കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് വിഷമാണെന്ന് പറഞ്ഞ ആൾ, ഒതുക്കിയത് മലയാളി മറന്നിട്ടില്ല', മമ്മൂട്ടിക്കും ലാലിനുമെതിരെ സോഷ്യൽ മീഡിയ

Google Oneindia Malayalam News

മലയാള സിനിമയിലെ താരാധിപത്യത്തിന് എതിരെ വലിയ കലാപം ഉയര്‍ത്തിയിരുന്നു നടന്‍ തിലകന്‍. സൂപ്പര്‍സ്റ്റാറുകളെ പേരെടുത്ത് പറഞ്ഞ് തിലകന്‍ കടന്നാക്രമിച്ചു. തിരുവനന്തപുരം ലോബിയാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എന്നാണ് തിലകന്‍ ആരോപിച്ചത്. താരസംഘടനയായ അമ്മയുമായും തിലകന്‍ നിരന്തരം കലഹത്തിലായിരുന്നു.

അതിന്റെ പേരില്‍ മലയാളത്തിലെ ഏറ്റവും മികച്ച നടനായ തിലകനെ ഏറെക്കാലം സിനിമയില്‍ നിന്ന് വിലക്കി മാറ്റി നിര്‍ത്തുകയുമുണ്ടായി. ഇന്ന് തിലകന്‍ മരണപ്പെട്ട് 9 വര്‍ഷങ്ങള്‍ തികയുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുളള പ്രമുഖര്‍ തിലകനെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ താരങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് പലരും ഉന്നയിക്കുന്നത്.

'അമ്മ-തിലകൻ' യുദ്ധം നടക്കുന്ന കാലം', തിലകൻ വെളിപ്പെടുത്തിയത് സ്ഫോടനാത്മകം; കുറിപ്പ്'അമ്മ-തിലകൻ' യുദ്ധം നടക്കുന്ന കാലം', തിലകൻ വെളിപ്പെടുത്തിയത് സ്ഫോടനാത്മകം; കുറിപ്പ്

1

വിലക്ക് നേരിടുന്ന വിനയന്റെ സിനിമയില്‍ അഭിനയിക്കാനുളള തീരുമാനത്തോടെയാണ് തിലകന്‍ മലയാള സിനിമയില്‍ പലര്‍ക്കും ശത്രുവായത്. വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന വിലക്കിന് തിലകന്‍ പുല്ലുവിലയാണ് നല്‍കിയത്. തലയില്‍ ആള്‍ത്താമസം ഇല്ലാത്ത അഴകിയ രാവണന്മാര്‍ എന്നാണ് തിലകന്‍ സൂപ്പര്‍താരങ്ങളെ പുച്ഛിച്ചത്. മലയാള സിനിമയുടെ കോടാലിയാണ് അമ്മ സംഘടനയെന്നും തിലകന്‍ കുറ്റപ്പെടുത്തുകയുണ്ടായി.

എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം

2

2012ലാണ് തിലകന്‍ മരണപ്പെടുന്നത്. അത് വരെ തിലകനുളള വിലക്ക് നീക്കാന്‍ താരസംഘടനയായ അമ്മ തയ്യാറായിരുന്നില്ല. തിലകന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് കൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ ചിത്രം തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. തിലകനെ വിലക്കിയ കാലം ഓര്‍മ്മപ്പെടുത്തി രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയ നടത്തുന്നത്. ജീവിച്ചിരുന്ന കാലത്ത് തിലകന് നീതി കൊടുക്കാന്‍ മലയാള സിനിമ തയ്യാറായില്ലെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.

3

തിലകൻ മരിച്ചപ്പോൾ പോലും തിരിഞ്ഞ് നോക്കാത്ത താരങ്ങളും സംഘടനയും ഇപ്പോൾ എന്തിനാണ് ഈ പ്രഹസനം നടത്തുന്നത് എന്നാണ് ചോദ്യം ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് എതിരെ ഉയരുന്ന ചില പ്രതികരണങ്ങള്‍ നോക്കാം:

* '' ഇതല്ലേ ലാലേട്ടാ ശരിക്കുമുള്ള അഭിനയം. ജീവിച്ചിരുന്നപ്പോൾ കല്ലെറിയുകയും മരിച്ചു കഴിഞ്ഞപ്പോൾ കൈകൂപ്പുകയും ചെയ്യുന്നോ. മരണമാണല്ലോ ഏറ്റവും നല്ല ന്യായാധിപൻ. അന്നോളം നമുക്ക് കിട്ടാതിരുന്ന പലതും ഒറ്റ ദിവസംകൊണ്ട് അത് നമുക്ക് നേടിത്തരും.''

* '' ദിലീപ് വിഷമാണെന്ന് പറഞ്ഞ ആളാണ് തിലകൻ സാർ. അപ്പോൾ തന്നെ അറിയാം ആരാണ് ഇദ്ദേഹത്തെ ദ്രോഹിച്ചതെന്ന്''

* ''എന്തിനാണ്. ജീവിച്ചിരുന്നപ്പോൾ ഇല്ലാത്ത നീതി.ഒരു ഘട്ടത്തിൽ ഈ അഭിനയ രാജാവ് പറയുകയുണ്ടായി.ലാലിന്റെ നിശബ്ദത എന്നെ ഒരുപാടു വേദനിപ്പിക്കുന്നു എന്ന്.അന്ന് താങ്ങൾ ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഇന്നും ആ മഹാനടൻ ഉണ്ടാകുമായിരുന്നു''

4

* ''തിലകൻ എന്ന തന്റെടി വിളിച്ചു പറഞ്ഞതൊന്നും ആരും മറന്നിട്ടില്ല, ജീവിച്ചിരിക്കെ ആ മനുഷ്യൻ പറയുന്നത് കേൾക്കാൻ ആരും ഇല്ലായിരുന്നു പക്ഷെ മരിച്ചു കഴിഞ്ഞാൽ പിന്നെ പ്രണാമം ആയി ഓർമപ്പൂക്കൾ ആയി ഓരോ നടന്മാരുടെയും അമ്മയുടെയും ഒക്കെ പേജുകളിൽ നിറഞ്ഞു നിൽക്കും, തിലകൻ എന്ന നടൻ ദാരിദ്ര്യം അറിഞ്ഞു തന്നെ വളർന്നവൻ ആണ് അദേഹത്തിന്റെ ധിക്കാരം നിറഞ്ഞ വാക്കുകൾ പലരെയും മുറിവേല്പിച്ചു, പക്ഷെ മുൻ ശുണ്ഠി ഉള്ളവർ ഒക്കെ ദേഷ്യം പ്രകടിപ്പിക്കും അതിൽ പ്രകോപിപ്പിക്കുന്നത് ആരെയെക്കോ ആണോ അവരൊക്കെ തന്നെ ഇപ്പോൾ പുകഴ്ത്തുന്നു, അല്ലെങ്കിൽ ഓർക്കുന്നു, പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കുന്നത് പോലെ ആണ് അതു തിലകൻ സാറിന് പ്രണാമം''

5

* ''ആ വലിയ കലാകാരന് ഒരു സപ്പോർട് കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല. അമ്മയിലെ തെറ്റുകളെ വിമർശിച്ചപ്പോൾ ഇദ്ദേഹത്തെ തള്ളി പുറത്താക്കി വാതിലടച്ചു, തെറ്റിന്റെ (ammayude)കൂടെ നിന്നവരാണിവർ... അതിൽ ശരിക്കും കളിച്ചവർ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നില്ലേ... കാലം മറക്കില്ല ഈ പെരുന്തച്ഛനെ''.

* ''അദ്ദേഹത്തെ ഓർത്തത് തന്നെ വലിയകാര്യം ലാലേട്ടാ...ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി ഒന്ന് ശബ്‌ദിക്കാൻ പോലും മലയാള സിനിമയിൽ നിന്ന് ആരും ഉണ്ടായിരുന്നില്ല. എങ്കിലും താങ്കൾ അദ്ദേഹത്തെ ഓർക്കുന്നുണ്ടല്ലോ''

* ''അദ്ദേഹം മരിച്ചപ്പോൾ പോലും അമ്മ സംഘടനയുടെ വാശി മാറിയിരുന്നില്ല കുഞ്ചാക്കോ ബോബനാണ് AMMA യ്ക്കു വേണ്ടി റീത്തു വച്ചത് വേറെ ഒരു നടൻ പോലും അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയില്ല എല്ലാവർക്കും വിലക്ക് ആയിരുന്നു. പ്രണാമം''

6

* '' സിനിമാക്കാരിൽ ഏറിയ പങ്കും ജീവിച്ചിരിക്കെ തന്നെ ഇദ്ദേഹത്തെ കൊന്നു തിന്നവരാണ് ..... എന്തായാലും ഓർമ പൂക്കൾ വിതറാൻ പലരും മത്സരിക്കുന്നതു കാണുമ്പോൾ അദ്ദേഹം അവിടെ നിന്നും പറയുന്നുണ്ടാവും ... '' ഉവ്വാ .. ഉവ്വാ ... "

* '' എനിക്കിപ്പോൾ തിലകൻ മരിച്ച അന്ന് ചാനെലുകാരോട് രഞ്ജിത്ത് പറഞ്ഞ ഡയലോഗ് ആണ് ഓർമ വരുന്നത്.. മരിച്ചു കഴിഞ്ഞു കുറെ സ്തുതി ഗീതങ്ങൾ പാടിയിട്ടു എന്ത് കാര്യം... ജീവിച്ചിരിക്കുമ്പോൾ ചേർത്ത് നിർത്തണം എന്നു.. വിനയനും രഞ്ജിത്തും തിലകനെ അവസാനം വരെ ചേർത്ത് നിർത്തി..തിലകന്റെ ചെറിയ അഹങ്കാരങ്ങൾ പൊറുത്തു മമ്മൂട്ടിക്ക് ചേർത്തുനിർത്താം ആയിരുന്നു.. പക്ഷെ മമ്മൂട്ടി അതു ചെയ്തില്ല... ഇപ്പോൾ പശ്ചാത്തപിച്ചിട്ടു കാര്യം ഇല്ല..''

7

* ''അഭിനയം എന്നാൽ കോപ്രായങ്ങൾ കാട്ടലല്ല എന്ന് തെളിയിച്ച നടൻ. സംഘടനയിൽ ഉള്ള ചില കോമരങ്ങളുടെ താല്പര്യത്താൽ തഴയപ്പെട്ട നടൻ. സൂപ്പർസ്റ്റാറുകളുടെ പോലും മുഖത്ത് നോക്കി അഭിപ്രായം തുറന്നു പറഞ്ഞിരുന്ന മനുഷ്യൻ. എത്ര ഓർമപ്പൂക്കൾ ആരൊക്കെ പറഞ്ഞാലും ജീവിച്ചിരുന്നപ്പോൾ ഇവരൊക്കെ ചെയ്തത് മലയാളികളുടെ മനസ്സിൽ മായാതെ ഉണ്ടാകും. എക്കാലവും.''

* ജീവിച്ചിരുന്ന കാലത്ത് ഓർക്കാത്തത് മരിച്ചിട്ടു ഓർത്തിട്ടു എന്ത് കാര്യം മമൂക്ക. ലാൽ, മമൂട്ടി തന്നെ സിനിമയിൽ നിന്നും മാറ്റിനിർത്തി തിലകൻ സർ പറഞ്ഞു. പണക്കാരന്റെ റിസേർവ് ബാങ്ക് ആണോ സിനിമ??? കലക്കും, കലാകാരനും വിലയിടാൻ അമ്മ എന്ന സഘടനക്ക് എന്ത് അധികാരം? ''

* ജീവിച്ചിരിക്കെ തൊഴിലിനു വിലക്കെർപ്പെടുത്തുകയും മണ്മറഞ്ഞു പോയശേഷം ഓർമപ്പൂക്കൾ വാരി വിതറുന്നു.. കപട സ്നേഹം.. സ്നേഹത്തിന്റെ അവസാനം വൈരാഗ്യമല്ല..''

സാമന്തയ്ക്ക് ജീവനാംശം കോടികൾ? നാഗചൈതന്യയുമായുളള വിവാഹ മോചനം ഉടനെന്ന് റിപ്പോർട്ടുകൾസാമന്തയ്ക്ക് ജീവനാംശം കോടികൾ? നാഗചൈതന്യയുമായുളള വിവാഹ മോചനം ഉടനെന്ന് റിപ്പോർട്ടുകൾ

8

* ''അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ഈ വക പൂക്കൾ കൊടുത്തു അദേഹത്തിന്റെ കൈ പിടിച്ചു നിങ്ങളാണ് ശരി എന്ന് പറയാൻ തോന്നിയില്ലല്ലോ മമ്മൂക്ക... കഷ്ടമാണ് ഈ പെരുന്തച്ചനോട് ചെയ്തത് ... മലയാളത്തിന്റെ മഹാനടനാണ്, ഇദ്ദേഹത്തെ കോപ്പിയടിച്ചവരും മൂലയ്കിരുത്തിയവരും ഇപ്പോഴും ഇവിടെയുണ്ട്''.

* '' മൂലക്ക് ഇരുത്തിയിട്ട് ഇപ്പോൾ ഓർമ്മിച്ചിട്ട് എന്തു കാര്യം? പ്രഹസനം''

* തിലകൻ ചേട്ടനെ ഒതുക്കിയത് മലയാളികൾ മറന്നിട്ടില്ല''

English summary
Social Media reminds Mohanlal and Mammootty what AMMA and Malayalam Cinema did to Thilakan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X