'ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് '; സന്തോഷം പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്
കോഴിക്കോട്: പുതിയ ജീവിതത്തിലേക്ക് കടക്കുന്ന സന്തോഷം പങ്കുവെച്ച് നിപയ്ക്കെതിരായ പോരാട്ടത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്. ഫേസ്ബുക്കിലൂടെയാണ് സജീഷ് വിവരം അറിയിച്ചത്. മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും ദേവപ്രിയയും ഉണ്ടാകുമെന്ന് സജീഷ് കുറിച്ചു. ഓഗസ്റ്റ് 29 ന് വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ചാണ് സതീഷിന്റെയും പ്രതിഭയുടെയും വിവാഹം. എല്ലാവരുടേയും അനുഗ്രഹവും പിന്തുണയും തങ്ങൾക്ക് ഉണ്ടാകണമെന്നും സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ
സജീഷ്, റിതുൽ, സിദ്ധാർത്ഥ്, പ്രതിഭ, ദേവ പ്രിയ', പോസ്റ്റിൽ സജീഷ് പറഞ്ഞു.
കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസിനെതിരായ പോരാട്ടത്തിനിടെയായിരുന്നു സിസ്റ്റർ ലിനി മരണപ്പെട്ടത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യവേയായിരുന്നു ലിനിക്ക് വൈറസ് ബാധിച്ചത്. 2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്












Click it and Unblock the Notifications