• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ എന്ത് ചെയ്യണം'? വിമര്‍ശനം, വിവാദം... ആലപ്പുഴ കലക്ടറുടെ പോസ്റ്റില്‍ പോര്

Google Oneindia Malayalam News

ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആളാണ് ആലപ്പുഴ കലക്ടര്‍ കൃഷ്ണ തേജ. ആലപ്പുഴയിലെത്തിയ ഉടൻ അദേഹം പങ്കുവെച്ച പോസ്റ്റുകളെല്ലാം വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിത കലക്ടറുടെ പുതിയ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യങ്ങളില്‍ ഉയരുന്നത്.

കുട്ടികളോട് നിര്‍ദേശം നല്‍കുന്ന കലക്ടറുടെ പുതിയ പോസ്റ്റിനെതിരെയാണ് വ്യാപകമായ വിമര്‍ശനമുയരുന്നത്.മാതാപിതാക്കളില്ലാത്ത കുട്ടികളും സമൂഹത്തിലുണ്ട് എന്നത് കളക്ടര്‍ തിരിച്ചറിയണം എന്നതാണ് ഉയരുന്ന പ്രധാന ആക്ഷേപം. മിതത്വം പാലിക്കണം എന്ന കമന്റുകളും കളക്ടറുടെ പോസ്റ്റിനടിയില്‍ വ്യാപകമാകുന്നുണ്ട്.

'ആസാദി കശ്മീര്‍ പരാമര്‍ശം'; ജലീലിനെതിരെ നടപടി ആശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ, സ്പീക്കര്‍ക്ക് കത്ത് നല്‍കി'ആസാദി കശ്മീര്‍ പരാമര്‍ശം'; ജലീലിനെതിരെ നടപടി ആശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ, സ്പീക്കര്‍ക്ക് കത്ത് നല്‍കി

1

'പ്രിയപ്പെട്ട കുട്ടികളേ,നാളെ സ്കൂൾ അവധി ഒക്കെയല്ലേ. അതുകൊണ്ട് എല്ലാവരും ഇന്ന് രാത്രി തന്നെ ഹോംവർക് ചെയ്ത് വെക്കണം. നാളെ പരമാവധി മൊബൈൽ, ടി.വി, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. ആദ്യ ഉരുള അവരുടെ വായിൽ വെച്ച് കൊടുക്കാൻ മറക്കരുത് കേട്ടോ.

2

വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാൻ പോകുകയോ അടുത്തുള്ള പാർക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാൻ. എന്നിട്ട് നിങ്ങൾ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയർ ചെയ്യുമല്ലോ' ഇങ്ങനെ ആയിരുന്നു കലക്ടറുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്.

3

'മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികളും സമൂഹത്തിലുണ്ട്', 'അച്ഛനമമ്മാര്‍ പിരിഞ്ഞിരിക്കുന്നവരോ, വിദേശങ്ങളിലോ ജോലി ചെയ്യുന്നവരോ ഇവിടെ ഒറ്റപ്പെട്ട് ജീവിക്കുന്നുണ്ട്'. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പറയുന്നതും , ഒന്നിച്ച് ബീച്ചിലോ പാര്‍ക്കിലോ പോകാൻ ആവശ്യപ്പെടുന്നതും പ്രിവിലേജ് ഇല്ലാത്തവരെ കാണാൻ കണ്ണില്ലാത്ത കൊണ്ടാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

4

പോസ്റ്റുകള്‍ വളരെ ഓവര്‍ ആകുന്നുണ്ടെന്നാണ് ചിലരുടെ ആക്ഷേപം. ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന അഡ്മിൻ കുറച്ചുകൂടെ മിതത്വം പാലിക്കണമെന്നും ചിലര്‍ പറയുന്നു. കലക്ടറുടെ പോസ്റ്റുകള്‍ക്കെതിരെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. അതേസമയം പോസ്റ്റിനേയും കലക്ടറേയും അനുകൂലിച്ചും പിന്തുണ അറിയിച്ചും കമന്റുകള്‍ വരുന്നുണ്ട്. കുട്ടികളോട് പറയുമ്പോള്‍ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26(2) 30(XVI), (XVIII), 34(m) പ്രകാരം അവധി പ്രഖ്യാപിക്കുന്നു' എന്ന് പറയുന്നതിനേക്കാൾ ഔചിത്യവും ഇമ്പവും 'നാളെയും അവധി ആണ് കേട്ടോ' എന്ന പ്രയോഗം തന്നെ ആണ്!എന്നാണ് ചിലരുടെ കമന്റ്.അദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യങ്ങൾ ആസ്വദിച്ചു നിറവേറ്റട്ടെ എല്ലായിടത്തും നല്ല നല്ല മാറ്റങ്ങളും മാതൃകകളും വീണ്ടും വരട്ടെ എന്നും ചിലര്‍ പിന്തുണ അര്‍പ്പിക്കുന്നു

വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

English summary
social media against new facebook post of alappuzha district collector krishna theja criticizing comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X