’നന്നായി, ഇനി അവൻ പാടില്ലല്ലോ' എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ..., മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്‍
കൊച്ചി: തന്റെ ശബ്ദം നഷ്ടപ്പെട്ടു എന്നുളള വാര്‍ത്തകളോട് പ്രതികരിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. തൊണ്ടയ്ക്ക് സുഖം ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ 15 ദിവസം വോയിസ് റെസ്റ്റ് നിര്‍ദേശിച്ചത് ഹരീഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉള്ള എന്റെ വലിയ തിരിച്ചറിവ് എന്നായിരുന്നു ഹരീഷ് കുറിച്ചത്. വിദേശത്ത് സംഗീത പരിപാടികള്‍ കഴിഞ്ഞ് തിരിച്ച് എത്തിയതിന് ശേഷമാണ് ഹരീഷിന് ശബ്ദം പ്രശ്‌നമായത്. എന്നാല്‍ ഹരീഷിന് ശബ്ദം എന്നന്നേക്കുമായി നഷ്ടപ്പെട്ട തരത്തില്‍ വാര്‍ത്തകളും പ്രതികരണങ്ങളും വന്നതോടെയാണ് ഗായകന്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' പ്രിയപ്പെട്ടവരെ , എനിക്ക് അത്ര വലിയ പ്രശ്നം / മാറാ രോഗം ഒന്നും ഇല്ല എന്ന പറയാൻ ആണ് ഈ പോസ്റ്റ്. throat infection അഥവാ laryngitis എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവർക്കും അല്ലാത്തവർക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നത് കൊണ്ട് ശബ്ദം പോയി എന്നത് ശെരി ആണ്, 15 ദിവസം കൊണ്ട് ശെരി ആവും എന്ന് ഡോക്ടർ പറഞ്ഞിട്ടും ഉണ്ട് .

സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതി ദാരുണമായ വാർത്ത ഒന്നും അല്ല ഇത് എന്ന് പറയാൻ ആഗ്രഹിക്കുന്നു . ( അങ്ങനെ കുറെ വാർത്ത കണ്ടു പേടിച്ചു എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോൺ വിളിച്ചിരുന്നു എന്നോട് സ്നേഹമുള്ള കുറെ പേർ ).. പിന്നെ മെസ്സേജ്കളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശെരി ആവും എന്നു ആവർത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട് - നിങ്ങളുടെ സ്നേഹത്തിനു തിരികെ തരാൻ എന്റെ കയ്യിൽ എന്റെ സംഗീതം മാത്രമേ ഉള്ളു - അത് തന്നു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ഈ സ്നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം . ഒരുപാട് സ്നേഹം, നന്ദി.
പിന്നെ പ്രസ്തുത വാർത്തയുടെ താഴെ വന്നു 'നന്നായി , ഇനി അവൻ പാടില്ലല്ലോ ..., ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്' എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ - 15 ദിവസത്തിൽ എന്റെ തൊണ്ട ശെരി ആവും, ഇല്ലെങ്കിൽ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം - എന്നായാലും ഞാൻ ഇനീം എനിക്ക് ഇഷ്ടമുള്ളത് പോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയിൽ തന്നെ പാടും. നിങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങൾ കേക്കണ്ടാന്നെ ... 'കണ്ണ് പോയതല്ല , കറന്റ് പോയതാണ്' എന്ന് എല്ലാ ഭഗീരഥൻ പിള്ളമാരോടും പറയാൻ ആഗ്രഹിക്കുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications