സഭയിൽ മുഖ്യമന്ത്രിയുടെ സർജിക്കൽ സ്ട്രൈക്ക്; ഗവർണർ ഒഴിവാക്കിയ കേന്ദ്ര വിമർശനം പിണറായി വായിച്ചു
തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചില ഭാഗങ്ങൾ ഒഴിവാക്കിയതിന് പിന്നാലെയാണ് പിണറായി വിജയൻ ഇടപെട്ടത്. നയ പ്രഖ്യാപനത്തിൽ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്‌ത ഭാഗങ്ങൾ കൂട്ടി ചേർത്ത് മുഖ്യമന്ത്രി വായിക്കുകയായിരുന്നു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതോടെയാണ് പിണറായിയുടെ നീക്കം.
ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങളും അംഗീകരിക്കണമെന്നും, സർക്കാർ അംഗീകരിച്ച പ്രസംഗം മുഴുവൻ വായിക്കണമെന്നും സ്‌പീക്കറും പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ വായിക്കാതെ വിട്ടത്. ഇതോടെയാണ് മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.

കേരളത്തിലെ അതിദാരിദ്ര്യനിർമാർജനം പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. തൊഴിലുറപ്പ് പദ്ധതി ഭേദഗതിയ്ക്കും, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കുമെതിരായ നയപ്രഖ്യാപനത്തിലെ ഭാഗം ഉൾപ്പെടെ ഗവർണർ വായിച്ചുവെങ്കിലും വലിയൊരു ഭാഗം ഒഴിവാക്കിയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കിയെന്നും ഗവർണർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
നേരത്തെ കഴിഞ്ഞ വർഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രത്തിന് എതിരായ വിമർശനം വായിക്കാൻ കൂട്ടാക്കിയിരുന്നില്ല. ജിഎസ്‌ടി വിഹിതത്തിലെ കുറവും വായ്‌പാ വിഹിതം വെട്ടിക്കുറച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടുകയും കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈ കടത്തുന്നുവെന്നും ഗവർണർ പറഞ്ഞിരുന്നു.. കൂടാതെ സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയെന്നും പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസമുള്ള യുവജങ്ങൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും ക്രമസമാധാന പരിപാലനം പത്ത് വർഷത്തിനിടെ മെച്ചപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു. തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കി. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണ് നവകേരള ലക്ഷ്യം. വന്യജീവി ശല്യം കൊണ്ടുണ്ടാക്കുന്ന കൃഷിനഷ്‌ടത്തിന് കൃത്യമായ നഷ്‌ടപരിഹാരം ഉറപ്പാക്കും. കലാവസ്ഥ വ്യതിയാനത്തെ നേരിടാൻ കാർഷികരംഗത്തെ പ്രാപ്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകി. ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കിയെന്നും ഗവർണർ പറഞ്ഞു. പൊതുവിപണിയിൽ നിന്നുള്ള വായ്‌പയിൽ 17000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്ര നടപടികൾ മൂലമുള്ള സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ധനകാര്യ കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നത് ഫെഡറലിസത്തിന് എതിരാണെന്നും ഗവർണർ പറഞ്ഞു.
അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷമാണ് സഭ ചേരുമ്പോൾ കാര്യമായ വിഷയങ്ങളിൽ പലതും ചർച്ചയ്ക്ക് വരുമെന്നാണ് കരുതുന്നത്. പ്രതിപക്ഷമാവട്ടെ വിവിധ വിഷയങ്ങൾ മുൻനിർത്തി സർക്കാരിന് എതിരെ പോർമുഖം തുറക്കാൻ ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി സഭയിൽ നേർക്കുനേർ പ്രതിപക്ഷ-ഭരണകക്ഷികൾ തമ്മിൽ ഏറ്റുമുട്ടുക ഈ സമ്മേളനത്തിൽ ആയിരിക്കും.
അതിനിടെ സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്‌താവന അടക്കം സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഈ വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന ആവശ്യമാണ് ഉന്നയിക്കുക. കൂടാതെ എകെ ബാലന്റെ വിവാദ പ്രസ്‌താവനയും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications