അവിഹിത ബന്ധം കൈയ്യോടെ പിടികുടിയ സംഭവം: കത്തിക്കുത്തില്‍ കൊല്ലപ്പെട്ട സിറാജിന്റെ കബറടക്കം ബുധനഴ്ച
വടകര :അവിഹിത ബന്ധം കൈയ്യോടെ പിടികുടിയ സംഭവത്തെ തുടര്‍ന്ന് കത്തിക്കുത്തില്‍ കൊല്ലപ്പെട്ട സിറാജിന്റെ കബറടക്കം ബുധനഴ്ച.ഭാര്യയുമായുള്ള അവിഹിത ബന്ധം കൈയ്യോടെ പിടികുടിയ ഭര്‍ത്താവാണ് കാമുകനെ കുത്തികൊന്നത് .നാദാപുരം വാണിമേലിലെ പകോയി താഴെ കണ്ടി സിറാജ്(40) ആണ് കുത്തേറ്റ് മരിച്ചത്. പട്ടാപകല്‍ ഭൂമിവാതുക്കല്‍ ടൌണില്‍ വെച്ചാണ് സംഭവം.ചൊവ്വആഴ്ച രാവിലെ10.30 ഭൂമിവാതുക്കല്‍ ടൌണില്‍ നില്‍ക്കുകയായിരുന്ന റഷീദിനെ സിറാജ് പട്ടിക കൊണ്ട് തല്ലുകയായിരുന്നു.സിറാജില്‍ നിന്ന് അക്രമ സാധ്യത മുന്നില്‍ കണ്ട റഷീദ് അരയില്‍ കരുതി വെച്ച കത്തി ഉപയോഗിച്ച് സിറാജിന്റെ കഴുത്തിനും വയറിനും കുത്തുകയായിരുന്നു .രണ്ടു മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സിറാജിന്റെ അന്ത്യം .
ഓടികൊണ്ടിരിക്കുന്ന ബസ്സിൽ 45 കാരനെ വെട്ടിക്കൊന്നു; സംഭവം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ, കാരണം...?
കഴിഞ്ഞ മാസമാണ് വ്യാപാരിയായ റഷീദിന്റെ ഭാര്യയുമായുള്ള സിറാജിന്റെ അവിഹിത ബന്ധം പിടിക്കപ്പെട്ടത് .ഇതേ തുടര്‍ന്ന് നാല് മക്കളുടെ അമ്മയായ ഭാര്യയെ റഷീദ് മൊഴി ചൊല്ലിയിരുന്നു .

കഴിഞ്ഞ ആഴ്ച ഭൂമിവാതുക്കലിലെ ബസ്സ് സ്റ്റോപ്പില്‍ കിടന്നുറങ്ങിയ സിറാജിനെ റഷീദ് അക്രമിച്ചിരുന്നു .ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിറാജ് മടങ്ങിയെത്തിയതോടെ പ്രതികാരം വീട്ടാന്‍ വന്നതാണ് ചൊവ്വഴ്ച്ചയെന്നു വലയം പോലീസ് പറഞ്ഞു .












Click it and Unblock the Notifications