സുരേന്ദ്രന് സമ്പൂര്‍ണ പിന്തുണയില്ല? ശോഭ സുരേന്ദ്രന്റെ പ്രതികരണം പുതിയ ചര്‍ച്ചയിലേക്ക്; വ്യക്തികളല്ല പാര്‍ട്ടി
കോഴിക്കോട്/പാലക്കാട്: കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രനോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് പിറകെ കെ സുരേന്ദ്രന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന ഘടകം രംഗത്ത് വരികയും ചെയ്തിരുന്നു.
എന്നാല്‍ പ്രസ്താവനയിലെ പിന്തുണ പാര്‍ട്ടിയ്ക്കുള്ളില്‍ സുരേന്ദ്രനില്ല എന്നത് വാസ്തവമാണ്. ശോഭ സുരേന്ദ്രന്‍ ഇതേ കുറിച്ച് നടത്തിയ പ്രതികരണം തന്നെ ഇതിന് തെളിവാണ്. വിശദാംശങ്ങളും വിലയിരുത്തലുകളും...
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

വ്യക്തികളല്ല പാര്‍ട്ടി
വ്യക്തികളല്ല പാര്‍ട്ടി എന്നാണ് ശോഭ സുരേന്ദ്രന്‍ കൊടകര കേസിലെ ചോദ്യം ചെയ്യല്‍ വിഷയത്തോടെ പ്രതികരിച്ചത്. എല്ലാ കാര്യങ്ങളും കെ സുരേന്ദ്രന്‍ വിശദീകരിക്കുന്നുണ്ട് എന്നും ശോഭ പറഞ്ഞു. കെ സുരേന്ദ്രന് സര്‍വ്വാത്മനാ പിന്തുണ പ്രഖ്യാപിക്കുന്നതല്ല ഈ നിലപാട് എന്നത് ഏറെക്കുറേ വ്യക്തമാണ്.

നടപടിയ്ക്ക് വിധേയനാകുന്നില്ലെങ്കില്‍
മറ്റൊരു കാര്യം കൂടി ശോഭ സുരേന്ദ്രന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. കെ സുരേന്ദ്രന്‍ നിയമനടപടികള്‍ക്ക് വിധേയനാകുന്നില്ലെങ്കില്‍ അക്കാര്യം ആഭ്യന്തര വകുപ്പിന് പരിശോധിക്കാം എന്നാണത്. കെ സുരേന്ദ്രന്‍ നിയമ നടപടികള്‍ക്ക് വിധേയനാകണം എന്ന നിലപാട് തന്നെയാണ് ശോഭ സുരേന്ദ്രന്‍ പറയാതെ പറഞ്ഞിരിക്കുന്നത്.

പിന്തുണ ഇങ്ങനെ
സുരേന്ദ്രനെ പിന്തുണയ്ക്കാതിരിക്കുന്നും ഇല്ല ശോഭ. കെ സുരേന്ദ്രന്‍ ഒളിവില്‍ അല്ലെന്നും അദ്ദേഹം ഒളിവില്‍ ആണെന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളി മാത്രമാണെന്നും കൂടി ശോഭ പറയുന്നുണ്ട്. കെ സുരേന്ദ്രന് പാര്‍ട്ടിയ്ക്കുള്ളില്‍ എത്രത്തോളം പിന്തുണ ലഭിക്കുന്നുണ്ട് എന്നത് കൂടി വ്യക്തമാക്കുന്നതാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.

ഹാജരാകാന്‍ സാധ്യത കുറവ്
ജൂലായ് 6 ന് ചൊവ്വാഴ്ച കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല എന്ന സൂചനകളാണ് പുറത്ത് വരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇതിന് തെളിവ്. നോട്ടീസില്‍ പറഞ്ഞ ദിവസം തന്നെ ഹാജരാകണം എന്ന് നിര്‍ബന്ധമില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞ്. ജൂലായ് 6 ന് സംസ്ഥാന ഭാരവാഹി യോഗം ഉണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

യോഗത്തില്‍ ചര്‍ച്ചയാകും
ചൊവ്വാഴ്ച നടക്കുന്ന ഭാരവാഹി യോഗത്തില്‍ എന്തായാലും ഈ വിഷയം ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ ഓണ്‍ലൈനില്‍ യോഗം നടത്തിയതിനെതിരെ എതിര്‍പ്പുണ്ടായിരുന്നു. സംസ്ഥാന നേതൃത്വം തിരഞ്ഞെടുപ്പ് പരാജയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുകയാണ് എന്നും പരാതി ഉയര്‍ന്നിരുന്നു.

ശോഭ പറഞ്ഞതും സുരേന്ദ്രന്റെ നിലപാടും
കെ സുരേന്ദ്രന്‍ നിയമപടികള്‍ക്ക് വിധേയനാകണം എന്ന നിലപാടാണ് ശോഭ സുരേന്ദ്രന്‍ പരോക്ഷമായി പങ്കുവച്ചിട്ടുള്ളത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന നിലപാടിലേക്കാണ് സുരേന്ദ്രനും കൂട്ടരും എത്തുന്നത്. ഈ വിഷയവും പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയാകും.

ദിവസങ്ങള്‍ക്കകം അറിയാം
കേന്ദ്ര മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച തീരുമാനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും. വി മുരളീധരനെ ഇത്തവണ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ അത് കേരളത്തിലെ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടിയാകും. അതിനിടെ സംസ്ഥാന നേതൃത്വത്തെ മാറ്റുന്ന നടപടികളും സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

കാത്തിരിപ്പില്‍ എതിര്‍പക്ഷം
ശോഭ സുരേന്ദ്രന്‍ നയിക്കുന്ന ഗ്രൂപ്പും പികെ കൃഷ്ണദാസ് നയിക്കുന്ന ഗ്രൂപ്പും ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. കെ സുരേന്ദ്രനും ഔദ്യോഗിക നേതൃത്വത്തിനും എതിനെ എത്തിക്കാവുന്ന എല്ലാ പരാതികളും കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഇവര്‍ എത്തിച്ചിട്ടുണ്ട്.
ക്യൂട്ട് ലുക്കില്‍ സാമന്ത അക്കിനേനി-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications