Get Updates
Get notified of breaking news, exclusive insights, and must-see stories!

'മിടുക്കിയായ മന്ത്രി'; വീണ ജോർജിനെ വേദിയിലിരുത്തി വെള്ളാപ്പളിയുടെ പ്രശംസ

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രശംസ.വീണ ജോർജ് മിടുക്കിയായ മന്ത്രിയാണെന്നും വീണ ചെയ്യുന്നതെല്ലാം കുറ്റമാണെന്നു കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രിയെ വേദിയിലുരുത്തിയായിരുന്നു വെള്ളാപ്പളിയുടെ പ്രശംസ.

കോന്നി എംഎൽഎ ജനീഷ് കുമാറിനെയും വെള്ളാപ്പളി നടേശൻ പ്രശംസിച്ചു. . കെ യു ജനീഷ്കുമാർ ജനകീയനായ എംഎൽഎയാണെന്നായിരുന്നു വെള്ളാപ്പളി നടേശന്റെ വാക്കുകൾ. ഇനി ജെനീഷിനെ തകർക്കാൻ ആർക്കുമാവില്ലന്നും വെള്ളാപ്പളി പറഞ്ഞു.

vellappally

മുന്നോക്കക്കാരിലെ പിന്നാക്ക സംവരണത്തിനെതിരെയും വെള്ളാപ്പള്ളി രം​ഗത്തെത്തി. പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നാക്ക സംവരണമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മറ്റു സമുദായങ്ങൾ സംഘടിച്ചാൽ നീതി കിട്ടും. എന്നാൽ, ഈഴവർ സംഘടിച്ചാൽ ജാതി പറയുന്നു എന്ന് പറയുമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ഈഴവ സമുദായ അംഗകൾക്ക് തൊഴിലുറപ്പ് മാത്രമാണ്. വിദ്യാഭ്യാസ മേഖലയിൽ നീതി കിട്ടുന്നില്ലന്നും വെള്ളാപ്പള്ളി ആരോപിച്ചു. സംസ്ഥാനത്ത് തെരുവുനായ കടിച്ചുള്ള മരണത്തിൽ ആരോഗ്യ വകുപ്പ് പരക്കെ പഴി കേൾക്കുമ്പോളാണ് വെള്ളാപ്പള്ളിയുടെ പ്രശംസ എന്നത് ശ്രദ്ധേയം

വാഹനാപകടത്തിൽ പരുക്കേറ്റ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും രക്ഷകയായി വിണ ജോർജ്

വാഹനാപകടത്തിൽ പരുക്കേറ്റ അമ്മയെയും പിഞ്ചുകുഞ്ഞുങ്ങളെയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അപകടത്തിൽപ്പെട്ട പേയാട് സ്വദേശികളായ അനുവും കുടുംബത്തിനുമാണ് മന്ത്രി രക്ഷകയായത്. വീണ ജോർജ് കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം.കുടുംബം സഞ്ചരിച്ച ബൈക്കുകളിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിർത്താതെ പോയി.

അപകടത്തെ തുടര്‍ന്ന് ആതിരയും മക്കളും റോഡിൽ തെറിച്ചു വീണു. ബൈക്ക് കാലില്‍ വീണ് ആതിരയ്ക്കു പരുക്കേറ്റു. ഓണാഘോഷത്തോടനുബന്ധിച്ചു ഗതാഗത കുരുക്ക് രൂക്ഷമായ സമയത്തായിരുന്നു അപകടം ഉണ്ടായത്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി വീണ ജോർജിന്റെ ശ്രദ്ധയിൽ അപകടം പെടുകയും മന്ത്രി വണ്ടി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഗതാഗത കുരുക്ക് കാരണം ആംബുലന്‍സ് വരാന്‍ വൈകുന്നതിനാൽ പരുക്കേറ്റ ആതിരയെ മന്ത്രിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു.

ആതിരയുടെയും അനുവിന്റെ സഹോദരന്റെയും രണ്ട് വയസുള്ള മക്കളെ മന്ത്രി തന്നെ എടുത്ത് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുർന്ന് ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞ് അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുകയും ചെയ്‌തു.

ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+