കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സില്‍വര്‍ലൈന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും;വിവിധ വശങ്ങള്‍ വിശകലനം ചെയ്യണമെന്ന് കേന്ദ്ര മന്ത്രി

Google Oneindia Malayalam News

ദില്ലി: സില്‍വര്‍ലൈന്‍ വലിയ ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സില്‍വര്‍ ലൈന്‍ കേരളത്തിന് മാത്രമല്ല, കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അത് നടപ്പാക്കും മുമ്പ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വളരെ സങ്കീര്‍ണമായ പദ്ധതിയാണ് സില്‍വര്‍ ലൈന്‍.

യാത്രകള്‍ ശ്രദ്ധിക്കുക; ചെലവുകള്‍ കൂടാം, ചൊവ്വയും-രാഹുവും ഒരേ രാശിയില്‍, ഈ രാശിക്കാര്‍ സൂക്ഷിക്കണംയാത്രകള്‍ ശ്രദ്ധിക്കുക; ചെലവുകള്‍ കൂടാം, ചൊവ്വയും-രാഹുവും ഒരേ രാശിയില്‍, ഈ രാശിക്കാര്‍ സൂക്ഷിക്കണം

1

സാമ്പത്തിക, സാമൂഹ്യ പാരിസ്ഥിതിക, എഞ്ചിനീയറിംഗ് വശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. അതുകൊണ്ട് വിവിധ വശങ്ങള്‍ വിശദമായി വിശകലനം ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ ഗൃഹപാഠം ചെയ്ത ശേഷം ജനങ്ങള്‍ക്ക് മുന്നില്‍ വിഷയം അവതരിപ്പിക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹിക ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് നേരത്തെ കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അത് മാത്രമല്ല, ഇതുവരെ പദ്ധതിക്ക് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും ശരിയായ കാര്യമല്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. സര്‍വേ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.

അതേസമയം വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും സഹായങ്ങളും ആവശ്യപ്പെട്ട് കേരളത്തിലെ മൂന്ന് മന്ത്രിമാര്‍ ദില്ലിയിലെത്തിയിട്ടുണ്ട്. വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവരാണ് ദില്ലിയിലെത്തിയത്. നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കണമെന്നതാണ് കേരളത്തിലെ മന്ത്രി സംഘത്തിന്റെ പ്രധാന ആവശ്യം.

ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അടക്കം പിന്തുണ മന്ത്രിമാര്‍ ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും വികസനം സംബന്ധിച്ച നിവേദനവും കേന്ദ്ര മന്ത്രിക്ക് മന്ത്രിമാര്‍ കൈമാറും.

പൊതു വിദ്യാദ്യാസവും തൊഴിലും വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവരെ കാമുന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് കൂടുതല്‍ സഹായം, കേന്ദ്ര സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ എണ്ണം വര്‍ധിപ്പിക്കല്‍ എന്നിവയൊക്കെ മന്ത്രിയുടെ അജണ്ടകളിലുണ്ട്.

സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വര്‍ധിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങളുള്ള നിവേദനം മന്ത്രിക്ക് നല്‍കും. ക്ഷേമ നിധി ബോര്‍ഡുകള്‍ക്ക് ആദായനികുതി ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ടും, ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ കൂടുതല്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചും ഭൂപേന്ദര്‍ യാദവിനെയും മന്ത്രി ശിവന്‍കുട്ടി കാണും.

നിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രംനിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രം

Recommended Video

cmsvideo
നാടകീയ രംഗങ്ങൾക്ക് ഒടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു |*India

English summary
silver line cost heavy financial burden to state and centre says minister ashwini vaishnaw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X