും തയ്യാറായിട്ടില്ല. വീണ്ടും വീണ്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് അമ്മയുടെ ഭാരവാഹികള്‍. ഊര്‍മിള ഉണ്ണി പൊട്ടന്‍ കളിച്ച സംഭവം വരെ വലിയ പ്രതിഷേധമായി നില്‍ക്കുമ്പോള്‍ ദിലീപിനെ തിരിച്ചെടുത്തതിനെ ന്യായീകരിച്ചിരിക്കുകയാണ് അമ്മയുടെ ജോയിന്റ് സെക്രട്ടരി സിദ്ദിഖ്. ദിലീപിനെ പുറത്താക്കിയതിനോട് ഭൂരിപക്ഷം അംഗങ്ങള്‍ക്കും എതിര്‍പ്പായിരുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്.

അതേസമയം തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ടിട്ടും അത് തിരുത്താന്‍ അമ്മ തയ്യാറാവുന്നില്ല എന്ന് ഇതോടെ വ്യക്തമാവുകയാണ്. തങ്ങള്‍ ദിലീപിനൊപ്പമാണ് എന്നാണ് ഇതിലൂടെ സിദ്ദിഖ് തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വനിതാ സംഘടന ഡബ്ല്യുസിസി പറഞ്ഞ ആരോപണങ്ങളും ഇതോടെ ശരിയായിരിക്കുകയാണ്. അമ്മ പുരുഷാധിപത്യ സംഘടനയാണെന്നായിരുന്നു വിമര്‍ശനം. അമ്മ വനിതാ താരങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിദ്ദീഖിന്റെ ഈ പ്രസ്താവന.

ഭൂരിപക്ഷം അംഗങ്ങള്‍ക്കും യോജിപ്പില്ല

ഭൂരിപക്ഷം അംഗങ്ങള്‍ക്കും യോജിപ്പില്ല

നടന്‍ ദിലീപിനെ താരസംഘടനയില്‍ നിന്നും പുറത്താക്കിയതിനോട് ഭൂരിപക്ഷം അംഗങ്ങള്‍ക്കും യോജിപ്പുണ്ടായിരുന്നില്ലെന്നാണ് സിദ്ദീഖ് പറഞ്ഞത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഈ രീതിയില്‍ പ്രതികരിച്ചത്ത. ദിലീപിനെ പുറത്താക്കിയ നടപടി നേരത്തെ തന്നെ മരവിപ്പിച്ചതാണെന്നും സിദ്ദീഖ് പറുന്നു. സംഘടനയുടെ ബൈലോ പ്രകാരം ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം നിയമപ്രകാരം അല്ലായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. അതേസമയം സിദ്ദീഖിന്റെ നിലപാടുകള്‍ ഇപ്പോഴും സംശയമുനയിലാണ്.

ദിലീപിന് സഹായം

ദിലീപിന് സഹായം

സംഘടനയിലും പുറത്തും ദിലീപിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തവരില്‍ പ്രമുഖന്‍ സിദ്ദിഖായിരുന്നു. അതുകൊണ്ട് തന്നെ ഈ നിലപാടും അതിന്റെ ഭാഗമായിട്ട് വേണം കാണാന്‍. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം പോലീസ് സ്‌റ്റേഷനിലെത്തിയത് സിദ്ദിഖായിരുന്നു. ഇതോടെ സിദ്ദിഖും കൂടി അറിഞ്ഞുകൊണ്ടാണ് എല്ലാം നടന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ചയായതിന് കാരണവും സിദ്ദിഖാണ്. ദിലീപിന്റെ വിഷയം ഊര്‍മിള ഉണ്ണി എടുത്തിട്ടതിന് പിന്നാലെ സിദ്ദിഖ് ഈ വിഷയത്തെ പിന്തുണയ്ക്കുകയായിരുന്നു.

പൃഥ്വിരാജും രമ്യാ നമ്പീശനും

പൃഥ്വിരാജും രമ്യാ നമ്പീശനും

ദിലീപിനെ പുറത്താനുള്ള തീരുമാനം അഞ്ചോ ആറോ പോര്‍ ഉള്‍പ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉണ്ടായതെന്ന് സിദ്ദിഖ് പറഞ്ഞു. ഇതിന് നിയമപരമായ സാധുതയില്ല. ഭൂരിഭാഗം പേരും ദിലീപിനെ പുറത്താക്കേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം നേരത്തെ തന്നെ മരവിപ്പിച്ചതാണ്. പൃഥ്വിരാജും രമ്യാ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ആ തീരുമാനമെടുത്തതെന്നും സിദ്ദിഖ് പറയുന്നു. എന്തുകൊണ്ട് ഇവരൊന്നും എതിര്‍ത്തില്ലെന്നും താരം ചോദിക്കുന്നു. അതേസമയം സംഘടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അതു ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദിഖ് പറഞ്ഞു.

കൈതപ്രവും താരസംഘടനയ്‌ക്കെതിരെ

കൈതപ്രവും താരസംഘടനയ്‌ക്കെതിരെ

അമ്മയുടെ നിഷേധമനോഭാവത്തിനെതിരെ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ ആശുപത്രി വാസക്കാലത്ത് തൊട്ടടുത്ത മുറിയില്‍ കിടന്ന ജഗതിയെ കാണാനാണ് താരസംഘടനക്കാര്‍ വന്നത്. അടുത്ത മുറിയില്‍ കിടക്കുന്നത് കൊണ്ട് തന്നെയും വന്നു കണ്ടു. അതിനപ്പുറത്തേക്ക് ജീവിതത്തില്‍ ഒരുസഹായവും സംഘടന നല്‍കിയിട്ടില്ലെന്ന് കൈത്രപം പറഞ്ഞു. താരങ്ങളുടെ ഒരു നോട്ടമോ സഹായമോ കിട്ടാന്‍ വേണ്ടി അടുത്ത് കൂടി നടക്കുന്നവരാണ് പലരും. പണവും പ്രശ്‌സതിയുമുള്ളവര്‍ക്ക് അലങ്കാരമായി കൊണ്ടു നടക്കാനുള്ളതാണ് സംഘടനകളെന്നും കൈതപ്രം പറയുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം

ആക്രമിക്കപ്പെട്ട നടിക്കൊപ്പം

അമ്മ നില്‍ക്കേണ്ടത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ദിലീപിനെ തിരക്കിട്ട് തിരിച്ചെടുത്തത് ശരിയായില്ലെന്നും കൈത്രപം പറഞ്ഞു. നടിമാരില്‍ നാല് പേരെങ്കിലും സംഘടനയില്‍ നിന്ന് ഇറങ്ങിപ്പോയില്ലെങ്കില്‍ പ്രതിഷേധത്തിന് എന്ത് അര്‍ഥമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം താന്‍ പല സിനിമകളിലും തല കാണിച്ചെങ്കിലും ഒരിക്കലും അമ്മയുടെ അംഗത്വം ആവശ്യപ്പെട്ടിട്ടില്ല. ഇനി ചോദിക്കുകയുമില്ല. സ്‌നേഹമുള്ള മനസ്സുകള്‍ക്കൊപ്പമാണ് താനെന്നും താരസംഘടനയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും കൈത്രപം പറഞ്ഞു.

തിലകനുമായി പ്രശ്‌നമുള്ളയാളുമായി അഭിനയിച്ചു

തിലകനുമായി പ്രശ്‌നമുള്ളയാളുമായി അഭിനയിച്ചു

തിലകനുമായി പ്രശ്‌നത്തിലായിരുന്ന നായകനടുമൊത്ത് അഭിനയിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷമ്മി തിലകന്‍. ജോഷിയുടെ ചിത്രമായതിനാലാണ് അതില്‍ അഭിനയിച്ചത്. നായകന്‍ ആരെന്നത് തനിക്ക് പ്രശ്‌നമായിരുന്നില്ലെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമ മുതലാണ് തിലകനെ അമ്മ പുറത്താക്കുന്നത്. അതിന് മുമ്പ് ധ്രുവം, വാഴുന്നോര്‍ എന്ന സിനിമകളില്‍ ഞാന്‍ ജോഷിയുടെ അസിസ്റ്റന്റ് ആയിരുന്നു. അച്ഛനും ജോഷിയുമായി നല്ല ബന്ധത്തിലായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ സഹായിയായിരുന്നു ഞാന്‍. ജോഷി എന്റെ ഗോഡ്ഫാദറാണ്. അദ്ദേഹം പറഞ്ഞാല്‍ അനുസരിക്കുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Recommended Video

cmsvideo
    പ്രതിഷേധം അറിയിച്ച് കന്നട സിനിമ മേഖലയും | Oneindia Malayalam
    നടിമാരുമായി ചര്‍ച്ച

    നടിമാരുമായി ചര്‍ച്ച

    ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കാമെന്ന് അമ്മ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കത്ത് നല്‍കിയ ഡബ്ല്യുസിസിയുടെ പ്രതിനിധികളെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവരാണ് ഇടവേള ബാബുവിന് കത്ത് നല്‍കിയത്. തീരുമാനം ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന മുന്‍ തീരുമാനത്തിന് വിരുദ്ധമാണെന്ന് കത്തില്‍ പറഞ്ഞിരുന്നു. നടിമാരുടെ സൗകര്യം അനുസരിച്ച് യോഗം ചേരാന്‍ തയ്യാറാണെന്ന് ഇടവേള ബാബു ഇവരെ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+