കോണ്‍ഗ്രസ് സഖ്യമില്ല, മാണിയെ മുന്നണിയിലെടുക്കാനും തീരുമാനിച്ചിട്ടില്ല നിലപാട് വ്യക്തമാക്കി സിപിഎം
സിപിഐയുടെ വിമര്‍ശനം അനാവശ്യമെന്ന് സിപിഎം
തൃശൂര്‍: സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം. കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യവുമില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ രൂക്ഷ വിമര്‍ശനം കുറച്ച് മയപ്പെടുത്താനും യെച്ചൂരി തയ്യാറായി. കോണ്ഗ്രസുരമായി സഖ്യത്തിന് സിപിഎം തയ്യാറല്ല. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ അകറ്റാന്‍ മതനിരപേക്ഷ വോട്ടുകള്‍ ഏകീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങള്‍ അന്തിമമാണെന്നും യെച്ചൂരി വ്യക്തമാക്കി. സംസ്ഥാനത്ത് പാര്‍ട്ടി ഉള്‍പ്പെടുന്ന അക്രമപ്രവര്‍ത്തനങ്ങളെയും അദ്ദേഹം തള്ളി. അക്രമം പാര്‍ട്ടിയുടെ നയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും ഒരിക്കല്‍ കൂടി യെച്ചൂരി ആവര്‍ത്തിച്ചു. അതേസമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.

മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. സിപിഐയോടും ഇക്കാര്യം ചര്‍ച്ച ചെയ്യും. മുന്നണി വിപുലീകരണ ചര്‍ച്ചകളാണ് പുരോഗമിക്കുകയാണ്. അതിനിടയില്‍ ചര്‍ച്ച പോലും ചെയ്യാത്ത കാര്യങ്ങള്‍ സിപിഐ എന്തിനാണ് വിവാദമാക്കുന്നതെന്നും കോടിയേരി ചോദിച്ചു. അതേസമയം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും ജനറല്‍ സെക്രട്ടറിയുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
-
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications