പാട്ട് കേട്ട ജയലളിത വേദിയില്‍ കയറി പത്തര പവന്റെ മാല ഊരി നല്‍കി; വിസ്മയിപ്പിച്ച സംഗീത
200 ല്‍ അധികം പാട്ടുകള്‍ പാടിവെച്ചാണ് ഗായിക സംഗീത സജിത് വിടവാങ്ങിയത്. 'കുരുതി'യിലെ തീം സോങ് ആയിരുന്നു സംഗീത പാടിവെച്ച അവസാന ഗാനം. ആരും കരുതിയില്ല അത് സംഗീതയുടെ അവസാന പാട്ടായിരിക്കുമെന്ന്. പാടിയ പാട്ടുകളെല്ലം മനോഹരമാക്കിയ ഗായികയായിരുന്നു സംഗീത. പ്രണയവും, വിരഹവും, നൊമ്പരവും അങ്ങനെയെല്ലാം സംഗീത പാടിവെച്ചു.
'അമ്പിളിപൂവട്ടം പൊന്നുരുളി' എന്ന പാട്ടിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് സംഗീത എത്തിയത്. പിന്നീടങ്ങോട്ട് ഹിറ്റുകളായിരുന്നു.ധും ധും ധും ദൂരെയേതോ,'ആലാരേ ഗോവിന്ദ' തുടങ്ങിയ പാട്ടുകളൊന്നും മലയാളികള്‍ മറക്കില്ല. തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലെ പാട്ടുകള്‍ സംഗീതയ്ക്ക് പ്രശസ്തി നല്‍കി.

ഒരിക്കല്‍ തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ കെ.ബി.സുന്ദരാംബാള്‍ പാടി അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' സംഗീത ആലപിച്ചപ്പോള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ജയലളിത പാട്ട് കേട്ട് വേദിയില്‍ കയറിവന്ന് തന്റെ കഴുത്തില്‍ ഉണ്ടായിരുന്ന പത്തര പവന്റെ മാല ഊരി സംഗീതയെ അണിയിച്ചു. അത്ര മനോഹരമായിട്ടായിരുന്നു സംഗീത ആ കീര്‍ത്തനം പാടിയത്. പാടാന്‍ ഇനിയും ഒരുപാട് പാട്ടി ബാക്കിവെച്ചാണ് സംഗീത 46ാം വയസ്സില്‍ വിട പറഞ്ഞത്.
കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടും;വിജയ് ബാബുവിനെ തിരിച്ചെത്തിക്കാന്‍ പോലീസ്
വൃക്ക രോഗത്തിനു ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഗീത മരണപ്പെട്ടത്. പുലര്‍ച്ചയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍.
മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും സംഗീത പാടിയിട്ടുണ്ട്. കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലും സംഗീത പേരെടുത്തു. പ്രമുഖരായ എല്ലാ ഗായകര്‍ക്കൊപ്പവും വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചിട്ടുണ്ട്. അടുക്കളയില്‍ പണിയുണ്ട് 'എന്ന സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിച്ചു.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങള്‍- സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍.












Click it and Unblock the Notifications