സംസ്ഥാനത്ത് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു! ചികിത്സയിൽ ഉളളത് 114 പേർ, രോഗമുക്തി 21 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 6 പേരും കണ്ണൂര്‍ ജില്ലയില്‍ ഉളളവരാണ് എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവരില്‍ 5 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പകര്‍ന്നത്. ഇന്ന് 21 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗമുക്തി നേടിയവരില്‍ 19 പേരും കാസര്‍കോട് ജില്ലയില്‍ ഉളളവരാണ്. ആലപ്പുഴയിലാണ് മറ്റ് രണ്ട് പേര്‍.
ഇതുവരെ 408 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 114 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. 46323 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. 45921 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 19756 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19074 എണ്ണം നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രികളിൽ ക്വാറന്റൈനിൽ കഴിയുന്ന എല്ലാവരേയും പരിശോധന പൂർത്തിയാക്കും. കൊവിഡ് വാർത്താ സമ്മേളനം നടത്തുന്നത് പൊങ്ങച്ചത്തിനല്ലെന്ന് വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനം വിവരങ്ങൾ കൈമാറുന്നതിന് വേണ്ടിയാണ്. വൈറസ് ബാധ നേരിടാൻ കേരളം ഒരുമിച്ച് പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കൊവിഡിന്റെ നാടെന്ന് പറഞ്ഞാണ് റോഡ് മണ്ണിട്ട് അയൽസംസ്ഥാനം മൂടിയത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 1471 ആയിരുന്നു ഫെബ്രുവരി 1ന് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. മാർച്ച് 26 ആയപ്പോൾ 1 ലക്ഷം കവിഞ്ഞു ഏപ്രിൽ നാലിന് അതിലും ഉയർന്നു. കൈവിട്ട് പോകുമെന്ന അവസ്ഥ ഒരു ഘട്ടത്തിലുണ്ടായി. ഇപ്പോൾ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കുവാനുമുളള വകയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്കിപ്പോൾ 33 കൊവിഡ് സ്പെഷ്യൽ ആശുപത്രികളുണ്ട്.
കേരളം കൊവിഡിനെ നേരിടാൻ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. കൊവിഡ് പോരാട്ടത്തിൽ കേരളം ലോകത്തിന് തന്നെ മാതൃക ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിലും പരിശോധനയിലും പ്രതിരോധത്തിലും കേരളം മുന്നിലാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ നാം തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1205ൽ അധികം സാമൂഹ്യ അടുക്കളകൾ കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.












Click it and Unblock the Notifications