കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടും;വിജയ് ബാബുവിനെ തിരിച്ചെത്തിക്കാന്‍ പോലീസ്

Google Oneindia Malayalam News

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ കീഴടങ്ങിയില്ലെങ്കില്‍ പ്രതി വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള സാധ്യത തേടി പൊലീസ്. ഇതിന് വേണ്ടി പൊലീസ് നിയമോപദേശം തേടിയതായാണ് വിവരം.

വിദേശത്തേക്കു കടന്ന പ്രതി വിജയ്ബാബു ജോര്‍ജിയയിലാണ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ കണ്ടെത്താന്‍ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസിയില്ലാത്തതുകൊണ്ടാണ് അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. മെയ് 24നുള്ളില്‍ ബിജയ് ബാബു കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നീക്കം ഉര്‍ജിതമാക്കാനാണ് പൊലീസിന്റെ പദ്ധതി.

1

വിജയ് ബാബുവിന് അധോലോക സംഘങ്ങളുടെ സഹായം കിട്ടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജോര്‍ജിയയിലേക്ക് കടക്കാന്‍ ഇവരുടെ സഹായം വിജയ് ബാബുവിന് ലഭിച്ചുണ്ടാകാമെന്നും പറയപ്പെടുന്നു.ദുബായിലെ സിനിമ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സംഘങ്ങളുടെ സഹായമാകാം ലഭിച്ചതെന്നും കരുതുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷമാണ് വിജയ് ബാബു കടന്നതെങ്കില്‍ റോഡുമാര്‍ഗമാവാനാണ് സാധ്യത.പാസ്‌പോര്‍ട്ട് ഓഫീസിന് മുമ്പാകെ ഹാജരാകും എന്നറിയിച്ച വിജയ് ബാബു ഇത് തെറ്റിച്ച് കടന്നുകളയുകയായിരുന്നു. ബിസിനസ് ടൂറിലായതുകൊണ്ട് 24 ന് ഹാജരാകാന്‍ മത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്. ചൊവ്വാഴ്ചയ്ക്കകം വിജയ് ബാബു തിരിച്ചെത്തി ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യങ്ങളില്‍ ഇത് ബാധകമാകുമെന്നും പൊലീസ് പറഞ്ഞിട്ടുണ്ട്. ഇന്റര്‍പോള്‍ വഴിയായിരിക്കും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക. ദുബായില്‍ നിന്ന് സൗദി, ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ റോഡുമാര്‍ഗം 3000 ല്‍ കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് ജോര്‍ജിയന്‍ അതിര്‍ത്തിയിലേക്ക് എത്തുക.

2


ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതിയുമായി രംഗത്തെത്തിയത്.ഇതോടെ വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും എത്തി. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് വിജയ് ബാബു രക്ഷപ്പെടുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും സംഭവത്തില്‍ താനാണ് ഇരയെന്നും അവകാശപ്പെട്ട് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിനിടെ ഇയാള്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും ഇരയെ അധിക്ഷേപിക്കുകയും ചെയ്തു.

3

വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യം കിട്ടുന്നതുവരെ പോലീസിന് പിടികൊടുക്കാതിരിക്കാനാണ് വിജയ് ബാബു ശ്രമിക്കുന്നത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും. പരിഗണിച്ചില്ല. തിങ്കളാഴ്ച മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളു.

5


വിജയ് ബാബുവിന് സിനിമാ മേഖലയില്‍ നിന്ന് തിരിച്ചടി ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഒരു വെബ്‌സീരീസിനു വേണ്ടി വിജയ് ബാബുവുമായി 50 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്ന ഒടിടി കമ്പനി പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്. 'അമ്മ' ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയതായാണ് വിവരം.

English summary
vijay Babu Actress Case Police looking into the possibility of confiscating the property of the accused Vijay Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X