'നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, അങ്ങേയറ്റം വേദനിപ്പിച്ചു'; ടി പദ്മനാഭനെതിരെ സിസ്റ്റര്‍ ലൂസി
കല്‍പ്പറ്റ: സാഹിത്യകാരന്‍ ടി പദ്മനാഭന്റെ വിവാദ പരാമര്‍ശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ രംഗത്ത്. രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചതല്ല എന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് ടി പദ്മനാഭന്‍ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം എന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.
ടി പദ്മനാഭന്റെ പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കി എന്നും അവര്‍ പറഞ്ഞു. നിസഹായരായവരേയും ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നവരെയും രക്ഷിക്കാനുള്ള ധര്‍മ്മമല്ലേ ഇവര്‍ നിര്‍വഹിക്കേണ്ടത് എന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ചോദിക്കുന്നു.

അതിന് പകരം താനും, തന്നെ പോലുള്ളവരും മഠങ്ങള്‍ക്കുള്ളിലെ ചൂഷണങ്ങളും ക്രൂരതകളും തുറന്ന് പറഞ്ഞ് പുസ്തകമെഴുതിയതിനെ അപഹസിക്കുകയാണ് ചെയ്തത് എന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.
ഭയത്തോടെയാണ് ഈ സംഭവം കേരളം കാണുന്നത്. സാംസ്‌കാരിക മേഖലയില്‍ ഇത്രയും ഉയര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ് ഈ നൂറ്റാണ്ടില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും എന്നായിരുന്നു ടി പദ്മനാഭന്റെ വിവാദ പരാമര്‍ശം. മുന്‍കാല ജഡ്ജിയും സാഹിത്യകാരനുമായിരുന്ന എ വി ഗോവിന്ദന്റെ സമ്പൂര്‍ണ കൃതികള്‍ പ്രകാശനം ചെയ്ത് സംസാരിക്കുമ്പോഴാണ് ടി. പദ്മനാഭന്‍ വിവാദ പരാമര്‍ശം നടത്തിയത്.
കോഴിക്കോട്ടെ പുസ്തക പ്രകാശന ചടങ്ങില്‍ മന്ത്രി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ടി പദ്മനാഭന്റെ വിവാദ പരമാര്‍ശം. മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണ് എന്നും സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ വില്‍പ്പന കൂടും എന്നുമായിരുന്നു ടി പദ്മനാഭന്‍ പറഞ്ഞത്.
ഉത്തമ സാഹിത്യ കൃതികള്‍ വാങ്ങാന്‍ ആളുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴും എന്നും പുസ്തക പ്രകാശനത്തിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു. സഭാ വസ്ത്രം ഊരി വെച്ച് മഠത്തില്‍ നിന്നുണ്ടായ ദുരനുഭവം എഴുതുന്ന ഒരു സന്യാസിനിയാണെങ്കില്‍ വില്‍പന കൂടും. മലയാളത്തിലും അന്യഭാഷകളിലും അസഭ്യവും അശ്ലീലവും ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ പലപല പതിപ്പുകളായി വിറ്റഴിയും, എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍
എല്ലാവര്‍ക്കും പണവും കിട്ടും. ഒബ്‌സീനും വള്‍ഗറുമായ പുസ്തകമല്ലെങ്കില്‍ കോളിളക്കമുണ്ടാക്കുന്ന (സെന്‍സേഷനല്‍) പുസ്തകമായിരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തന്റെ ഇത്രയും വര്‍ഷത്തെ എഴുത്തുജീവിതത്തില്‍ ഒരു വരിപോലും അസഭ്യമോ അശ്ലീലമോ എഴുതിയിട്ടില്ല എന്നും' പദ്മനാഭന്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications