കെ-റെയില്‍ ചർച്ച: നടക്കുന്നത് കെ-ഗുണ്ടായിസമെന്ന് വിഷ്ണുനാഥ്, എങ്ങും പൊലീസ് അഴിഞ്ഞാട്ടം
തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തിലെ അടിയന്തര ചർച്ചയ്ക്ക് നിയമസഭയില്‍ തുടക്കമായി. ചർച്ചയ്ക്ക് സർക്കാർ തയ്യാറായത് പ്രതിപക്ഷ നിലപാടിന്റെ വിജയമാണെന്നായിരുന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് പിസ് വിഷ്ണുനാഥ് എം എല്‍ എ വ്യക്തമാക്കിയത്. കെ റെയിലിന്റെ പേരില്‍ സംസ്ഥാനത്ത് കെ- ഗുണ്ടായിസം നടക്കുകയാണ്. സ്വകാര്യ ഭൂമിയില്‍ കയറിയുള്ള പൊലീസിന്റെ അഴിഞ്ഞാട്ടമാണ് എങ്ങും. സർക്കാർ വക ഗുണ്ടായിസമാണ് ഇത്. സ്ത്രീകളേയും കുട്ടികളേയും പോലും ക്രൂരമായി ആക്രമിക്കുന്നുവെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
ഭരണ പരാജയം മറച്ച് വെക്കാനുള്ള ഫാസിസ്റ്റ് പദ്ധതിയാണ് ഇത്. സാമൂഹികാഘാതപഠനമല്ല മറിച്ച് സാമൂഹിക അതിക്രമമാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നു. ഗുണ്ടകള്‍ വിലസുമ്പോള്‍ പൊലീസ് മഞ്ഞക്കുറ്റിക്ക് കാവലാണ്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പാത പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സി പി എം ഇവിടെ പദ്ധതിയെ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണ്. വീടിന്റെ അടുക്കളയില്‍ പോലും കുറ്റികള്‍ സ്ഥാപിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് പിസി വിഷ്ണുനാഥ് എം എല്‍ എ വ്യക്തമാക്കി.

അതേസമം എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞ കെ റെയില്‍ പദ്ധതി ആരെതിർത്താലും നടപ്പിലാക്കുമെന്നായിരുന്നു ചർച്ചയില് പങ്കെടുത്തുകൊണ്ട് തലശ്ശേരി എം എല്‍ എ എഎന്‍ ഷംസീർ അഭിപ്രായപ്പെട്ടത്. എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് പ്രതിപക്ഷ രീതി. കേരളത്തിൽ മണിക്കൂറിൽ 57 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. വിനോദ സഞ്ചാരികളെ അടക്കം ആകർഷിക്കാന്‍ പദ്ധതി ആവശ്യമാണ്. എതിർക്കുന്ന ചിലർക്ക് അടി കിട്ടിയെന്നാണ് പറയുന്നത്. ഇങ്ങനെ പോയാല്‍ അടി ഇനിയും കിട്ടും. എന്തിനേയും എതിർക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. ആ മനോഭാവത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് തിരഞ്ഞെടുപ്പ് വിധിയെന്നും ഷംസീർ എം എല്‍ എ കൂട്ടിച്ചേർത്തു.
ഇരുഭാഗത്ത് നിന്നും 14 പേരാണ് ചർച്ചയില്‍ പങ്കെടുക്കുന്നത്. രാവിലെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സർക്കാർ അവതരണാനുമതി നല്‍കിയത്. ഉച്ചക്ക് ശേഷം സഭ നിർത്തിവെച്ച് ചർച്ച നടത്താം എന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. പിസി വിഷ്ണുനാഥ് ആയിരുന്നു യു ഡി എഫിന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഉച്ചക്ക് ഒരുമണിക്ക് ആരംഭിച്ച ആരംഭിച്ച ചർച്ച് മൂന്ന് മണിവരെ നീണ്ട് നില്‍ക്കും. മുഖ്യമന്ത്രിയുടെ മറുപടിയോടെ ചർച്ച അവസാനിക്കും.
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications