കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാസ്യവേലയ്ക്ക് അവസാനമില്ല..... എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ വസതിയിലും പോലീസുകാര്‍ക്ക് അടിമപ്പണി!!

നിഥിന്‍ അഗര്‍വാളിന്റെ വീട്ടിലും പോലീസുകാര്‍ക്ക് അടിമപ്പണി

Google Oneindia Malayalam News

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം വന്‍വിവാദമായിരിക്കെ സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇത്തവണ എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ വീട്ടിലെ ദാസ്യവേലയുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഏഷ്യാനെറ്റാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. നിഥിന്‍ അഗര്‍വാളിന്റെ പട്ടിയെ കുളിപ്പിക്കാനും പരിചരിക്കാനും ഡോഗ് സ്‌ക്വാഡിലെ പോലീസുകാരെ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നേരത്തെ തന്നെ പല സീനിയര്‍ ഉദ്യോസ്ഥന്‍മാരും ഇത്തരം ദാസ്യവേലകള്‍ ജൂനിയര്‍ ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇത്.

1

ദൃശ്യങ്ങള്‍ ഒരുവര്‍ഷം പഴക്കമുള്ളതാണ്. മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടും ദാസ്യവേല തുടരുന്നുണ്ടെന്നാണ് സൂചന. അതേസമയം നിഥിന്‍ അഗര്‍വാളിന്റെ വീട്ടില്‍ നടന്ന സംഭവത്തില്‍ വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്. അഗര്‍വാള്‍ ബെറ്റാലിയന്റെ ചുമതയലുള്ള എഡിജിപി ആയിരുന്ന സമയത്താണ് ഈ സംഭവമെന്നാണ് സൂചന. ഡോഗ്‌സ്‌ക്വാഡിലെ പോലീസുകാരെ വിളിച്ച് വരുത്തിയാണ് വീട്ടിലെ പട്ടിയെ കുളിപ്പിച്ചിരുന്നതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് അന്ന് പോലീസില്‍ ഉണ്ടായിരുന്ന ചിലര്‍ പകര്‍ത്തുകയായിരുന്നു. വിവാദം വന്ന സാഹചര്യത്തിലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

എഡിജിപി സുദേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണിയെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ആര്‍മ്ഡ് ബറ്റാലിയന്‍ സ്ഥാനത്ത് നിന്ന് സുദേഷ് കുമാറിനെ മാറ്റിയിട്ടുണ്ട്. ഇയാളെ പോലീസിന് പുറത്ത് നിയമിക്കാനാണ് നീക്കം. പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പുകളിലോ ആയിരിക്കും നിയമനം. അതേസമയം ഇയാളുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ക്യാമ്പ് ഫോളോവര്‍ എഡിജിപിയുടെ മകള്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. നിഥിന്‍ അഗര്‍വാളിനെതിരെയും നടപടി ഉണ്ടാവുമെന്നാണ് സൂചന.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടനുണ്ടാവില്ല... തീരുമാനം പുന:സംഘടനയ്ക്ക് ശേഷം, മുരളീധരന്‍ മന്ത്രിയാവും?ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടനുണ്ടാവില്ല... തീരുമാനം പുന:സംഘടനയ്ക്ക് ശേഷം, മുരളീധരന്‍ മന്ത്രിയാവും?

മല്യക്ക് വീണ്ടും കുരുക്ക്... ബാങ്കുകളുടെ കോടതി ചെലവ് വഹിക്കണം, രണ്ട് ലക്ഷം പൗണ്ട് നല്‍കണം!!മല്യക്ക് വീണ്ടും കുരുക്ക്... ബാങ്കുകളുടെ കോടതി ചെലവ് വഹിക്കണം, രണ്ട് ലക്ഷം പൗണ്ട് നല്‍കണം!!

English summary
slavery in police department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X