Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്‍ജോമോന്റെ മരണത്തില്‍ മാരക ട്വിസ്റ്റ്, അപകടമരണമല്ല... കൊലപാതകം, യുവതിയുടെ വെളിപ്പെടുത്തല്‍!!

ശ്രീനിയുടെ മൊഴി വിശ്വാസത്തിലെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്

പത്തനംതിട്ട: കഴിഞ്ഞ തിരുവോണ ദിവസത്തില്‍ ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിന്‍ജോമോന്റെ മരണത്തില്‍ വമ്പന്‍ വെളിപ്പെടുത്തല്‍. സിന്‍ജോയുടേത് സാധാരണ മരണമല്ലെന്നും കൊലപാതകമാണെന്നും യുവതി വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഭര്‍ത്താവാണ് കൊന്നതെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പോലീസും നാട്ടുകാരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

നേരത്തെ തന്നെ സിന്‍ജോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് പറയാനാവില്ലെന്ന് പോലീസ് പറയുന്നു. അതുകൊണ്ട് കേസില്‍ വളരെ സൂക്ഷിച്ചാണ് പോലീസ് മുന്നോട്ടുപോകുന്നത്. അനാവശ്യമായ കാര്യങ്ങളില്‍ അന്വേഷണം നടത്തി കുഴപ്പത്തിലാവേണ്ടെന്നും പോലീസ് കരുതുന്നുണ്ട്.

പണത്തിനായി കൊന്നുകളഞ്ഞു

പണത്തിനായി കൊന്നുകളഞ്ഞു

പത്തനംതിട്ട അത്തിക്കയം സ്വദേശിയ സിന്‍ജോമോനെ തന്റെ ഭര്‍ത്താവ് ജോബിയാണ് കൊലപ്പെടുത്തിയതെന്ന് ഭാര്യ ശ്രീനിയാണ് വെളിപ്പെടുത്തിയത്. ജോബി പണത്തിനായി സിന്‍ജോമോനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ പറയുന്നു. എനിക്ക് പണം വേണം. അതിനായി ഞാന്‍ എന്തും ചെയ്യുമെന്ന് ജോബി തന്നോട് പറഞ്ഞതായി ശ്രീനി പറയുന്നു. അതേസമയം ശ്രീനിയുടെ മൊഴി വിശ്വാസത്തിലെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നേരത്തെ സിന്‍ജോമോന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ അത്തിക്കയത്ത് നടന്നിരുന്നു. പിന്നീട് ഹൈക്കോടതി ഉത്തരവ് പ്രകാരം മൃതദേഹം പള്ളിയുടെ സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് വീണ്ടും പരിശോധിച്ചിരുന്നു. ഇത്രയൊക്കെയായിട്ടും മരണകാരണം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെ അന്വേഷണം വഴിമുട്ടുകയും ചെയ്തു. പോലീസിന് മരണവുമായി ബന്ധപ്പെട്ട് കാര്യമായിട്ടുള്ള തെളിവുകളും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഇവരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ചോരപുരണ്ട വസ്ത്രം

ചോരപുരണ്ട വസ്ത്രം

സിന്‍ജോമോന്റെ മരണം നടന്ന ദിവസം തന്റെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് നടന്നതെന്ന് ശ്രീനി പറയുന്നു. പുലര്‍ച്ചെ തന്റെ ഭര്‍ത്താവ് ചോരക്കറയുള്ള വസ്ത്രങ്ങളുമായി വീട്ടിലേക്ക് വന്നതെന്ന് തന്നെ വളരെയധികം ഭയപ്പെടുത്തിയെന്ന് സിന്‍ജോമോന്‍ പറയുന്നു. ഇതിനെ കുറിച്ച് ജോബിയോട് ചോദിച്ചപ്പോള്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. അപ്പോള്‍ മുതല്‍ താന്‍ സംശയത്തിലായിരുന്നു. പതിവില്ലാത്ത രീതിയിലായിരുന്നു ജോബിയുടെ പെരുമാറ്റം. ഇതോടെ ഭര്‍ത്താവ് കുളിക്കാന്‍ പോയ സമയത്ത് അദ്ദേഹത്തിന്റെ കവര്‍ പരിശോധിച്ചു. അതില്‍ നിന്ന് അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. ഇതെങ്ങനെ കിട്ടിയെന്ന് താന്‍ പലവട്ടം ചോദിച്ചിട്ടും ഭര്‍ത്താവ് മറുപടി പറഞ്ഞില്ല. പകരം ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇതിനിടെ ഷെയര്‍ വേണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ വീട്ടിലെത്തിയിരുന്നു. ഇവരുടെ സംഭാഷണത്തില്‍ നിന്നാണ് കൊലപാതകമാണെന്ന് മനസിലായത്.

മദ്യലഹരിയില്‍ വെളിപ്പെടുത്തല്‍

മദ്യലഹരിയില്‍ വെളിപ്പെടുത്തല്‍

ഷെയര്‍ ചോദിച്ച് വന്നവര്‍ കൊലപാതകത്തെ കുറിച്ച് അറിഞ്ഞവരായിരുന്നു. ഇതവരുടെ സംസാരത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഇതിനിടെ ഇവരോട് ജോബി സിന്‍ജോമോനെ കൊന്നുവെന്ന് പറയുന്നതും താന്‍ കേട്ടിരുന്നുവെന്ന് ശ്രീനി പറയുന്നു. ഇവര്‍ പോയപ്പോള്‍ ഇക്കാര്യം ചോദിച്ചുവെങ്കിലും പറയാന്‍ ഭര്‍ത്താവ് തയ്യാറായില്ല. പിന്നീട് മദ്യലഹരിയില്‍ സിന്‍ജോയ കൊന്നുവെന്ന പലവട്ടം പറഞ്ഞതായി യുവതി പറയുന്നു. അതേസമയം ഇവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ജോബിയെ അറസ്റ്റ് ചെയ്യണമെന്ന് സിന്‍ജോമോന്റെ ബന്ധുക്കള്‍ ആവശ്യപ്പെടാനാണ് സാധ്യത. നേരത്തെ ഓണാഘോഷകത്തില്‍ പങ്കെടുക്കാന്‍ പോയ സിന്‍ജോ വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലാണ് കുളത്തില്‍ മൃതദഹേം കണ്ടെത്തിയത്. നിരവധി മുറിവുകളും അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. വെള്ളത്തില്‍ വീണുള്ള അപകട മരണമാണ് ഇതെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+