Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വർ ലൈന്‍: പിണറായി വിജയന്റെ ദിവാസ്വപ്നമായി അവശേഷിക്കും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കെ-റെയിലിന് അനുമതി നൽകേണ്ടതില്ലെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ-റെയിൽ എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമായി അവശേഷിക്കുമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒട്ടും ലാഭകരമല്ലാത്ത പാരിസ്ഥിതിക്ക് വിഘാതമായ അശാസ്ത്രീയവും അഴിമതി മാത്രം ലക്ഷ്യമിട്ടുള്ളതുമായ പദ്ധതി നടപ്പാക്കാരുതെന്നാണ് ബിജെപിയുടെയും ജനങ്ങളുടെയും നലപാട്.

മോദി സർക്കാർ കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കെ-റെയിലുമായി മുമ്പോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്നും ഇനിയെങ്കിലും ഇടത് സർക്കാർ പിന്തിരിയണം. ഭൂമി ഏറ്റെടുക്കലിലിൽ നിന്നും സർവ്വെ നടപടികളിൽനിന്നും സർക്കാർ പിൻമാറണം. പൊലീസിന്റെ സഹായത്തോടെ ജനങ്ങളെ ഭയപ്പെടുത്തി സർവ്വെ കല്ലുകൾ സ്ഥാപിക്കുന്നത് പിണറായി സർക്കാർ തുടരുകയാണ്.

 k-surendran-

ഇത് ഉടൻ അവസാനിപ്പിക്കണം. ഇനി കെ-റെയിൽ പദ്ധതി നടപ്പാകില്ലെന്ന് പിണറായി തിരിച്ചറിയണം. യഥാർത്ഥ ഡിപിആറാണ് തയ്യാറാക്കുന്നതെങ്കിലും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. വന്ദേഭാരത് എക്സ്പ്രസുകൾ കേരളത്തിന് കൂടുതൽ ലഭിക്കാനുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇതിന് വേണ്ടി റെയിൽവെ മന്ത്രിയോട് സംസാരിക്കാൻ പിണറായി തയ്യാറാകണം. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ബിജെപി റെയിൽവെ മന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

സില്‍വർ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്നമായിരുന്നു കേന്ദ്ര സർക്കാർ ഇന്ന് വ്യക്തമാക്കിയത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് സില്‍വർ ലൈന്‍ സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ നിലപാട് പാർലമെന്റില്‍ വ്യക്തമാക്കിയത്. സില്‍വർ ലൈനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള ആദ്യ ഔദ്യോഗിക പ്രതികരണമാണ് ഇത്. സില്‍വർ ലൈന്‍ പദ്ധതിയെക്കുറിച്ച് യു ഡി എഫ് എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കെ മുരളീധരനും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കുകായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി.

കേരള സർക്കാർ മുന്നോട്ട് വെച്ച പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കേണ്ടതുണ്ടെങ്കിലും പദ്ധതി സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. ദ്ധതിയുടെ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ. പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്കുകളും വ്യക്തമാക്കേണ്ടത്. ഇതടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കാനും സാധിക്കുകയുള്ളുവെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    Union Budget 2022: V Sivadasan MP against Budget announcement on PM Awas Yojana

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+