കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേഫ്റ്റി ബാഗ്, ഹുക്ക്.. കൊള്ളാലോ.. പതിവ് രീതി വിട്ട് ആദ്യമായി പാമ്പിനെ പിടിച്ച് വാവ സുരേഷ്

Google Oneindia Malayalam News

പത്തനംതിട്ട: ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പിനെ പിടിച്ച് പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷ്. പത്തനംതിട്ട കോന്നിയിലാണ് വാവ സുരേഷിന്റെ ഇത്തരത്തില്‍ ആദ്യ പാമ്പുപിടുത്തം നടന്നത്. മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനം വകുപ്പിന്റെ പാമ്പ് പിടുത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പിടിച്ചത്.

സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചായിരുന്നു വാവ സുരേഷിന്റെ പാമ്പ് പിടുത്തം. സാധാരണ വെറും കൈയോടെ മറ്റ് സുരക്ഷ മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു വാവ സുരേഷ് പാമ്പിനെ പിടിക്കാറുള്ളത്. എത്ര ഉഗ്രവിഷമുള്ള പാമ്പാണെങ്കിലും ഇതായിരുന്നു വാവ സുരേഷ് അവലംബിച്ചിരുന്ന രീതി.
ഇത്തരത്തില്‍ പിടിക്കുമ്പോള്‍ നിരവധി തവണ വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുകയും ചെയ്തിരുന്നു.

ഒറ്റയടിക്ക് വിറ്റത് 1400 ബസ്! യുഎഇയില്‍ വമ്പന്‍ ഇടപാട് നടത്തി അശോക് ലെയ്‌ലാന്റ്, കരാര്‍ തുക കേട്ടോ?ഒറ്റയടിക്ക് വിറ്റത് 1400 ബസ്! യുഎഇയില്‍ വമ്പന്‍ ഇടപാട് നടത്തി അശോക് ലെയ്‌ലാന്റ്, കരാര്‍ തുക കേട്ടോ?

1

കഴിഞ്ഞ ദിവസമാണ് മണ്ണീറയില്‍ ജനവാസ മേഖലയില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട ഉടനെ തന്നെ വിവരം വാവ സുരേഷിനെയും കോന്നിയിലെ വനം വകുപ്പ് സ്ട്രൈക്കിങ് ഫോഴ്സിനെയും നാട്ടുകാര്‍ അറിയിച്ചിരുന്നു. ചിറ്റാറിലുണ്ടായിരുന്ന വാവ സുരേഷ് ആണ് ആദ്യം സ്ഥലത്ത് എത്തിയത്. എന്നാല്‍ വനം വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വനപാലകര്‍ക്കായി വാവ സുരേഷ് കാത്ത് നിന്നു.

2

വൈകാതെ തൊട്ടുപുറകെ വനപാലകരും എത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിനീഷിനൊപ്പം ചേര്‍ന്നാണ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പാമ്പിനെ പിടിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. കോട്ടയത്ത് കുറിച്ചിയില്‍ പാമ്പിനെ പിടിക്കുന്നതിനിടെ ആയിരുന്നു ഇത്.

ആ ചിരിക്ക് മാത്രം കൊടുക്കണം 100 മാര്‍ക്ക്; എന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താകും?

3

മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വാവ സുരേഷ് വൈദ്യശാസ്ത്രത്തിന്റെ മികവ് കൊണ്ടായിരുന്നു രക്ഷപ്പെട്ടത്. ഇതിന് ശേഷം വനം വകുപ്പ് നിയമങ്ങള്‍ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് എന്ന വിമര്‍ശനം ശക്തമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വാവ സുരേഷിനെ താക്കീത് ചെയ്തിരുന്നു. എന്നാലും വാവ സുരേഷ് ചികിത്സയ്ക്ക് ശേഷവും സുരക്ഷ സജ്ജീകരണങ്ങളില്ലാതെ ആണ് പാമ്പിനെ പിടിച്ചിരുന്നത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

4

അതിനിടെ പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നു ചൂണ്ടിക്കാട്ടി വാവ സുരേഷിനെതിരെ വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. ലൈസന്‍സ് ഇല്ലാതെ പാമ്പു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുളള കുറ്റമാണ്. പാമ്പ് പിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷ് ഇതുവരെ വനം വകുപ്പിന്റെ ലൈസന്‍സ് എടുത്തിട്ടില്ല.

5

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

ലൈസന്‍സിനായി വാവ സുരേഷ് അപേക്ഷിച്ചിട്ടുമില്ല. വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് എന്ന് നിരവധി തവണ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ മൂന്നര പതിറ്റാണ്ടില്‍ ഏറെയായി പാമ്പുകളെ പിടിക്കുന്ന തനിക്ക് അതിനായി ലൈസന്‍സ് എന്തിനാണ് എന്നായിരുന്നു വാവ സുരേഷ് ചോദിക്കാറുള്ളത്.

English summary
Snake catcher Vava Suresh followed the rules of forest department and caught the snake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X