പിണറായി വിജയൻ ജനരോക്ഷം കാണുന്നില്ല; കെ.റെയിൽ പാതയില്‍ മനുഷ്യച്ചങ്ങലയും സത്യാഗ്രഹവുമായി യുഡിഎഫ്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ യു ഡി എഫ്. രാജ്യത്തിന്റെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം നടത്താനാണ് യു ഡി എഫ് തീരുമാനം.
ഇത് സംബന്ധിച്ച് യു ഡി എഫ് ഇന്ന് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് യു ഡി എഫ് തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശ്യം എങ്കിൽ യു ഡി എഫിന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർക്കും.
ശക്തമായ പ്രതിഷേധം നടത്തുമെന്നും സിൽവർ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിലൂടെ ആയിരിക്കും യു ഡി എഫിന്റെ മനുഷ്യചങ്ങല എന്നും യു ഡി എഫ് കൺവീനർ എം എം ഹസൻ വ്യക്തമാക്കി.

കേരളത്തിലുടനീളം സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ രോക്ഷം പോലും വക വയ്ക്കാതെ മുന്നോട്ട് പോകുകയാണ്. പദ്ധതിയെ സംബന്ധിച്ച് സാമൂഹിക ആഘാത പഠനം നടക്കുന്നുണ്ട്. പഠനം പദ്ധതിക്ക് എതിരാണെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.
Recommended Video


കേരളത്തിൽ ഉണ്ടായ പ്രതിഷേധങ്ങൾ പാർട്ടി കോൺഗ്രസിൽ തിരിച്ചടി ആകാതിരിക്കാൻ ആണ് സർവ്വേ കല്ലിടൽ നിർത്തി വച്ചത്. മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത് ഏറ്റുമുട്ടലിന്റെ പാതയിലൂടെയാണ്. ഈ പദ്ധതിയിൽ സ്വന്തം പാർട്ടിക്കാരുടെ നിലപാട് പോലും മുഖ്യമന്ത്രി വില വയ്ക്കുന്നില്ല എന്ന് എം എം ഹസൻ വ്യക്തമാക്കി.

യു ഡി എഫ് തീരുമാനിച്ചത് 100 ജന സദസ്സുകൾ ആണ്. ഇതിൽ ഇപ്പോൾ 32 എണ്ണം കഴിഞ്ഞിട്ടുണ്ട്. വരുന്ന മെയ് മാസത്തിലെ ആദ്യ ആഴ്ചകളിൽ യു ഡി എഫ് ജന സദസ്സ് പൂർത്തീകരിക്കും. ഇതിന് പിന്നാലെ മെയ് 13 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ വാഹന ജാഥയും യോഗവും യു ഡി എഫിന്റെ നേതൃത്വത്തിൽ നടത്തും. സിൽവർ ലൈൻ പദ്ധതി നടപ്പായാൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് യു ഡി എഫിന്റെ ലക്ഷ്യമെന്നും എം എം ഹസൻ പറഞ്ഞു.

ഇവിടെ സർക്കാറിന്റെ വാർഷിക ആഘോഷ പരിപാടികൾക്ക് വേണ്ടി ചിലവഴിക്കുന്നത് 100 കോടിയോളം വരുന്ന രൂപയാണ്. വാര്‍ഷിക ദിനമായ മെയ് 20 - ന് വിനാശ വികസനത്തിന്റെ വാര്‍ഷികം ആയി ആചരിക്കാൻ ആണ് തീരുമാനം. വിലക്കയറ്റത്തിനെതിരെ യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. മെയ് 4 മുതൽ 6 വരെ സായാഹ്ന സത്യാഗ്രഹം നടത്താനാണ് യു ഡി എഫ് തീരുമാനിച്ചിരിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; കിടിലൻ ചിത്രങ്ങൾ; ഏറ്റെടുത്ത് ലൈക്ക് അടിച്ച് ആരാധകർ

അതേസമയം, സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട സമര പരിപാടികൾക്ക് വേണ്ടിയാണ് യു ഡി എഫ് ഇന്ന് യോഗം ചേർന്നത്. യു ഡി എഫ് നടത്തുന്ന സമരത്തോടുളള ജനങ്ങളുടെ മനോഭാവവും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. യു ഡി എഫിന്റെ ജനകീയ സദസ്സുകൾ ഉദ്ദേശിച്ച ഫലം കണ്ടിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി പിഴുതെറിഞ്ഞ കല്ല് പുനർ സ്ഥാപിക്കുന്നതിന് മന്ത്രിമാർ നേരിട്ടിറങ്ങി. ഇക്കാര്യം കണക്കിലെടുത്ത് സർവേ കല്ലുകൾ പിഴുതെറിയുന്ന കാര്യം കൂടുതൽ വാശിയോടെ ശ്രദ്ധിക്കാനാണ് യു ഡി എഫിന്റെ തീരുമാനം.

അതേസമയം, സി പി എം പാർട്ടി കോൺഗ്രസ്സിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് എത്തിയിരുന്നു. കണ്ണൂരിൽ നടക്കുന്നത് പാർട്ടി കോൺഗ്രസ്സ് അല്ലെന്നും കോൺഗ്രസ് വിരുദ്ധ സമ്മേളനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഉളളതാണ്. പാർട്ടി കോൺഗ്രസ്സിൽ ബി ജെ പിയെ സഹായിക്കാനുളള ചർച്ചകൾ നടക്കുന്നുണ്ട്. ഒരു കാരണവശാലും കേരളത്തിലെ സി പി എം കോൺഗ്രസുമായി സന്ധി ചെയ്യില്ല. കോൺഗസിന്റെ കൂടെ നിൽക്കാം എന്ന നിലപാട് എടുത്താൽ സിൽവർ ലൈന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകില്ലെന്ന് കരുതിയാണ് നീക്കമെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications