ഇന്ത്യാ സഖ്യ രൂപീകരണത്തില്‍ നിര്‍ണായക പങ്ക്, യെച്ചൂരിയുടെ വിയോഗം തീരാ നഷ്ടമെന്ന് കെകെ ശൈലജ
കോഴിക്കോട്: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷത്തിന് തീരാ നഷ്ടമാണെന്ന് കെകെ ശൈലജ. 72 വയസ്സായിരുന്നെങ്കില്‍ യെച്ചൂരി എപ്പോഴും യുവത്വത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതെന്നും ശൈലജ വണ്‍ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചു.
ഇന്ത്യാ സഖ്യ രൂപീകരണത്തില്‍ അടക്കം യെച്ചൂരിയുടെ സംഭാവന നിര്‍ണായകമായിരുന്നു. നിര്‍ണായക പങ്കുവഹിച്ചിരുന്നു സഖ്യ രൂപീകരണത്തില്‍ യെച്ചൂരി. രാജ്യത്ത് ഫാസിസത്തിനെതിരെ പോരാടുന്നതില്‍ എന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജമായിരുന്നു യെച്ചൂരി. അതിനെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിലും മുന്നില്‍ നിന്നിരുന്നു യെച്ചൂരി. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും ശൈലജ പറഞ്ഞു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു യെച്ചൂരി. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അതേസമയം മൃതദേഹം ഇന്ന് എയിംസില്‍ സൂക്ഷിക്കും.
14ന് വൈകീട്ട് മൂന്ന് മണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യെച്ചൂരി 2015ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിയിരുന്നു അദ്ദേഹം.
വിപ്ലവകരമായ ജീവിതമാണ് യെച്ചൂരി നയിച്ചത്. യച്ചൂരി സീതാരാമ റാവു എന്ന പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റിയാണ് അദ്ദേഹം സീതാറാം യെച്ചൂരിയായത്. ഇതിന് മാതൃതയാക്കിയത് സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായ പി സുന്ദരയ്യയെയും. ആന്ധ്ര പ്രദേശില്‍ നിന്ന് സുന്ദരയ്യക്ക് ശേഷം സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. മൂന്ന് തവണ ജെഎന്‍യു യൂണിയന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം.
പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ക്കൊപ്പമാണ് യെച്ചൂരിയും പൊളിറ്റ് ബ്യൂറോയിലെത്തിയത്. 2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്. പ്രകാശ് കാരാട്ടില്‍ നിന്നായിരുന്നു പദവി ഏറ്റെടുത്തത്.
അതേസമയം കോണ്‍ഗ്രസുമായുള്ള നിത്യ ശത്രുതയില്‍ നിന്ന് ഇടതുപക്ഷത്തെ അവരുമായി സഖ്യമുണ്ടാക്കുന്ന തരത്തിലേക്ക് വളര്‍ത്താനും യെച്ചൂരിക്ക് സാധിച്ചിരുന്നു. ഫാസിസത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തില്‍ യെച്ചൂരി മുന്നില്‍ നിന്നത്.
1996ല്‍ യെച്ചൂരി പി ചിദംബരത്തിനും എസ് ജയ്പാല്‍ റെഡ്ഡിക്കുമൊപ്പം ചേര്‍ന്നിരുന്നു ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയുണ്ടാക്കിയിരുന്നു. 2004ലും ഇത് ആവര്‍ത്തിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമായും യെച്ചൂരിക്കുള്ള അടുപ്പം പലപ്പോഴും ഇടതുകേന്ദ്രങ്ങളെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.












Click it and Unblock the Notifications