കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം!!
പാലക്കാട്: കുതിരാന്‍ ദേശീയ പാതയില്‍ വലിയ വാഹനാപകടം. ഇവിടെ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ ദാരുണമായി മരിച്ചു. ലോറിയും കാറും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് വന്‍ ദുരന്തമുണ്ടായിരിക്കുന്നത്. അതേസമയം കുടുങ്ങി കിടന്ന ഒരാള്‍ രക്ഷിച്ചിട്ടുണ്ട്. അതേസമയം ചരക്കുലോറിയാണ് മറ്റ് വാഹനങ്ങളില്‍ ഇടിച്ചതെന്നാണ് സംഭവ സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആദ്യം ചരക്കുലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരു മിനുലോറിയിലേക്ക് ചരക്കുലോറി പാഞ്ഞുകയറി. ഇതിനിടെ കാറില്‍ ഒരു യാത്രക്കാരന്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇയാളെയാണ് രക്ഷപ്പെടുത്തിയത്. അതേസമയം അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മൊത്തത്തില്‍ സ്തംഭിച്ചിരിക്കുകയാണ്.
അതേസമയം പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ട് പേരും കാറിലുണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലാണ്. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് കാറുകളും ബൈക്കുകളും ലോറിക്കടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.












Click it and Unblock the Notifications